TRENDING THIS WEEK
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കി കൊടുത്തത് ഒരു കരാർ ജീവനക്കാരിയാണ്. പരവൂർ പൊഴിക്കര ഡി.എസ് വിഹാറിൽ അജു സൈഗാളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയത്
പണിമുടക്കിയ മയക്കം... പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്കിനെത്തുടർന്ന് ആളൊഴിഞ്ഞ കോട്ടയം പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങുന്ന യാത്രക്കാരൻ.
ഷാജി രവീന്ദ്രൻ രചിച്ച ഫിയർ ഓഫ്ഡത്ത് എന്ന പുസ്തക പ്രകാശനം ചെയ്യാൻ എറണാകുളം പ്രസ് ക്ളബിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരൻ.
വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് വീഴുന്ന പക്ഷികൾക്ക് കരുതലായി ആലുവ സ്വദേശി ശ്രീമൻ നാരായണൻ ആവിഷ്കരിച്ച പദ്ധതി 'ജീവജലത്തിന് ഒരു മൺപാത്രം". കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ മാത്രം നടപ്പാക്കിയിരുന്നത് ഇനി ലോകം മുഴുവൻ വ്യാപിക്കുകയാണെന്നതാണ് പ്രത്യേകത.
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വസതിയിൽ പൊതുദർശനത്തിനു വച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഭൗതിക ശരീരത്തിനരികിൽ ഭാര്യ സാവിത്രിയും, മക്കളായ അതിഥിയും, അപർണയും.
കാർഷികോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കാളപൂട്ട് കമ്മിറ്റി നടത്തിയ കാളപൂട്ട് മത്സരം ആവേശമായി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നായി 64 ജോടി കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്.വീഡിയോ:രോഹിത്ത് തയ്യിൽ
കൊയ്ത്ത് കഴിഞ്ഞ് മെയ്യാൻ... പാടത്ത് കൊയ്യുന്ന കർഷകരുടെ അടുക്കൽ തീറ്റതേടിയിരിക്കുന്ന കൊക്കുകൾ. പാലാ ഏഴാച്ചേരിയിൽ നിന്നുള്ള കാഴ്ച.
കെ.എസ്.ആരർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന യാത്രക്കാർ.
കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ സർവീസ് നടത്താൻ തയാറായ തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് തടയുന്നു.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.