EDITOR'S CHOICE
 
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.മന്ത്രി സജി ചെറിയാൻ സമീപം.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ
 
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ
 
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ നടൻ മോഹൻലാൽ  ശ്രീകുമാരൻ തമ്പിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ
 
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ശ്രീമോഹനം' പരിപാടിയിൽ അവാർഡിനർഹനായ നടൻ മോഹൻലാലിന് ശ്രീകുമാരൻതമ്പി പ്രശസ്തി പത്രം നൽകുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ് ജയശേഖരൻ നായർ,ചെയർമാൻ ഗോകുലം ഗോപാലൻ,സെക്രട്ടറി സി.ശിവൻകുട്ടി,മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി സജി ചെറിയാൻ,മുൻ സ്പീക്കർ എം.വിജയകുമാർ,നിംസ് എം.ഡി ഡോ.ഫൈസൽഖാൻ തുടങ്ങിയവർ സമീപം
 
എറണാകുളം റിനയ് കൺവെൻഷൻ സെന്ററിൽ നടന്ന കേരള മാരിടൈം ആൻഡ് ലോജിസ്റ്റിക്സ് റൗണ്ട്ടേബിൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രി പി. രാജീവ്
 
തൈക്കാട് ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
 
തൈക്കാട് സൂര്യ ഗണേശത്തിൽ ഡോ.പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.ഫോട്ടോ:അരവിന്ദ് ലെനിൻ
 
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
 
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിമരം ഉയർത്തുന്നു
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ ചെറുതുരുത്തി കലാമണ്ഡലം അവതരിപ്പിച്ച രുഗ്മിണി സ്വയംവരം കഥകളിയിൽ നിന്ന്.
 
എല്ലാം ഒകെ അല്ലെ...എറണാകുളം ഡർബാർഹാൾ ഗാലറിയിൽ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, അക്കാഡമി ചെയർമാൻ മുരളിചീരോത്ത് തുടങ്ങിയവർ സമീപം
 
സന്തോഷത്തിൽ...മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എറണാകുളം ഡർബാർ ഹാളിലെ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് അദ്ധേഹത്തിന്റെ മക്കളായ സുജാത, രാഹുൽ എന്നിവർ കാണാനെത്തിയപ്പോൾ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു
 
ഓണക്കാലമായി ഇനിയെവിടെയും മാവേലിവേഷധാരികളെ ഓണാശംസകൾ നേർന്ന് കാണാം... മാവേലിവേഷങ്ങൾ വിൽക്കുന്ന ഷോപ്പുകളിലും തിരക്കാണ്. അടൂരിലെ മാവേലിവേഷങ്ങൾ വിൽക്കുന്ന കടയിൽ കിരീടം തിരഞ്ഞെടുക്കുന്ന യുവതി.
 
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംജിക്കുന്നത് കേട്ടിരിക്കുന്ന എഡിജിപി എം.ആർ.അജിത് കുമാർ
 
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
 
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന എഡിജിപി എം.ആർ അജിത് കുമാർ ഉപഹാരമായി കിട്ടിയ കുഴിച്ചിട്ട ചിന്തകൾ (buried thoughts) എന്ന ഇംഗ്ലീഷ് പുസ്തകം വായിച്ച് നോക്കുന്നു
 
ഓണമെത്തി മക്കളെ...കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ആശംസകളുമായി സ്കൂളിലെത്തിയ മാവേലിയെ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടികൾ.
 
മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന കൊടിമരഘോഷയാത്രക്കിടയിൽ വിശ്വാസികൾ ആവേശത്തോടെ കൊടിമരം ഉയർത്തിയിട്ട് പിടിക്കുന്നു
 
കൊക്കിലൊതുങ്ങുമോ....പുല്ലുതിന്ന് വയറു നിറഞ്ഞു എങ്കിൽ പിന്നെ അല്പനേരം മയങ്ങിക്കളയാം , കിടക്കും മുമ്പ് കൊക്കുകൾവന്ന് ചുറ്റും കൂടി പിന്നെ അവരുടെ വയറുനിറയ്ക്കലായി തട്ട കൈപ്പട്ടൂർ റോഡിൽ നിന്നുള്ള കാഴ്ച.
 
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ
 
പൂമഴയില്‍... ഓണക്കാലത്തിന്റെ വരവോടെ ഓണത്തുമ്പികളെയും ധാരാളമായി കാണാന്‍ തുടങ്ങി. ചിങ്ങമഴയില്‍ ഒരു ഓണത്തുമ്പി. ഫോട്ടോ : ആഷ്‌ലി ജോസ്
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇരുമെയ് വഴക്കം... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ജിംനാസ്റ്റിക്‌സ് മത്സരത്തിൽ യോഗ്യത നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.
 
കേരള സൂപ്പർ ലീഗ് ഫുട്ബോളിന് മുന്നോടിയായി കോഴിക്കോട് സ്റ്റേഡിയം നവീകരിക്കുന്നു
 
കലിക്കറ്റ് എഫ് സി ടീം പ്രഖ്യാപനശേഷം താരങ്ങള്‍ അണിനിരപ്പോള്‍.
 
വിജയാഹ്ലാദം… സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിയുടെ ആഹ്ലാദം.
 
16 മത് സിൽ‌വർ‌ഹിൽസ് ട്രോഫി അഖിലേന്ത്യ ഇന്‍റർസ്ക്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്‍റിൽ പിഎച്ച്എസ്എസ് പന്തല്ലൂരും സെൻറ്‌.ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരവും തമ്മിൽ നടന്ന മത്‌സരത്തിൽ നിന്ന്.
 
കോഴിക്കോട് നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ കേരളഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പതിമൂന്നു വയസ്സിനു കീഴിലുള്ള കുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ എഫ് ഫാരിന്റെ പ്രകടനം
 
സീതാറാം മിൽദേശം പുലിക്കളി സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.രാജൻ പുലിമുഖത്തിന് നിറം കൊടുക്കുന്നു മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
 
തൃശൂർ പൂത്തോൾ റോഡ് തകർന്ന് മെറ്റലുകൾ പുറത്ത് കണ്ടപ്പോൾ
 
തൃശൂർ പൂത്തോൾ റോഡ് തകർന്ന് വെള്ളം കെട്ടിയ നിലയിൽ
 
വടുക്കര ഗുരുവിജയം എ.എൽ.പി സ്കൂളിൽ ഹരിതം കാർഷിക സ്മൃതിയുടെ ആഭിമുഖ്യത്തിൽ വിളയിച്ച ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കുന്ന വിദ്യാർത്ഥികൾ
 
ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയ ഇന്നലെ വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചപ്പോൾ
 
മക്കളെ ബസ് പോയോ...തൃശൂർ ടൗൺഹാളിന് സമീപത്തുള്ള ബസ്റ്റോപ്പിൽ ഇരിക്കുന്ന സ്കൂൾ കുട്ടികളെ നോക്കി നിൽക്കുന്ന തെരുവ് നായ. സ്കൂൾ വിടുന്ന സമയങ്ങളിലും ബസ്റ്റോപ്പിൽ തെരുവുനായകളും , കാളകളും വന്ന് കിടക്കാറുണ്ട് എന്നാണ് സമീപത്തുള്ള കടക്കാർ പറയുന്നത്.
 
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം.
 
നിർമ്മാണം പുരോഗമിക്കുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലം
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com