EDITOR'S CHOICE
 
അവളൊരു'ത്തീ"...ഭിന്നശേഷിക്കാരനായ പിതാവിനെ വീൽച്ചെയറിലിരുത്തി തള്ളി നീങ്ങുന്ന മകൾ. എറണാകുളം ചിൽഡ്രൻസ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച
 
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
 
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
 
കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ആർആൽ വ്യൂസ് ഡ്രീം സ്കേപ്സ് ചിത്ര ശിൽപ്പ പ്രദർശനത്തിലെ ശില്പ്ത്തിനരികിൽ ശില്പി തൊടുപുഴ സ്വദേശി എം.കെ.അനിൽ
 
പത്തനംതിട്ട എം.സി. റോഡിൽ കുളനട തീയറ്റർ ജംഗ്ഷന് സമീപം തെക്കൂട്ടത്തിൽ പടിയിൽ രാവിലെ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം ബസ് ക്യാബിനിൽ അകപ്പെട്ട ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയ‌‌ർ ഫോഴ്സും സമീപവാസികളും
 
ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ മാസ്‌കും ബോട്ടിലും നിക്ഷേപിക്കുവാൻ സ്ഥാപിച്ചിരിക്കുന്ന ബൂത്തിനുള്ളിൽ മറ്റു വിവിധങ്ങളായ മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ.
 
വിവിധങ്ങളായ ചായംകൊണ്ട് കളർഫുള്ളാക്കി വഴിയോരത്ത് വിൽപ്പനക്ക് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്നവരും, മൊബൈലിൽ ചിത്രം പകർത്തുന്ന വഴിയാത്രികരും. കളക്ടറേറ്റ് റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
കുഞ്ഞിക്കിളിയുടെ അമ്മക്കിളികൾ... ഏറെ ശാരീരികവിഷമതകളിൽ വിശ്രമത്തിലിരിക്കെ ജപ്തിനടപടികൾ നേരിടുന്നതിന് പരിഹാരം തേടി ആലപ്പുഴ ജില്ലാ തദ്ദേശ അദാലത്തിൽ പങ്കെടുക്കുവാനെത്തിയ ഹരിതകർമ്മസേനംഗമായ സൗമ്യയുടെ മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിനെ ലാളിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾ. കൈക്കുഞ്ഞുമായി എത്തിയെങ്കിലും ഏറെനേരം എടുത്തുകൊണ്ട് ഇരിക്കുവാൻ കഴിയാത്തത്തിനാൽ മുഴുനീളെ മറ്റ് ഹരിത കർമ്മ സേനാംഗങ്ങളാണ് കുട്ടിയെ പരിപാലിച്ചത്.
 
കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ആർആൽ വ്യൂസ് ഡ്രീം സ്കേപ്സ് ചിത്ര ശിൽപ്പ പ്രദർശനത്തിലെ ശില്പ്ത്തിനരികിൽ ശില്പി തൊടുപുഴ സ്വദേശി എം.കെ.അനിൽ
 
സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ പള്ളിക്കൂടം സ്കൂൾ വിദ്യാർത്ഥികൾ തിരുനക്കരയിൽ നടത്തിയ തെരുവുനാടകത്തിൽ നിന്ന്.
 
ആറന്മുള പാർത്ഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാൾ പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര ക്ഷേത്രക്കടവിലെത്തിയപ്പോൾ.
 
ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച 30-ാമത് ചെമ്പൈ സംഗീതോത്സവത്തിൽ മാവേലിക്കര അഖിൽ കൃഷ്ണയും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരി
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഒ.എൻ.വി രചിച്ച സ്വയംവരം എന്നകൃതിക്ക് ചുവടുവച്ച് കൊച്ചുമകൾ അമൃത ജയകൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഒ.എൻ.വി രചിച്ച സ്വയംവരം എന്നകൃതിക്ക് ചുവടുവച്ച് കൊച്ചുമകൾ അമൃത ജയകൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം.യംവരം എന്നകൃതിക്ക് ചുവടുവച്ച് കൊച്ചുമകൾ അമൃത ജയകൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം
 
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജയൻ ചേർത്തല, വിനു മോഹൻ, നടിമാരായ ജോമോൾ, അനന്യ എന്നിവർ സമീപം
 
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ള ഗണേശ വിഗ്രഹങ്ങൾക്ക് കളർ അടിക്കുന്നയാൾ വലിയങ്ങാടിക്ക് സമീപത്ത് നിന്ന്.
 
