ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം സ്നേഹം പങ്കുവെക്കുന്ന പിതാവും മകനും.
മൈലാഞ്ചി മൊഞ്ചിൽ റമദാൻ വ്രതാനുഷ്ഠാന രാവുകളുടെ പുണ്യങ്ങൾക്കൊടുവിൽ ഹൃദയത്തിലേക്ക് തേനൂറുന്ന തക്ബീർ മന്ത്രവുമായെത്തുന്ന പെരുന്നാളിനെ മൈലാഞ്ചി മൊഞ്ചുമായി വരവേൽക്കാനൊരുങ്ങി വീടുകൾ. മലപ്പുറം അരിപ്രയിൽ മൈലാഞ്ചി ഇടുന്ന സഹോദരിമാർ
തിരുനക്കര പകൽപൂരത്തിന് ജനംതിങ്ങി നിറഞ്ഞ തിരുനക്കര ക്ഷേത്രമൈതാനം
തേവരെഴുന്നള്ളുന്നെ...തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര തേവരുടെ തിടമ്പേറ്റി പൂരനഗരയിലേക്ക് വരുന്ന ഗജരാജൻ തൃക്കടവൂർ ശിവരാജു.
തെരുവ് നാടകം... ലഹരിക്കെതിരെ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുമരകം ശങ്കുണ്ണി മേനോൻ നാടക കലാകേന്ദ്രം കോട്ടയം നഗരത്തിൽ തെരുവ് നാടകം അവതരിപ്പിക്കുന്നു.
മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്തിന് ശേഷം ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയ ഓമല്ലൂർ കുട്ടിശങ്കരൻ ചടങ്ങുകൾക്ക് ശേഷം ദേവിയെ നമസ്കരിക്കുന്നു
നിറചിരി... നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന് .
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധന തൊഴുന്ന ഭക്തർ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിയിക്കുന്ന ഭക്ത
ഈ തണലിൽ ഇത്തിരിനേരം ... കൊടുങ്ങല്ലൂർ ഭരണിക്ക് മുന്നോടിയായി ദേശത്തുള്ള വീടുകളിൽ ഭഗവതിയുടെ പ്രീതിയ്ക്കായി വെളിച്ചപ്പാട് കയറി ഇറങ്ങുന്ന പാലക്കാട് തരവത്ത് സ്വദേശിയായ കല്യാണി. 36 വർഷമായി മുടങ്ങാതെ ഭരണി ഉത്സവത്തിനു പോകുന്ന കല്യാണി ഇത്തവണയും പതിവ് മുടക്കിയില്ല. കോമരമായി വീടുകൾ കയറിയിറങ്ങുന്നതിനിടെ ചൂടിന്റെ കാഠിന്യം മൂലം റോഡരികിലെ മരത്തണലിൽ മകൾ ശോഭനയ്ക്കൊപ്പം വിശ്രമിക്കുന്നു. പിരായിരി പള്ളിക്കുളം ഭാഗത്തു നിന്നുള്ള ദൃശ്യം.
  TRENDING THIS WEEK
നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭയിലെ 2024 - 2025 ലെ പുതുക്കിയ ബജറ്റും 2025 .26-ലെ ബജറ്റ് എസ്റ്റിമേറ്റും ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിക്കുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com