EDITOR'S CHOICE
 
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൽപ്പാത്തി എ.യു.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയവർ വോട്ട് ചർച്ചയിൽ.
 
രാഹുൽ മാങ്കൂട്ടത്തിൽ അവസാന നിമിഷം വോട്ടഭ്യർത്ഥിച്ചു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ തടഞ്ഞതാണ് വെണ്ണക്കര ബൂത്തിൽ സംഘർഷമുണ്ടാകാൻ കാരണമായത്. എന്നാൽ വോട്ടർമാരുടെ പരാതി പരിഹരിക്കാൻ എത്തിയതാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതേ ചൊല്ലി ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വൻ പൊലീസ് സന്നാഹമെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
 
ഗജരാജാ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിനെത്തുന്ന ഈരാറ്റുപേട്ട അയ്യപ്പനും,പല്ലാട്ട് ബ്രഹ്മദത്തനും
 
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
 
അവധി ആഘോഷിക്കാൻ ഇന്നലെ വലിയതുറ കടൽ തീരത്തെത്തിയ കുട്ടികൾ
 
തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ
 
ആരോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രത്തിന് വേണ്ടി കടിപിടി കൂടുന്ന നയ്ക്കുട്ടികൾ. ശംഖംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
 
വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഡി.എസ്.നവനീതാ, ഭദ്ര എം നായർ എന്നിവരുടെ ആശയത്തിൽ സ്കൂൾ അധികൃതർ നിർമിച്ച റോബോട്ട് സമർത്ഥയുടെ അനാവരണത്തിന് ശേഷം സഹപാഠികൾക്ക് വിവരിച്ച് നൽകുന്നു
 
സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാനവേദിയായ സെന്റ് ജോസഫ് സ്‌കൂളില്‍ സജീവ് കാട്ടൂരിന്റെ നേതൃത്വത്തിലുള്ള ഇപ്റ്റ നാട്ടരങ്ങ് അരങ്ങേറിയപ്പോള്‍
 
കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള കലാമണ്ഡലം അവതരിപ്പിച്ച രംഗ് മാലയിൽ നിന്നുള്ള ദൃശ്യം
 
ഇന്നലെ വൈകിട്ട് നടതുറക്കുന്നതിന് മുമ്പ് തീത്ഥാടകർ  പതിനെട്ടാം പടികയറിയപ്പോൾ.
 
ശബരിമല ദർശനത്തിന് ശേഷം മാളികപ്പുറം വഴി പുറത്തേക്ക് പോകുന്ന ഭക്തർ.
 
അമ്മേ അയ്യപ്പനെ കണ്ടു..... ശബരിമല അയ്യപ്പദർശനത്തിന് ശേഷം താഴെതിരുമുറ്റത്ത് ബന്ധുമിത്രാതികളുടെ സമീപത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന കുട്ടി.
 
മണ്ഡലകാലമായതോടെ 40 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളുമായി ശബരിമല കയറാൻ ഒരുങ്ങുന്ന ഭക്തൻ കഴുത്തിലണിയാനുള്ള മാല തിരഞ്ഞെടുക്കുന്നു. കോഴിക്കോട് പാളയത്ത് നിന്നുള്ള ദൃശ്യം.
 
ശബരിമല മണ്ഡലമകരവിളക്ക് ദർശനത്തിനെത്തിയ മാളികപ്പുറം പൊലീസ് അയ്യപ്പൻമാരുടെ സുരക്ഷിത കരങ്ങൾ പിടിച്ച് പതിനെട്ടാംപടി കയറുന്നു.
 
അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
 
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
 
തന്നോളം തടി...ലോറിയിൽ വലിയ തടിക്കഷ്ണങ്ങൾ കയറ്റി അടുക്കുന്ന തൊഴിലാളി.മണിമല കറിക്കാട്ടൂരിൽ നിന്നുള്ള കാഴ്ച.
 
തുഴയുലച്ച മഴ... കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൻ്റെ ഫസ്റ്റ് ഹീറ്റ്സിൽ പെരുമഴയത്ത് ഫിനിഷിംഗ് പോയിന്റിലേക്ക് തുഴഞ്ഞെത്തുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ നടുഭാഗം ചുണ്ടൻ. മഴ കാരണം ഫിനിഷിംഗിന് മികച്ച സമയം ലഭിക്കാതെ ഫൈനലിൽ നിന്ന് പുറത്തായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ തുഴക്കാർ വള്ളം പുഴക്ക് കുറുകെയിട്ട് പ്രതിഷേധിച്ചതിനെത്തുടർന്ന് ഫൈനൽ മത്സരം റദ്ദാക്കി.
 
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് പുറകിൽ കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാട് കയറി കിടക്കുന്നു. നിരവധി വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് നശിച്ച് കിടക്കുന്നത്
 
കിള്ളിയാറ്റിലെ മീൻപിടുത്തത്തിനിടെ ചൂണ്ടയിൽ വളർത്തുമൽസ്യമായ സക്കർ ഫിഷ് കുടുങ്ങിയപ്പോൾ. ഇന്ന് നദികളിൽ കാണപ്പെടുന്ന സക്കർഫിഷുകൾ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്നവയാണ്. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ ഇപ്പോൾ പല ജലാശയങ്ങളിലും കാണാം.
 
