TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തുറക്കൂല... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ നാവിൽ ആദ്യാക്ഷരം കുറിക്കാൻ മോതിരം നീട്ടുമ്പോൾ വായ മുറുക്കി അടച്ച് പിടിക്കുന്ന കുട്ടി
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം