EDITOR'S CHOICE
 
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിലെ നടപ്പാതയിലെ കുഴി മൂടാനായി സ്ലാബ് പൊക്കി വെച്ചിരിക്കുന്നു.ഉയർന്ന് നിൽക്കുന്ന സ്ലാമ്പിൽ യാത്രക്കാരുടെ കാൽ തട്ടുന്നത് പതിവാണ്
 
കേരളനടനം മത്സരത്തിൽ പങ്കെടുത്ത കൂടത്തായി സെന്റ് മേരീസ്‌ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ജ്യോതിക എസ് ദാസ്.
 
യു.പി വിഭാഗംചിത്രരചന (ഓയിൽ കളർ) മത്സരത്തിൽ നിന്ന്
 
ഊണുകാലമായി... നാടോടി നൃത്ത മത്സരത്തിനുശേഷം ഭക്ഷണം കഴിക്കാനായി മോഡൽ സ്കൂളിലേക്ക് പോകുന്ന മത്സരാർത്ഥി
 
ആടിയതല്ല പാടിയതല്ല ചോര നീരാക്കി നേടിയതാണേ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ഐ.സി. എസ് ഹയർ സെക്കന്ററി സ്കൂൾ ടീമിന്റെ ആഹ്ലാദം
 
അമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധം ആസ്പദമാക്കി വേദിയിൽ കളിച്ചുകൊണ്ടിരിക്കുന്ന നാടോടി നൃത്ത മത്സരം നിറകണ്ണുകളോടെ കാണുന്ന അതേ മത്സര വിഭാഗത്തിൽ ചുവടുവെച്ചിറങ്ങിയ മറ്റൊരു മത്സരാർത്ഥിയും അമ്മയും.
 
എച്ച്.എസ് വിഭാഗം കേരളനടനത്തിൽ ഒടിഞ്ഞ കൈയുമായി മത്സരിക്കാനെത്തിയ ആദിദേവ്
 
എച്ച്.എസ്.എസ് വിഭാഗം ഭാരതനാട്യത്തിൽ മത്സരിച്ച നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനവദ്യ ബി.എസിനെ അഭിനന്ദിക്കുന്ന വനിത പൊലീസ്
 
ആടിയതല്ല പാടിയതല്ല ചോര നീരാക്കി നേടിയതാണേ ഹൈസ്കൂൾ വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ഐ.സി. എസ് ഹയർ സെക്കന്ററി സ്കൂൾ ടീമിന്റെ ആഹ്ലാദം
 
എച്ച്.എസ്.എസ് വിഭാഗം ഭാരതനാട്യത്തിൽ മത്സരിച്ച നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനവദ്യ ബി.എസിനെ അഭിനന്ദിക്കുന്ന വനിത പൊലീസ്
 
പ്രധാനവേദിയായ ക്രിസ്ത്യൻ കോളേജിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്ന്
 
ഇടമില്ലെങ്കിലും കൂടെ... അനിയത്തി സ്കൂൾവിട്ട് അച്ഛനൊപ്പം സൈക്കിളിന്റെ പിന്നിലിരുന്ന് പോകുമ്പോൾ കൂടെ ഓടിപ്പോകുന്ന ചേച്ചി. കാരിക്കാമുറിയിൽ നിന്നുള്ള കാഴ്ച
 
ശബരിമലയിൽ മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല, പതിനെട്ടാംപടിക്ക് താഴെ നിന്നുള്ള കാഴ്ച.
 
അയ്യന്റെ അരികിലേക്ക് കൂപ്പുകൈകളുമായി, ദർശത്തിന് തൊട്ടുമുൻപ് തിരക്ക് കൂടിയതിനെത്തുടർന്ന് മാളികപ്പുറത്തിനെ ചുമലിലേറ്റി ശ്രീകോവിലിന് മുന്നിലേക്ക് നീങ്ങുന്ന ആയ്യപ്പൻമാർ.
 
