EDITOR'S CHOICE
 
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ പഴയ കോർപ്പറേഷൻ ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമയിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പുഷ്പാർച്ചന നടത്തുന്നു.
 
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
 
ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺ അസോസിയേഷൻസ് കേരളയുടെ നേതൃത്വത്തിൽ നടന്ന ലോക വയോജന ദിനാചരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ എൻ.എച്ച്.എം ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
 
മുസ്‌ളിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്‌ ഹാളിൽ നടന്ന സി.എച്ച് അനുസ്മരണ സെമിനാർ മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു
 
ജില്ലാ എഗ്ഗ് മർച്ചന്റ് അസോസിയേഷൻ മെമ്പേഴ്സ് മീറ്റ് ഹോട്ടൽ ഷാ ഇന്ത്യൻ നാഷണൽ കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു
 
ഓണം സ്വർണോത്സവം അവലോകന സമ്മേളനം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
 
വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഭഗവത് സിംഗ് ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു
 
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
 
g കെ.ലക്ഷ്മണൻ സ്മാരക സമിതി, സർഗ സാഹിതിയും സംയുക്തമായി കൊല്ലം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച കെ.ലക്ഷ്മണൻ സ്മാരക അവാർഡ് ദാനവും രക്തസാക്ഷി ദിനാചരണ സമ്മേളനവും ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യുന്നു
 
നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പാലക്കാട് തിരുനെല്ലായ് ആഗ്രഹാരത്തിലെ വീട്ടിൽ മഹാലക്ഷ്മി, സ്വാതി, മകൾ അദ്വിക എന്നിവർ ബൊമ്മക്കൊലു ഒരുക്കുന്നു .
 
ദുരന്ത സ്മൃതിയിൽ ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ വയനാട് ദുരന്തഓർമ്മയിൽ ഗോവർദ്ധനോദ്ധാരി കോലം തിരുനടയിൽ സമർപ്പിച്ചപ്പോൾ
 
പൂരംപടയണി...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ വല്യന്നത്തെ നടയിൽ സമർപ്പിക്കുന്നു
 
ദേവീ സന്നിധിയിൽ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയിൽ പുത്തനന്നങ്ങളെ നടയിൽ സമർപ്പിക്കുന്നു.
 
നീലംപേരൂർ പൂരം പടയണിയോടനുബന്ധിച്ച് നടന്ന കുടം പൂജകളി
 
നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെട്ട തമിഴ്നാട് തക്കല പദ്മനാഭപുരം കൊട്ടാരം
 
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ സ്വച്ഛതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു.
 
കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കിയപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ അടുത്തടുത്ത ട്രാക്കുകളിലായി മത്സരിച്ച കാരിച്ചാൽ ചുണ്ടനിലെ ടീമംഗങ്ങളും നടുഭാഗം ചുണ്ടനിലെ ടീമംഗങ്ങളും ഫിനിഷിംഗ് പോയിന്റ് തൊട്ടയുടൻ വിജയമാഘോഷിക്കുന്നു. ഫോട്ടോ ഫിനിഷിലൂടെ പിന്നീട് പി.ബി.സി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു..
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ പി.ബി.സി യുടെ കാരിച്ചാൽ 5 മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിൽ ഒന്നാമതായി ഫിനിഷ് ചയ്യുന്നു.
 
തീപാറുന്ന നാനോ സെക്കൻഡ്... 70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ വിയപുരം,കാരിച്ചാൽ,നടുഭാഗം എന്നിവർ ഫിനിഷിംഗ് പോയിന്റിലേക്ക്. ഒന്നാമതായി പി.ബി.സി യുടെ കാരിച്ചാൽ, രണ്ടാം സ്ഥാനം വി.ബി.സി കൈനകരി തുഴഞ്ഞ വിയപുരംചുണ്ടൻ , മൂന്നാമതായി കെ.ടി.ബി.സി യുടെ നടുഭാഗം ചുണ്ടൻ എന്നക്രമത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് വിധിപ്രഖ്യാപിച്ചത്.
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടനുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് അടുത്ത ട്രാക്കിലൂടെ എത്തിയ വി.ബി.സി കൈനകരിയുടെ വിയപുരം ചുണ്ടനിൽ ഇടിച്ചപ്പോൾ
 
70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.
 
