EDITOR'S CHOICE
 
ഒഴിവ് ദിവസമായ ‌‌ഞായറാഴ്ച എറണാകുളം ബ്രോഡ്‌വേയിൽ അനുഭവപ്പെട്ട ജനത്തിരക്ക്
 
വൈക്കം സത്യഗ്രഹ സ്മാരക സമിതി എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച 101-ാം സത്യഗ്രഹ ദിനവും പുസ്തകപ്രകാശനവും ചടങ്ങിൽ പങ്കെടുക്കാനെത്തിയ എഴുത്തുകാരൻ കെ.എൽ. മോഹന വർമ്മയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷും സൗഹൃദ സംഭാഷണത്തിൽ
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
 
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
 
കലയും കളിയും....ഒഴിവ് ദിവസമായ ഇന്നലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
 
നിരനിരയായ്...11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച
 
ജി.സി.ഡി.എ ബഡ്ജറ്റിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള. കെ.ജെ. മാക്സി എം.എൽ.എ സമീപം
 
എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ കൈക്കുഞ്ഞിനെ സീറ്റിൽ നിറുത്തി ഇരുചക്രവാഹനത്തിൽ അപകടകരമായി യാത്രചെയ്യുന്ന കുടുംബം
 
തെരുവ് നാടകം... ലഹരിക്കെതിരെ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുമരകം ശങ്കുണ്ണി മേനോൻ നാടക കലാകേന്ദ്രം കോട്ടയം നഗരത്തിൽ തെരുവ് നാടകം അവതരിപ്പിക്കുന്നു.
 
മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
 
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
 
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
 
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
 
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
 
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
 
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
 
വിരിയുന്ന പുഞ്ചിരി.....പത്തനംതിട്ട കൊടുമൺ സ്റ്റേഡിയത്തിന് സമിപം പുറമ്പോക്കിൽ നിന്ന് കണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിലേക്ക് മാറ്റിയപ്പോൾ കാണാനായി തടിച്ചുകൂടിയ സമീപവാസികൾ, ഇവിടെ നിന്ന് കണ്ടെടുത്തത് പത്തോളം മുട്ടകളാണ്.
 
പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ വിജ്ഞാനീയം പുസ്തക പ്രകാശനചടങ്ങിന് ശേഷം വേദിയിലെത്തിയ, മുൻ എം.എൽ.എ എ.പത്മകുമാറിന് മന്ത്രി എം.ബി.രാജേഷ് ഹസ്തദാനം നൽകുന്നു. സി,.പി.എം സമ്മേളനത്തിന് ശേഷം എ. പത്മകുമാർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭ ചെയർമാൻ അഡ്വ.റ്റി.സക്കീർ ഹുസൈൻ, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം എന്നിവർ സമീപം.
 
കൊടുമൺ ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിക്കുന്നു.
 
നന്മയുള്ള നാടിനായി..... ലഹരി വിപത്തിനെതിരെ ബോധവത്കരണവുമായി മഹാബലി. ചന്ദനപ്പള്ളി കൊടുമൺ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ ലഹരിക്കെതിരായുള്ള ലഘുലേഖ വിതരണം ചെയ്യുന്നു.
 
മിസ്സ്‌ യു മിസ്സേ. .. എസ് എസ് എൽ സി പരീക്ഷക്ക് ശേഷം അധ്യാപികയായ സവിത ടീച്ചറെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ജി എച്ച് എസ് എസ് കുറ്റിപ്പുറം സ്കൂളിലെ വിദ്യാർഥികൾ
 
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ മൊബൈലിൽ വീഡിയോ റിക്കാഡ് ചെയ്ത് കൊണ്ട് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമാറുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും തർക്കിക്കുന്നു
 
അൽപം വിശ്രമിക്കാം...വേനൽ മഴ എത്തിയെങ്കിലും ഉച്ചസമയത്ത് ചൂട് അസഹനൂയമാണ് , കനത്ത വെയിലിൽ ക്ഷീണിതയായ യാത്രക്കാരിയുടെ വിശ്രമം, തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നുള്ള കാഴ്ച.
 
