മുഖംമിനുക്കി..., കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്തെ അക്ഷരശിൽപ്പത്തിൽ മിനുക്കുപണി നടത്തുന്ന ശിൽപി കാനായി കുഞ്ഞിരാമൻ
പാലക്കാട് രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗൗരി ദേശീയ സാസ്കാരികോത്സവത്തിൽ സംഗീത ചാറ്റർജി അവതരിപ്പിച്ച കഥക് നൃത്തം.
കോഴിക്കോട് പുതിയനിരത്ത് വാഴവളപ്പിൽ അമ്പലത്തിൽ നടന്ന തിറ മഹോത്സവത്തിൽ നിന്ന്.
തളാപ്പ് ശ്രീ ഓലച്ചേരി കാവിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ കെട്ടിയാടിയ കതിവന്നൂർ വീരന്റെ ആടകലാശത്തിൽ നിന്ന്.
കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം.
പനമരം പുഞ്ചവയലിലെ പുത്തങ്ങാടി ശ്രീ ചന്ദ്രനാഥ ജൈന ക്ഷേത്രത്തിൽ വാര്‍ഷിക പൂജ നടന്നു. വയനാടിനകത്തും പുറത്തും നിന്നുള്ള നിരവധി ജൈന വിശ്വാസികളാണ് വാർഷിക ക്ഷേത്ര പൂജക്കെത്തിയത്. ഇതിനോടൊപ്പം അമ്പലത്തോട് ചേർന്നുള്ള ബാഹുബലി ശില്പത്തിൽ വിശ്വാസികൾ പാലും പഴങ്ങളും കൊണ്ട് 'മസ്തകാഭിഷേകം' നടത്തി.
കൊറോണാ വൈറസിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം സോഫിയ ഇന്റർ നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തിരുനക്കരയിൽ അവതരിപ്പിച്ച തെരുവ് നാടകം.
ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ആർട്ട് ഫെസ്റ്റിവലായ 'സർഗം 20' - ൽ ട്രാൻസ്ജൻഡേഴ്‌സിനായുള്ള സോളോ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന സഞ്ജനാ ചന്ദ്രൻ.
തൈപ്പൂയ്യ രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊടുമ്പ് വള്ളിദേവ സേനാസമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ഒന്നാം തേരോട്ടം.
കൊല്ലം പേരുംതുരുത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇടച്ചാൽ കായൽ കടന്ന് തിടമ്പുമായി വരുന്ന ഗജവീരന്മാർ.
മാനവികതയുടെ മൂല്യം കാത്തുസൂക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ബബിൽ പെരുന്ന കോട്ടയത്ത് അവതരിപ്പിച്ച വെളിച്ചമേ നയിച്ചാലും എന്ന ഏകാംഗ നാടകത്തിൽ നിന്ന്.
പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര.
കണ്ണൂർ മാഹി പള്ളൂർ കൊയ്യോടൻ കൊറോത്ത് തിറയുത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ ശാസ്തപ്പൻ തെയ്യങ്ങൾ.
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രോത്സ്‌വത്തോടനുബന്ധിച്ച് നാട്യപ്രിയ ന്യത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്താർച്ചന.
കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ മാധവി ചന്ദ്രൻ അവതരിപ്പിച്ച മോഹിനിയാട്ടം.
മലപ്പുറം ഗവർമെന്റ് കോളേജിൽ വിനു മോഹൻ കൂരമ്പാലയുടെ നേതൃത്വത്തിൽ ഗോത്ര കലാ സംഘം കൂരമ്പാല അവതരിപ്പിച്ച പടയണി.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണകുമാർ തത്രാംവെളിയുടെ വസതിയിൽ നിന്ന് വെള്ളി അങ്കി സമർപ്പിക്കുന്നതിനായി നടന്ന താലപ്പൊലി
വൈലോപ്പിളളി സംസ്കൃതി ഭവനിൽ രാജശ്രീ വാര്യർ അവതരിപ്പിച്ച ഭരതനാട്യം.
കനകക്കുന്നിൽ നടക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൽ അർജുൻ എസ്. കുളത്തിങ്കൽ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിടിച്ച നിശാഗാന്ധി നൃത്തോത്സവത്തിൽ മനസിയ അവതരിപ്പിച്ച ഭാരതനാട്ട്യത്തിൽ നിന്നും
  TRENDING THIS WEEK
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
പിക് പോക്കറ്റ്... തൃശൂർ മൃഗശാലയിൽ അമ്മു എന്ന് വിളിക്കുന്ന ആറ് വയസുള്ള പുള്ളിമാൻ തങ്ങളുടെ കൂടിന്റെ കീപ്പറുടെ പോക്കറ്റിൽ നിന്നും പഴം എടുത്ത് തിന്നുന്നു പേരെടുത്ത് വിളിച്ചാൽ ഓടി വരുന്ന അമ്മു മൃഗശാല കാണാൻ വരുന്നവരുടെ മനം കവർന്നിരിക്കുകയാണ്.
ചൂട് കനത്തതോടെ തൊഴിലാളികൾ ചൂട് കുറഞ്ഞ സമയം നോക്കിയാണ് പണിയിടങ്ങളിൽ ഇറങ്ങുന്നത്. ചൂടോന്ന് ശമിച്ചത് നോക്കി കോട്ടയം കുമരകം കവണാറ്റിൻ കരയിലെ പാടശേഖരത്തിൽ നിന്ന് വൈക്കോൽ കയറ്റുന്ന തൊഴിലാളി.
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com