കോട്ടയം കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
 
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടന്ന വാക്കത്താൻ
 
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
 
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ബോയ്സ് അണ്ടർ 20 ഹൈ ജമ്പിൽ സ്വർണ്ണം നേടിയ അശ്വിൻ കൃഷ്ണ ,കേരള യൂണിവേഴ്സിറ്റി
 
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഹൈ ജമ്പ് സ്വർണ്ണം നേടിയ ദേവ കാർത്തിക് ,കേരളയൂണിവേഴ്സിറ്റി
 
തകർന്ന ട്രാക്കിൽ നിന്ന് കുതിച്ചുയരാൻ... കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ തകർന്ന ട്രാക്ക് തെളിച്ചു സ്‌കൂൾ കായികമേളക്ക് മുന്നോടിയായി ഹഡിൽസ് പ്രാക്ടീസ് ചെയ്യുന്ന കായിക താരങ്ങൾ. നിരവധി ദേശീയ കായിക താരങ്ങളെ സംഭാവന ചെയ്ത സ്റ്റേഡിയത്തിന്റെ അവസ്ഥ ശോചനീയമാണ്.
 
ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അജയ് കൃഷ്ണ ( നവോദയ ആർട്സ് & സ്പോർട്സ് ക്ലബ് )
 
18 വയസിൽ താഴെ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ ഐ.അഷ്‌ന (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ)
 
20 വയസിൽ താഴെ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ അരുൺ ബോസ് ( ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻ്ററി സ്കൂൾ തങ്കശേരി )
 
സംരക്ഷണമില്ലാതെ പായലും മാലിന്യവും നിറഞ്ഞ് നശിക്കുന്ന കടവൂർ ഡിവിഷനിലെ ചാലിൽ കുളം
 
തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കെ.പി.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ പ്രതാപൻ എഴുതിയ "അച്ഛൻ വന്ന് വിളക്കൂതി എന്ന പുസ്തകം സാഹിത്യകാരൻ ടി. പത്മനാഭൻ ഡോ. അബ്ദുസ്സമദ് സമദാനി എം.പി യ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു. ടി. എൻ പ്രതാപൻ, സി. പി അബൂബക്കർ, ഡോ. പി.വി കൃഷ്ണൻ നായർ, അശോകൻ ചരുവിൽ തുടങ്ങിയവർ സമീപം
 
സ്‌നേഹപൂർവം ടി.എൻ... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കെ.പി.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എഴുതിയ 'അച്ഛൻ വന്ന് വിളക്കൂതി എന്ന പുസ്തക പ്രകാശന ചടങ്ങിന് ശേഷം ബുക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന ടി.എൻ.പ്രതാപൻ.
 
ബോമോത്സവം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിൽ ഒരുക്കിയ ബൊമ്മക്കൊലു .
 
തമിഴ്‌നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെടുന്നതിന് മുൻപായി പുഷ്പാർച്ചന നടത്തുന്നു.
 
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
 
തൃശൂർ വികെഎൻ മേനോൻ ഇൻ ഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സീനിയർ സെപ്ക് തക്രോം ചാമ്പ്യൻഷിപ്പിൽ എറണാക്കുളവും വയനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് മത്സരത്തിൽ എറണാക്കുളം ജയിച്ചു
 
കായംകുളത്ത് നിന്ന് കോയമ്പത്തൂരിലേയ്ക്ക് പോകുന്ന കായകുളം ഡിപ്പോയിലെ എ.ടി.എ 175 നമ്പറുള്ള കെ.എസ് ആർ.ടി.സി ബസിലെ സംഗീത പ്രേമിയായ കണ്ടക്റ്റർ യാത്രയിൽ അൽപ്പം പിരിമുറുക്കം തീർക്കാനായി സ്വന്തം കൈയ്യിലെ കാശ് കൊടുത്ത് ഒരു ബ്ലൂടൂത്ത് സ്പിക്കർ വാങ്ങി ബസിൽ കെട്ടി തൂക്കി ഇട്ടപ്പോൾ
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com