കാഴ്ച പരിമിതിയുള്ള ആളുകൾ മുന്നിൽപോകുന്ന ആളുടെ തോളിൽ കൈപിടിച്ച് പരസ്പര സഹായത്തോടെ നടന്നുപോകുന്നു. തിരുവനന്തപുരം സ്റ്റാച്യു റോഡിൽ നിന്നുള്ള കാഴ്ച
 
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫേസ് പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
 
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മണ്ഡല പൂജ ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണ പരമ്പരയിൽ സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തുന്നു
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന അഫിഷേക് വി .ജെ (ഐ. യു. എച്ച്. എസ്.എസ് പറപ്പൂർ, മലപ്പുറം)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ്ജൂനിയർ ഗേൾസ് ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ ഗായത്രി എൻ.ജി (സെൻറ് തോമസ് എച്ച്.എസ്.എസ് ഏങ്ങണ്ടിയൂർ, തൃശ്ശൂർ)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് ഹൈ ജംപിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് ശ്രീറാം
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടിയ ബിനോയ്.ആർ (എച്ച്.എസ്.എസ് മുണ്ടൂർ, പാലക്കാട്)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ട്രിപ്പിൽ ജംപിൽ ഒന്നാം സ്ഥാനം നേടിയ ഏഞ്ചൽ ജയിംസ് (ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി മലപ്പുറം)
 
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റ്
 
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
 
സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന റയിൽവേയുടെ താരങ്ങൾ.
 
വിഷമാണ് സാറേ...തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിലെ പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ നോക്കുന്ന മേയർ എം. കെ വർഗീസ്
 
ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റു ജന്മദിനത്തോട് അനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടത്തിയ ശിശുദിന റാലിയിൽ നിന്ന്
 
ചലച്ചിത്ര സംവിധായകനും കർഷകനുമായ സത്യൻ അന്തിക്കാടിൻ്റെ വീട്ടിൽ   കർഷക പ്രതിനിധികളുമായുള്ള  സംവാദത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തനിക്ക് മുബൈയിൽ നിന്ന് ലഭിച്ച പ്രത്യേകതരം വൈലറ്റ് പൂക്കളുള്ള ബൊക്കെ സത്യൻ അന്തിക്കാടിൻ്റെ ഭാര്യ നിമ്മിയ്ക്ക് സമ്മാനിക്കാനായി  കൊണ്ട് വന്നപ്പോൾ വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ താനും നീന കുറുപ്പും ചേർന്ന് അഭിനയിച്ച ഒരു  സീനിൽ ഇത്തരത്തിലുള്ള പൂക്കൾ ഉണ്ടായിരുന്നത് ഓർമ്മ വന്നതിനെ തുടർന്നാണ് ബെ  മകൻ അനൂപ് എന്നിവർ സമീപം
 
തൃശൂർ ഇരിങ്ങാക്കുട, കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതിനെ തുടർന്ന് വെട്ടിലായ യാത്രക്കാർ
 
മിന്നൽ ബസ് പണിമുടക്ക്... തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപത്തെ ഗതാഗതാ പരിഷ്കാരങ്ങൾ തങ്ങൾക്ക് ദുരിതമാണെന്ന് ആരോപ്പിച്ച് തൃശൂർ ഇരിങ്ങാക്കുട, കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതിനെ തുടർന്ന് പൊലീസ് വിവരങ്ങൾ ആരായുന്നു.
 
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂരിന്റെ മണ്ണിൽ കേരളകൗമുദി 50 വർഷം തികയുന്ന വേളയിൽ തൃശ്ശൂർ യൂണിറ്റ് ഒരുക്കുന്ന ''സുവർണ്ണ മധുരം'' ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം സിനിമാതാരവും  കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സംവിധായകൻ സത്യൻ അന്തിക്കാടിന് നൽകി നിർവഹിക്കുന്നു. യൂണിറ്റ് ചീഫ് പ്രഭുവാര്യർ,ഡിജിഎം ഗോപാലകൃഷ്ണൻ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ,യൂണിറ്റ് മാനേജർ സി.വി മിത്രൻ, യൂണിറ്റ് പരസ്യ മാനേജർ ശ്രീജിത്ത് എന്നിവർ സമീപം
 
റീത്ത പെഷവാരിയ സെൻ്റർ ഫോർ ഓട്ടിസം ആൻഡ് എബിഎ സർവീസസിൻ്റെ നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന ദേശീയ അംഗ വൈകല്യ പുനരധിവാസ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ കിരൺ ബേദിക്കൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥിനി
 
മുചക്ര സൈക്കിളിൽ എത്തി വീട്ടിൽ ആഹാരം പാചകം ചെയ്യാൻ റോഡരികിൽ ഒടിഞ്ഞ് വീണ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിയെടുക്കുന്ന ഇരുകാലുകളും തളർന്ന തങ്കശേരി ആൽത്തറ മൂട് സ്വദേശി വയോധികനായ കൃഷ്ണൻകുട്ടി ലോട്ടറി കച്ചവടമാണ് ഇദ്ദേഹത്തിൻ്റെ ഉപജീവന മാർഗ്ഗം കൊല്ലം കളക്ട്രേറ്റ് പരിസരത്ത് നിന്നുള്ള കാഴ്ച
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ഉദ്‌ഘാടനം നിർവ്വഹിക്കട്ടെ...കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനുമുന്നെ ജീവനക്കാരുടെ അനുവാദം ചോദിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
എറണാകുളം കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചശേഷം നോക്കിക്കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഗജരാജാ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിനെത്തുന്ന ഈരാറ്റുപേട്ട അയ്യപ്പനും,പല്ലാട്ട് ബ്രഹ്മദത്തനും
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com