TRENDING THIS WEEK
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
ജലജേതാവ്... കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനീഷ് ചെയ്യുന്നു (ഇടത് പച്ച ജഴ്സി).
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ സഹകരണത്തോടെ വൈക്കം യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരളകൗമുദി രജതോത്സവം 'സൂര്യകിരണം പദ്ധതി'യുടെ ഉദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, കേരളകൗമുദി പരസ്യവിഭാഗം മാനേജർ അഖിൽ രാജ്, യൂണിയൻ സെക്രട്ടറി എം.പി.സെൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കോട്ടയം സോളാർ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എ.ഇ. പ്രദീപ് പി.പ്രഭ, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹനൻ തുടങ്ങിയവർ സമീപം
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്പോർട്സ് സ്റ്റേഡിയത്തിൽ നടത്തിയ കായികോത്സവത്തിൽ അണ്ടർ 14 വിഭാഗം ബോച്ചീ മത്സരത്തിൽ പങ്കെടുക്കുന്ന ചെങ്ങന്നൂർ ബി. ആർ.സി യിലെ മേഘ മനോജിനെ സമീപത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന 'അമ്മ രാജേശ്വരി. സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ ബോച്ചീ മത്സരം ആദ്യമായി ഇത്തവണ ഉൾപ്പെടുത്തിയിരിക്കുകയാണ്