പണിപ്പെട്ട് തപ്പിയെടുത്ത മീനിനെ റാഞ്ചിയെടുക്കാനായി പിന്നാലെയെത്തിയ ഇരണ്ടപ്പക്ഷിയിൽ നിന്നും കൊക്കിലൊതുക്കിയ മീനുമായി പറന്നുയരുന്ന ഇരണ്ടപ്പക്ഷി. ആലപ്പുഴ നെടുമുടിയിൽ നിന്നുളള ദൃശ്യം
 
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
 
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
 
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
 
കേരളകൗമുദി തൃശൂർ യൂണിറ്റ് ഹോട്ടൽ ജോയ്സ് പാലസിൽ സംഘടിപ്പിച്ച വുമൺസ് കോൺക്ലേവ് പവർ ഓഫ് വുമൺ മന്ത്രി കെ.രാജൻ ഉദ്ഘടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ, മാർക്കറ്റിംഗ് ഡി.ജി.എം എം.പി ഗോപാലകൃഷ്ണൻ, നാർക്കോട്ടിക് സെൽ എസ്.ഐ കെ.ജി ജയപ്രദീപ്, കോർപറേഷൻ മേയർ എം.എൽ റോസി , സ്പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥ് , എഴുത്തുകാരി ദീപ നിശാന്ത്, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ എന്നിവർ സമീപം
 
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
 
തൃശൂർ അന്തിക്കാട് ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറപാടത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കളുടെ സൗരഭ്യം ആസ്വദിക്കുന്ന ഐ.എം വിജയൻ
 
പാലക്കാട് നഗരസഭ കാര്യലയത്തിന് മുന്നിൽ ആക്രിസാധനങ്ങൾ മാലിന്യനിൽ നിന്നു ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിലെ തസ്രാക്ക് ഞാറ്റുപുര ആ കഥയിലെ മാതൃക പുനർജനിച്ചപ്പോൾ ഇവിടെക്ക് എത്തുന്നവർക്ക് ഒരു കൗതുക കാഴ്ച്ചയായി.
 
വി.കെ മോഹനൻ കാർഷിക സ്മൃതി തൃശൂർ അന്തിക്കാട് ശ്രീരാമൻ ചിറയിൽ സംഘടിപ്പിച്ചതണ്ണിമത്തൻ വിളവെടുപ്പിൽ ഐ.എം വിജയന് മുറിച്ചെടുത്ത തണ്ണിമത്തൻ കഴിക്കാൻ കൊടുക്കുന്ന മുൻ മന്ത്രിമാരായ വി.എസ് സുനിൽകുമാർ,തോമസ് ഐസക്ക്,സത്യൻ അന്തിക്കാട് എന്നിവർ
 
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
 
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷം അഛനോടൊപ്പം  സ്കൂട്ടറിൽ പോകുന്ന വിദ്യാർത്ഥി തൻ്റെ കൂട്ടുക്കാരനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു  വിദ്യാഭ്യാസ വകുപ്പിൻ്റ അറിയിപ്പ് അനുസരിച്ച് ഇക്കുറി പരീക്ഷ കഴിഞ്ഞ ശേഷം മറ്റ് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കി മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോകണമെന്നാണ് തൃശൂർ സി.എം.എസ് സ്കൂളിൽ നിന്നൊരു ദൃശ്യം
 
ക്രിക്കറ്റ് താരം വിഘ്‌നേഷ് പുത്തൂരിന് ലഭിച്ച ഉപഹാരങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അമ്മ കെ പി ബിന്ദു, അച്ഛൻ സുനിൽ കുമാറും
  TRENDING THIS WEEK
നിരനിരയായ്...11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com