എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ ഡോ ബി. രവിപിള്ളയ്ക്ക് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നൽകിയ സ്വീകരണ ചടങ്ങിൽ സ്വാഗത പ്രസംഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയായി അതിസംബോധന ചെയ്ത സംഘാടക സമിതി ജനറൽ കൺവീനർ ഡോ. ജി രാജ്മോഹന്‍ തമാശയുടെ മറുപടി നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സദസ്സിൽ ചിരി പടർത്തിയപ്പോൾ. ഡോ. ബി. രവിപിള്ള, മോഹൻലാൽ, രമേശ് ചെന്നിത്തല, മന്ത്രി ജി.ആർ അനിൽ, എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, എം.വി ശ്രേയാംസ്കുമാർ , നോർക്ക സെക്രട്ടറി ഡോ.കെ വാസുകി, ഗോകുലം ഗോപാലൻ എന്നിവർ സമീപം. പിന്നിലെ സ്ക്രീനിൽ ജി രാജ്മോഹനെയും കാണാം
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാ സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ: മോഹന്‍ഭഗവത് ഉദ്ഘാടനം ചെയ്യുന്നു.അഡ്വ:ഡി.രാജഗോപാല്‍,അഡ്വ: കെ.ഹരിദാസ്,ഹിന്ദുമത മഹാമണ്ഡലം പ്രസിഡണ്ട് പി.എസ്.നായര്‍, ജെ.കൃഷ്ണകുമാര്‍,എ.ആര്. വിക്രമന്‍പിള്ള തുടങ്ങിയവര്‍ സമീപം.