ദേവി വരദായിനി...കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നിന്നുള്ള കാഴ്ച
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറ്റുന്നു.
പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൊടിമര ഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നപ്പോൾ
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
നവീകരിച്ച കോഴഞ്ചേരിയിലെ സി.കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പി.ആർ.രാകേഷ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പി.എസ്.വിജയൻ, വിക്ടർ ടി.തോമസ്, കെ.സി. രാജഗോപാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ബിജിലി പി.ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻ ബാബു, പ്രേമകുമാർ മുളമൂട്ടിൽ എന്നിവർ സമീപം.
റീ ബിൽഡ് കേരള പദ്ധതിൽ ഉൾപ്പെടുത്തി നവീകരിച്ച സി. കേശവൻ സ്ക്വയർ മന്ത്രി വീണാ ജോർജ്ജ് അനാച്ഛാദനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വിക്ടർ ടി. തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻ ബാബു എന്നിവർ സമീപം.
പാലക്കാട് തത്തമംഗലം ശ്രീ വേട്ടകറുപ്പസ്വാമി ക്ഷേത്രം അങ്ങാടി വേലമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുതിരയോട്ട മത്സരത്തിൽ നിന്ന്.
വ്യാസ ആർട്സ് ആൻഡ് കർച്ചറൽ സ്റ്റഡി സെന്ററും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മയെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ആദരിക്കുന്നു. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ.സി.ഉദയകല, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, മികച്ച സേവനത്തിനുള്ള ആദരം ഏറ്റുവാങ്ങിയ ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, ആതുര സേവനത്തിന് വ്യാസ പുരസ്‌കാരം ഏറ്റുവാങ്ങിയ ന്യൂ രാജസ്ഥാൻ മാർബിൾസ് ആൻഡ് രാജസ്ഥാൻ ജ്വല്ലേഴ്സ് ചെയർമാൻ സി. വിഷ്ണു ഭക്തൻ എന്നിവർ സമീപം
കൊല്ലത്ത് തുടങ്ങിയ ആദ്യ അഖില കേരള അഭിഭാഷക കലോത്സവത്തിൽ ഭരതനാട്യത്തിൽ നിന്ന്
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ പങ്കെടുക്കാൻ ശരീരം നിറച്ച് ശൂലം കുത്തുന്ന ഭക്തൻ
വിഷ്ണത്ത് കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിനോടനുബന്ധിച്ച് ദേവിക്ക് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര
മുളങ്കാടകം ദേവീക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന കെട്ടുകാഴ്ച
ചങ്ങനാശേരി ഇത്തിത്താനം ഗജമേള... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള.
പൂരം എക്സിബിഷൻ... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ഒരുക്കിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പവലിയൻ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മാതൃകയിൽ നിർമ്മിച്ച് മഞ്ജുളാൽത്തറയും ഗരുഡൻ്റെ ശിൽപ്പവും ഒരുക്കിയപ്പോൾ.
കടമ്മനിട്ട പടേണിയുടെ രണ്ടാം ദിവസമായി ഇന്ന് കടമ്മനിട്ട കാവിൽ പച്ചത്തപ്പ് കൊട്ടിവിളി നടന്നപ്പോൾ.
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ദിവസം നടന്ന ആനയോട്ടത്തിൽ പങ്കെടുക്കുന്ന പല്ലാട്ട് ബ്രഹ്മദത്തൻ
വിഷുപുലരിയിൽ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പ്രസിഡന്റ് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ സമീപം.
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കടമ്മനിട്ടക്കാവിലേ പടേണിക്ക് തുടക്കം കുറിച്ച് നടന്ന ചൂട്ടുവെപ്പ്.
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com