ഒരിപ്പുറം ഭഗവതിയുടെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായുള്ള കെട്ടുകാഴ്ചകൾ ക്ഷേത്ര മുറ്റത്ത് തിരന്നപ്പോൾ.
പൈങ്കുനി ഉത്ര ഉത്സവത്തിനായി ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി, എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റുന്നു.
തൃക്കലഞ്ഞൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തുരു ഉത്സവത്തിൻ്റെ ഭാഗമായുള്ള കെട്ടുകാഴ്ചകൾ ക്ഷേത്ര സന്നിധിയിലേക്കെത്തിയപ്പോൾ.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടുള്ള സ്റ്റിക്കർ മകന്റെ കവിളിൽ ഒട്ടിച്ചതായി കാണാം.
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
ഐശ്വര്യവരദായിനി...എം.ജി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ക്യാംപസിൽ കെ.ആർ.നാരായണൻ ചെയർ ഫോർ ഹ്യൂമൻറൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ രാജ്യാന്തര സെമിനാറിന്റെ ഭാഗമായി വസൂരി മാല തെയ്യം അവതരിപ്പിച്ചപ്പോൾ
ഐശ്വര്യവരദായിനി...എം.ജി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ക്യാംപസിൽ കെ.ആർ.നാരായണൻ ചെയർ ഫോർ ഹ്യൂമൻറൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ രാജ്യാന്തര സെമിനാറിന്റെ ഭാഗമായി വസൂരി മാല തെയ്യം അവതരിപ്പിച്ചപ്പോൾ
പെരുന്നാൾ സെൽഫീ... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം മൊബൈലിൽ സെൽഫിയെടുക്കുനന്നവർ. വനിതകൾക്ക് നിസ്കരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.ൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം മൊബൈലിൽ സെൽഫിയെടുക്കുനന്നവർ.വനിതകൾക്ക് നിസ്കരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ആശംസ നേരുന്ന കുട്ടികൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
തിരുനക്കര പകൽപൂരത്തിന് ജനംതിങ്ങി നിറഞ്ഞ തിരുനക്കര ക്ഷേത്രമൈതാനം
തേവരെഴുന്നള്ളുന്നെ...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര തേവരുടെ തിടമ്പേറ്റി പൂരനഗരയിലേക്ക് വരുന്ന ഗജരാജൻ തൃക്കടവൂർ ശിവരാജു.
തെരുവ് നാടകം... ലഹരിക്കെതിരെ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുമരകം ശങ്കുണ്ണി മേനോൻ നാടക കലാകേന്ദ്രം കോട്ടയം നഗരത്തിൽ തെരുവ് നാടകം അവതരിപ്പിക്കുന്നു.
മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
കോൺക്രീറ്റ് റോഡാക്കി മാറ്റിയ കുറുപ്പം റോഡിൽ നിന്നും താഴെക്കിറങ്ങാൻ സംവിധാനങ്ങൾ ഒരുക്കാതാതു മൂലം താഴെക്കിറങ്ങാൻ കഷ്ടപ്പെടുന്നവർ
പൂത്തുലഞ്ഞ്.. മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ കണ്ണിനുകുളിർമയായി പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പൊട്ടിച്ച് നടന്നു വരുന്ന കുട്ടികൾ
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ടുള്ള സ്റ്റിക്കർ മകന്റെ കവിളിൽ ഒട്ടിച്ചതായി കാണാം.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന കാഴ്ച ശീവേലി
വിട്ടോടാ വീട്ടിലേക്ക്...മധ്യവേനൽ അവധിക്ക് ഇന്നലെ സംസ്ഥാനത്തെ സ്കൂളുകൾ അടച്ചപ്പോൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും യാത്ര നൽകി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ. കോട്ടയം സെൻ്റ് ജോസഫ് കോൺവെൻ്റ് സ്കൂളിലെ കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com