ഇന്നലെ രാവിലെ പതിനെട്ടാംപടിക്ക് താഴെ ദശനം കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ.
 
തൃശൂർ റീജിനൽ തിയേറ്ററിൽ നടന്ന ബംഗാൾ കലോത്സവത്തിൽ അരങ്ങേറിയ പുരുലിയ ഛൗ എന്ന നൃത്തത്തിൽ നിന്നും.
 
കിളി കൊഞ്ചൽ... തീറ്റ തേടി പാറി പറക്കുന്ന നാട്ടുവേലി തത്തകൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
1. ശബരിമല ദർശനത്തിന് തൃശ്ശൂരിൽ നിന്നെത്തിയ രണ്ട് വയസുള്ള ഇഷാൻവിയെ പതിനെട്ടാം പടിക്ക് താഴെ നിന്ന് പൊലീസുകാർ കൈമാറി കൊടിമരച്ചുവട്ടിൽ എത്തിച്ചപ്പോൾ. 2. സുജിത്ത് എന്ന പൊലീസുകാരന്റെ നെഞ്ചിലേക്ക് ചാഞ്ഞ ഇഷാൻവിയെ അച്ഛൻ ശ്രീജത്തിന് കൈമറിയപ്പോൾ കരയുന്നു.
 
കോട്ടയം വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ പൊലീസുദ്യോഗസ്ഥന്റെ ഒക്കത്തിരുന്ന് ആനക്ക് പഴം കൊടുക്കുന്ന കുട്ടി
 
ആനവായിൽ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്.
 
തന്നോളം തടി...ലോറിയിൽ വലിയ തടിക്കഷ്ണങ്ങൾ കയറ്റി അടുക്കുന്ന തൊഴിലാളി.മണിമല കറിക്കാട്ടൂരിൽ നിന്നുള്ള കാഴ്ച.
 
തുഴയുലച്ച മഴ... കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൻ്റെ ഫസ്റ്റ് ഹീറ്റ്സിൽ പെരുമഴയത്ത് ഫിനിഷിംഗ് പോയിന്റിലേക്ക് തുഴഞ്ഞെത്തുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ നടുഭാഗം ചുണ്ടൻ. മഴ കാരണം ഫിനിഷിംഗിന് മികച്ച സമയം ലഭിക്കാതെ ഫൈനലിൽ നിന്ന് പുറത്തായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ തുഴക്കാർ വള്ളം പുഴക്ക് കുറുകെയിട്ട് പ്രതിഷേധിച്ചതിനെത്തുടർന്ന് ഫൈനൽ മത്സരം റദ്ദാക്കി.
 
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് പുറകിൽ കേസിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ കാട് കയറി കിടക്കുന്നു. നിരവധി വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് നശിച്ച് കിടക്കുന്നത്
 
കിള്ളിയാറ്റിലെ മീൻപിടുത്തത്തിനിടെ ചൂണ്ടയിൽ വളർത്തുമൽസ്യമായ സക്കർ ഫിഷ് കുടുങ്ങിയപ്പോൾ. ഇന്ന് നദികളിൽ കാണപ്പെടുന്ന സക്കർഫിഷുകൾ വീടുകളിലെ അക്വേറിയങ്ങളിൽ നിന്ന് ഉപേക്ഷിക്കുന്നവയാണ്. തനതു മത്സ്യസമ്പത്ത് ഇല്ലാതാക്കി വളരുന്ന ഈ മീനുകൾ ഇപ്പോൾ പല ജലാശയങ്ങളിലും കാണാം.
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന അഫിഷേക് വി .ജെ (ഐ. യു. എച്ച്. എസ്.എസ് പറപ്പൂർ, മലപ്പുറം)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ്ജൂനിയർ ഗേൾസ് ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ ഗായത്രി എൻ.ജി (സെൻറ് തോമസ് എച്ച്.എസ്.എസ് ഏങ്ങണ്ടിയൂർ, തൃശ്ശൂർ)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് ഹൈ ജംപിൽ ഒന്നാം സ്ഥാനം നേടിയ അഭിനവ് ശ്രീറാം.
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടിയ ബിനോയ്.ആർ (എച്ച്.എസ്.എസ് മുണ്ടൂർ, പാലക്കാട്)
 
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ട്രിപ്പിൽ ജംപിൽ ഒന്നാം സ്ഥാനം നേടിയ ഏഞ്ചൽ ജയിംസ് (ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി മലപ്പുറം)
 
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റ്
 
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
 
സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന റയിൽവേയുടെ താരങ്ങൾ.
 
