EDITOR'S CHOICE
 
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ നൽകുന്ന പുരസ്‍കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും നടൻ മോഹൻലാൽ ഏറ്റുവാങ്ങിയ ശേഷം വണങ്ങുന്നു. ശ്രീകുമാരൻ തമ്പി സമീപം
 
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനാം ഉദ്‌ഘാടനം ചെയ്ത പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന പ്രസിഡൻ്റ് എസ് ആർ.ഷിനോദാസ്, ജനറൽ സെക്രട്ടറി ഇവി പ്രദീപൻ, എഡിജിപി എം.ആർ അജിത് കുമാർ തുടങ്ങിയവർ സമീപം
 
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ നൽകുന്ന പുരസ്‍കാരം മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് സമ്മാനിക്കുന്നു.ഫൗണ്ടേഷൻ സെക്രട്ടറി സി.ശിവൻകുട്ടി,അദ്ധ്യക്ഷൻ ജയശേഖരൻ നായർ,ചെയർമാൻ ഗോകുലം ഗോപാലൻ,ശ്രീകുമാരൻ തമ്പി,മന്ത്രി സജി ചെറിയാൻ,മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ,നിംസ് എം.ഡി ഡോ.ഫൈസൽ ഖാൻ എന്നിവർ സമീപം
 
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ മോഹനം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുടെ കാൽ തൊട്ട് തൊഴുന്നു .ഗോകുലം ഗോപാലൻ,എം.വിജയകുമാർ,നിംസ് എം.ഡി ഫൈസൽ ഖാൻ തുടങ്ങിയവർ സമീപം
 
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ മോഹനം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുടെ കാൽ തൊട്ട് തൊഴുന്നു
 
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനാം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബുമായി സാരിക്കുന്നു
 
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന എഡിജിപി എം.ആർ.അജിത് കുമാർ.സംസ്ഥാന ജനറൽ സെക്രട്ടറി ഇവി പ്രദീപൻ,പ്രസിഡൻ്റ് എസ് ആർ.ഷിനോദാസ് തുടങ്ങിയവർ സമീപം
 
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനാം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ജോസ്.കെ.മാണി എംപിയുമായി സംസാരിക്കുന്നു.ഡിജിപി ഷേഖ് ദർവേഷ് സാഹിബ് സമീപം
 
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിമരം ഉയർത്തുന്നു
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ ചെറുതുരുത്തി കലാമണ്ഡലം അവതരിപ്പിച്ച രുഗ്മിണി സ്വയംവരം കഥകളിയിൽ നിന്ന്.
 
എല്ലാം ഒകെ അല്ലെ...എറണാകുളം ഡർബാർഹാൾ ഗാലറിയിൽ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, അക്കാഡമി ചെയർമാൻ മുരളിചീരോത്ത് തുടങ്ങിയവർ സമീപം
 
സന്തോഷത്തിൽ...മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എറണാകുളം ഡർബാർ ഹാളിലെ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് അദ്ധേഹത്തിന്റെ മക്കളായ സുജാത, രാഹുൽ എന്നിവർ കാണാനെത്തിയപ്പോൾ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു
 
ഓണക്കാലമായി ഇനിയെവിടെയും മാവേലിവേഷധാരികളെ ഓണാശംസകൾ നേർന്ന് കാണാം... മാവേലിവേഷങ്ങൾ വിൽക്കുന്ന ഷോപ്പുകളിലും തിരക്കാണ്. അടൂരിലെ മാവേലിവേഷങ്ങൾ വിൽക്കുന്ന കടയിൽ കിരീടം തിരഞ്ഞെടുക്കുന്ന യുവതി.
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന ഗായത്രിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ നിന്ന്
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
 
മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൊടിമരഘോഷയാത്രക്കിടയിൽ വിശ്വാസികൾ ആവേശത്തോടെ കൊടിമരം ഉയർത്തിയിട്ട് പിടിക്കുന്നു
 
കൊക്കിലൊതുങ്ങുമോ....പുല്ലുതിന്ന് വയറു നിറഞ്ഞു എങ്കിൽ പിന്നെ അല്പനേരം മയങ്ങിക്കളയാം , കിടക്കും മുമ്പ് കൊക്കുകൾവന്ന് ചുറ്റും കൂടി പിന്നെ അവരുടെ വയറുനിറയ്ക്കലായി തട്ട കൈപ്പട്ടൂർ റോഡിൽ നിന്നുള്ള കാഴ്ച.
 
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ
 
പൂമഴയില്‍... ഓണക്കാലത്തിന്റെ വരവോടെ ഓണത്തുമ്പികളെയും ധാരാളമായി കാണാന്‍ തുടങ്ങി. ചിങ്ങമഴയില്‍ ഒരു ഓണത്തുമ്പി. ഫോട്ടോ : ആഷ്‌ലി ജോസ്
 
ചെറിയ മിനിവെറ്റ് (പെരിക്രോകോട്ടസ് സിന്നമോസ്) എന്ന അറിയപ്പെടുന്ന ചെറിയ പക്ഷി.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ കുറ്റികാടുകളിലാണ് ചെറിയ മിനിവെറ്റ് പക്ഷികളെ കാണപ്പെടുന്നത്. ചിന്നാർ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച
 
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
 
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ശോഭയത്രയിൽ പങ്കെടുന്ന ഉണ്ണിക്കണ്ണനെ ഉയർത്തിപ്പിടിക്കുന്ന രാധമാർ
 
കണ്ണിൽ കുത്തിയ കണ്ണൻ.... ശോഭയത്രയിൽ പങ്കെടുക്കുന്ന കണ്ണന്മാരുെടെ കളികൾ
 
കേരള സൂപ്പർ ലീഗ് ഫുട്ബോളിന് മുന്നോടിയായി കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുന്നു
 
കലിക്കറ്റ് എഫ് സി ടീം പ്രഖ്യാപനശേഷം താരങ്ങള്‍ അണിനിരപ്പോള്‍.
 
വിജയാഹ്ലാദം… സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിയുടെ ആഹ്ലാദം.
 
16 മത് സിൽ‌വർ‌ഹിൽസ് ട്രോഫി അഖിലേന്ത്യ ഇന്‍റർസ്ക്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റിൽ പിഎച്ച്എസ്എസ് പന്തല്ലൂരും സെൻറ്‌.ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരവും തമ്മിൽ നടന്ന മത്‌സരത്തിൽ നിന്ന്.
 
കോഴിക്കോട് നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരളഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പതിമൂന്നു വയസ്സിനു കീഴിലുള്ള കുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ എഫ് ഫാരിന്റെ പ്രകടനം
 
ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ഓപൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് മത്സരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
 
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
 
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും, ശ്രവ്യ എസും.
 
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
 
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
 
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
 
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി പുസ്തക ചങ്ങാത്ത പരിപാടി തൃശൂർ വിവേകോദയം സ്കൂളിൽ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
 
മഴയിൽ കുടചൂടി പോകുന്ന നാടോടി സ്ത്രീ
 
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിലെ സംസ്ഥാന മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
 
87-ാം വയസിൽ കൈയ്യിൽ മൈലാഞ്ചി ഇടണമെന്ന ആഗ്രഹം ഭാർഗവി പ്രകടിപ്പിച്ചപ്പോൾ കൊച്ചുമകൾ അമൃത കൈയ്യിൽ മൈലാഞ്ചി ഇടുന്നു
 
അന്യായമായി പാലിയേക്കര ടോൾ നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ചിൽ കൈകൂഞ്ഞുമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഡി.വൈ.എഫ് എഫ് ജില്ലാ കമ്മറ്റി അംഗം രഹന
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com