പത്തനംതിട്ട ആറന്മുള പുഞ്ചയിൽ കൂട്ടത്തോടെ യെത്തിയ കഷണ്ടിക്കൊക്ക്, മഴക്കാലത്ത് ജലാശയങ്ങൾക്ക് സമീപം കൂടുതലായി കാണപ്പെടുന്നു. ഇവയുടെ നീണ്ട കറുത്ത നിറമുള്ള കൊക്ക് മുഖ്യ ആകർഷണമാണ് കൊക്കിനും കഴുത്തിനും താഴെ ദേഹം മുഴുവൻ വെളുത്ത നിറം വ്യാപിച്ചിരിക്കുന്നു കാലുകൾക്ക് കറുപ്പ് നിറം.
 
നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേൽക്കുകയും തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ പേരിനുമാത്രം നടത്തി താത്കാലികമായി അവസാനിച്ചപ്പോൾ ഭീതി ഒഴിയാതെ ജനം. 1. റോഡിൽ നിറഞ്ഞ് യാത്രികർക്ക് തടസ്സമായി നീങ്ങുന്ന തെരുവ് നായ്ക്കൾ. 2 . അക്രമാസക്തമായ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്നു. 3 . റോഡിൽ തെരുവ് നായ്ക്കളുടെ കൂട്ടം കണ്ട് പിന്തിരിഞ്ഞു പോകുന്ന യുവാക്കൾ. ചുങ്കം റോഡിൽ നിന്നുള്ള കാഴ്ച.
 
കണ്ണൂർ കോടതി സമുച്ചയം ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ടി.ആർ രവിയുമായി സംസാരിക്കുന്നു.
 
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിന്നു ശേഷം പാലക്കാട്‌ സ്വദേശിയായ അരവിന്ദ് ലാൽ സഹോദരിയുടെ മകൾക്ക് പോലീസ് തൊപ്പി ധരിപ്പിച്ച് ആഹ്ലാദം പങ്കിടുന്നു
 
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു.
 
കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു.
 
അഷ്ടമി രോഹിണി നാളിൽ രാധയാകാൻ മാതാപിതാക്കൾ തയ്യാറാകുന്ന കുട്ടി തൊടുപുഴയിൽ നിന്നുള്ള ദൃശ്യം.
 
മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് കയറ്റിയിട്ട തോണികൾ. കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
33 ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിദ്യാനഗർ ആക്വാട്ടിക് കോംപ്ലക്സിൽ നടന്ന കാസർകോട് ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ എസ്. ആതിര ഒന്നാം സ്ഥാനം നേടുന്നു
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
 
പലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് മേയർ എം. കെ വർഗീസിനോട് ആവശ്യപ്പെടുന്നു
 
കനത്ത മഴയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിൽ പ്പെടുന്നവരെ രക്ഷിക്കുന്നതിനായ് തൃശൂർ കോർപറേഷൻ വാങ്ങിയ സമുദ്ര എന്ന് പേരുള്ള ഫൈബർ വഞ്ചി
 
പുലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് കൗൺസിൽ യോഗത്തിൽ
 
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ചുമതല ഏൽക്കുന്നു.
 
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
 
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ജന്മാഷ്ടമി പുരസ്കാരദാന ചടങ്ങിലേക്കെത്തിയ സ്വാമി പൂർണ്ണാമൃതാനന്ദപുരിയെ സ്വീകരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം
 
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ നിരാശയിലായ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും പുതിയ വള്ളംകളിയുടെ തീയതിയിക്കായി കാത്തിരിക്കുന്നതിനിടെ പമ്പയാറ്റിലൂടെ ബോട്ടിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്ന ചുണ്ടൻ വള്ളം. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
 
രാഗിണിയും ഷെഫീക്കും തെളിവെടുപ്പിന് മുൻപ്
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com