EDITOR'S CHOICE
 
ബൌദ്ധിക വെല്ലുവിളി നേരിടുന്നവർ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരെ മലപ്പുറം പരിവാർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
 
ന്യൂനപക്ഷ സ്ക്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കുക വിദ്യാർഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലപ്പുറം കളക്ടറേറ്റിലേക്ക് കെ എസ് യു മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ പോലീസും കെ എസ് യു പ്രവർത്തകനും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ
 
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം
 
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി വിഭാഗകാർക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ നൽകുന്ന പദ്ധതിയുടെ വിതരണ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലം അയത്തിൽ രണ്ടാം നമ്പർ ജംഗ്‌ഷനിൽ ഇലക്ട്രോണിക്സ് റിപ്പയറിംഗ് കടയ്ക്കു തീ പിടിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീ അണയ്ക്കുന്നു
 
മഹാരാജാസ് കോളേജ് ഇംഗ്ലീഷ് മെയിൻ ഹാളിൽ നടന്ന പരിസ്ഥിതി വിമർശനം ദേശിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്ന മേധാ പട്കർക്ക് കടലാസ്സിൽ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പേരുകൾ പ്രധാന അദ്ധ്യാപിക എഴുതി നൽകിയത് ചോദിച്ചറിയുന്നു
 
ശമ്പള വിതരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിൽ കെഎസ്‌ആർടിസി തൊഴിലാളികൾ സംസ്ഥാനത്ത് നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ പാലക്കാട്‌ പോകാനായി മലപ്പുറം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഏറെ നേരം കാത്തുനിന്ന്‌ വലഞ്ഞ യാത്രക്കാർ ബസ്സ് വന്നപ്പോൾ ഓടി കയറാൻ ശ്രമിക്കുന്നു
 
സാമൂഹ്യ നീതിവകുപ്പും ജില്ലാപഞ്ചായത്തും സംയുക്തമായി ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇലട്രിക്, മോട്ടോർ വാഹനങ്ങൾ ലഭ്യമാക്കുന്നതിന്റെ മുന്നോടിയായി മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച വൈദ്യ പരിശോധനയും അപേക്ഷ സമർപ്പിക്കലും
 
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നതിനിടയിൽ നർമ്മം പറഞ്ഞു ചിരിക്കുന്ന കലാകാരന്മാർ
 
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നു.
 
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിനെത്തിയര്‍.
 
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാ സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ: മോഹന്‍ഭഗവത് ഉദ്ഘാടനം ചെയ്യുന്നു.അഡ്വ:ഡി.രാജഗോപാല്‍,അഡ്വ: കെ.ഹരിദാസ്,ഹിന്ദുമത മഹാമണ്ഡലം പ്രസിഡണ്ട് പി.എസ്.നായര്‍, ജെ.കൃഷ്ണകുമാര്‍,എ.ആര്‍. വിക്രമന്‍പിള്ള തുടങ്ങിയവര്‍ സമീപം.
 
ശ്രീനാരായണ ഗുരുരുദേവന്റെ സംസ്‌കൃത കൃതി ശ്രീനാരായണ സ്മൃതിയുടെ മലയാള പരിഭാഷയുടെയും വേദജ്യോതി ഭാഷ്യത്തിന്റെ പ്രകാശനവും ആർ.എസ്.എസ് സർ സംഘചാലക് മോഹൻ.ജി. ഭാഗവത് നിർവഹിക്കുന്നു, ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, കാ.ഭാ.സുരേന്ദ്രൻ, ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, പ്രജ്ഞാ വാഹക് ദേശീയ സംയോജക ജെ.നന്ദകുമാർ, സ്വമി ചിദാനന്ദ ഭാരതി, ആചാര്യ ഡോ.ആനന്ദരാജ്, ഏകതാ സമ്മേളനത്തിന്റെ മുഖ്യ സംയോജകൻ കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം
 
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് മൂന്നാം ദിവസത്തെ  ശബരീശം  ഭജാമ്യഹം   അയ്യപ്പഭക്തസമ്മേളനം  മന്ത്രി  സജി   ചെറിയാൻ      ഉദ്ഘാടനം ചെയ്യുന്നു
 
എറണാകുളം പബ്ളിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ അദ്ധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ കവിതാസമാഹാരം "തന്റേടി" യുടെ പ്രകാശനം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി നിർവഹിക്കുന്നു
 
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ. പിന്നണിയിൽ കലാമണ്ഡലം പ്രഭാകരൻ
 
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
 
നീരുറവ നിലക്കാതിരിക്കട്ടെ---ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക് കടക്കുന്ന പമ്പാനദി വാഴക്കുന്നം പാലത്തിൽ നിന്നുള്ള കാഴ്ച.
 