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച കേരള കഥക് കലോത്സവത്തിൽ ഇന്നലെ അരങ്ങേറിയ കഥക്ക് നൃത്തത്തിൽ നിന്ന്
 
പരിശുദ്ധ വ്യാകുല മാതാവിൻ ബസിലിക്കയിലെ 99-ാം പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് ദീപാലകൃതമായ തൃശൂർ പുത്തൻ പള്ളി
 
വായന ലോകത്തിൽ...ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ എം.ജി റോഡ് ശ്രീ ശങ്കരഹാളിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ നിന്നും .
 
തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച കേരള കഥക് കലോത്സവത്തിൽ ഇന്നലെ അരങ്ങേറിയ കഥക്ക് നൃത്തത്തിൽ നിന്ന്
 
തൃശൂർ പടിഞ്ഞാറെച്ചിറയിൽ വിരുന്നെത്തിയ ദേശാടന കിളികൾ
 
ഓഡിറ്റ് റിപ്പോർട്ട് തൃശൂർ കോർപറേഷൻ്   ഭരണ പരാജയം തുറന്ന് കാട്ടുന്നത് ആണെന്ന് ആരോപ്പിച്ച്  കൗൺസിൽ ഹാളിൽ    ബി.ജെ.പി കൗൺസിലർമാർ പ്ലക്കാർഡുമായി
 
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിനെത്തിയ ഗജവീരന്മാർ വൈക്കത്തപ്പനെ വണങ്ങുന്നു
 
വിഷമാണ് സാറേ...തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിലെ പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണങ്ങൾ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ നോക്കുന്ന മേയർ എം. കെ വർഗീസ്
  TRENDING THIS WEEK
അങ്കപരിമിതരെ ദർശനത്തിനായി പൊലീസ് അയ്യപ്പൻമാർ കൂട്ടിക്കൊണ്ടു പോകുന്നു
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ മാളികപ്പുറം
ഉദ്‌ഘാടനം നിർവ്വഹിക്കട്ടെ...കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നതിനുമുന്നെ ജീവനക്കാരുടെ അനുവാദം ചോദിക്കുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്
അയ്യന്റെ അരികിലേക്ക് കൂപ്പുകൈകളുമായി, ദർശത്തിന് തൊട്ടുമുൻപ് തിരക്ക് കൂടിയതിനെത്തുടർന്ന് മാളികപ്പുറത്തിനെ ചുമലിലേറ്റി ശ്രീകോവിലിന് മുന്നിലേക്ക് നീങ്ങുന്ന ആയ്യപ്പൻമാർ.
എറണാകുളം കച്ചേരിപ്പടി സുധീന്ദ്ര ആശുപത്രിയിലെ സ്‌പെഷൽ കെയർ ഐ.സി.യു യൂണിറ്റ് ഉദ്‌ഘാടനം നിർവ്വഹിച്ചശേഷം നോക്കിക്കാണുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഗജരാജാ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ടിനെത്തുന്ന ഈരാറ്റുപേട്ട അയ്യപ്പനും,പല്ലാട്ട് ബ്രഹ്മദത്തനും
ശബരിമല തിരുനടയിൽ അയ്യപ്പദർശന പുണ്യം നേടിയ കൊച്ചുമാളികപ്പുറം.
ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്ത് നിയമസഭ ഉപതരഞ്ഞിടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും കോൺഗ്രസിൻ്റെയും നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
ആനവായിൽ... വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com