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്ര ഉത്സവത്തിന് അയ്യമ്പിളി എൻ.ജി.സത്യപാലൻ തന്ത്രിയുടെയും, മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
 
ചിരി സമ്മേളനം......സി പി എം ജില്ലസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ കെ. കെ. ജയചന്ദ്രൻ,സി എസ് സുജാത, കെ .കെ ഷൈലജ ടീച്ചർഎന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ .
 
പരമ്പരാഗത രീതിയിൽ ചങ്ങാടം ഉപയോഗിച്ച് മീൻ പിടിക്കാൻ പോവുന്ന ആളുകൾ പറമ്പിക്കുളം തുണക്കടവ് ഭാഗത്ത് നിന്നുള്ള പ്രഭാത കാഴ്ച്ച .
 
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
 
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
 
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ തിങ്ങി നിറഞ്ഞു പോകുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ ജനാലയിലൂടെ നഗരകാഴ്ചകൾ ആസ്വദിക്കുന്ന കുട്ടികൾ. വലിയതുറയിൽ നിന്നുള്ള കാഴ്ച
 
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബാൾ മാച്ചിൽ സാറ്റ് തിരൂരും യുണൈറ്റഡ് സ്പോർട്സ് ക്ലബ്‌ കൊൽക്കത്തയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചു.
 
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്‌കൂൾ റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന്റെ ഗോൾ ശ്രമം തടയുന്ന കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം. മത്സരത്തിൽ 2-1ന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം വിജയിച്ചു
 
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 51 വയസിന് മുകളിൽ പ്രായമുള്ള വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കൊല്ലം ഫാത്തിമ മാത കോളേജിലെ എ.ഗീതാകുമാരി അമ്മ
 
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ പറപ്പൂർ എഫ് സി കേരളയും കോവളം ഫുട്ബോൾ ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ ബോളുമായി മുന്നേറുന്ന പറപ്പൂർ എഫ് സി. 2:0ഗോൾ നിലയിൽ പറപ്പൂർ എഫ് സി കേരള വിജയിച്ചു.
 
പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ് സിയും തമ്മിൽ നടന്ന മത്സരത്തിൽ ഗോകുലം എഫ് സിക്കെതിരെ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. 1:0 ഗോൾ നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.
 
വിജയ ചിരി... തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൃശൂർ ഈസ്റ്റ് - വെസ്റ്റ് ഉപജില്ല എൽ.പി വിഭാഗം കായിക മത്സരത്തിൽ നടന്ന റിലേ മത്സരത്തിൽ നിന്ന്.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഇത്തിത്താനം ഏച്ച്.എസ്.എസും സെൻറ് ലിറ്റിൽ തെരേസാസ് വൈക്കവും തമ്മിൽ നടന്ന മത്സരം.
 
കൊല്ലം വാടി കടപ്പുറത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്ന മധ്യവയസ്കൻ
 
തൊടുപുഴയിൽ ആരംഭിച്ച സി .പി .എം ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ വി .വി മത്തായി പതാക ഉയർത്തുന്നു.
 
തൊടുപുഴയിൽ നടക്കുന്ന സി .പി .എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുതിർന്ന നേതാവ് വൈക്കം വിശ്വന്റെ ഫോട്ടോ എടുത്തപ്പോൾ കുഞ്ഞു ഫോട്ടോഗ്രാഫർ നിഹാര ബാബുവിനോട് കുശലം പറയുന്നു .
 
എരിയുന്ന മനവുമായി... ആനപ്പേടിയിൽ മുള്ളരിങ്ങാട് തലക്കോട് ഭാഗങ്ങളിൽ രാത്രി വഴിയരികിൽ തീയിട്ട് കാവൽ നിൽക്കുന്ന നാട്ടുകാർ. കാട്ടാന ശല്യം പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ രാത്രിയിൽ നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്നത്.
 
ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ ഡോ. ബി. രവിപിള്ളയ്ക്ക് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നൽകിയ സ്വീകരണ ചടങ്ങ് 'രവി പ്രഭ'യിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. ബി. രവിപിള്ള, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മോഹൻലാൽ എന്നിവർകൊപ്പം.
 
രണ്ട് തവണ ഗ്രാമി നാമനിർദേശ ജേതാവും സിതാറിസ്റ്റുമായ അനൗഷ്ക ശങ്കറും പെറ്റ ഇന്ത്യയും ചേർന്ന് ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയിരുത്തിയ കോമ്പാറ കണ്ണൻ എന്ന് പേരിട്ട മെക്കാനിക്കൽ ആന തുമ്പികൈയിലൂടെ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുന്നു
 
തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയിരുത്തിയ കോമ്പാറ കണ്ണൻ എന്ന് പേരുള്ള മെക്കാനിക്കൽ ആന
 
തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയിരുത്തിയ കോമ്പാറ കണ്ണൻ എന്ന് പേരുള്ള മെക്കാനിക്കൽ ആന
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com