ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
ഹംസ ദൂത്... കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ തൃക്കൈകാട്ട് സ്വാമിയാർ മഠത്തിൽ നടത്തിയ നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി ഏറ്റുമാനൂർ കണ്ണനും ഹംസമായി കലാമണ്ഡലം വിഷ്ണുമോനും അരങ്ങത്ത്.
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് കാഴ്ച്ചപറമ്പിന് സമീപം ഗണേശ വിഗ്രഹങ്ങളുടെ പണികൾ പുരോഗമിക്കുന്നു ഒര് അടിമുതൽ പതിനെട്ട് അടിവരെ ഉയരത്തിലുള വിഗ്രഹങ്ങളാണ് ഇവിടെ ഉള്ളത് 27 നാണ് വിനായക ചതുർത്ഥി.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ സംവിധായിക അഞ്ജലി മേനോൻ ,നടിമാരായ സുഹാസിനി ,രേവതി,സാംസ്‌കാരിക വകുപ്പ് ഡയറ്കടർ ഡോ .ദിവ്യ എസ് അയ്യർ എന്നിവർ സംഭാഷണത്തിൽ
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
ശബരിമല നിറപുത്തരി പൂജകൾക്കായി മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്. കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് നെൽക്കതിരുകൾ ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്നു.
ശബരിമലയിലെ നിറപുത്തരി പൂജകൾക്കു ശേഷംതന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഭക്തർക്ക് നെൽക്കതിരുകൾ വിതരണം ചെയ്യുന്നു. ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്, എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു തുടങ്ങിയവർ സമീപം.
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്
കളമശേരി രാജഗിരിയിൽ നടക്കുന്ന വിസ്റ്റ25ൽ മണപ്പുറം രാജഗിരി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്.
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
കർക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
പണികിട്ടിയാ ...അന്താരാഷ്ട്ര ചെസ് ദിനത്തോടനുബന്ധിച്ചു ചെസ് കേരളം പ്രീമിയർ ചെസ് അക്കാഡമി എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ബിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള റൈസ് ചെസ് ടൂർണമെന്റിൽ നിന്നും.
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ, വത്തിക്കാനിൽ നിന്നും മുഖ്യാതിഥിയായെത്തിയ ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുടെനേതൃത്വത്തിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ,വത്തിക്കാനിൽ നിന്നും മുഖ്യാതിഥിയായെത്തിയ ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുടെനേതൃത്വത്തിൽ നടത്തിയ മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ
കർക്കിടക മാസത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിലെ ആനകൾക്കായി തയ്യാറാക്കുന്ന ഔഷധക്കൂട്ടിന്റെ പാചക പുരയിൽ നിന്നും.
ആനയൂട്ട്... വടക്കുനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്.
രാമഃ..രാമഃ..ജയ... ഇന്ന് കർക്കിടകം ഒന്ന്. രാമായണ മാസാരംഭം, കോട്ടയം തിരുവാറ്റയിൽ രാമായണ പാരായണം നടത്തുന്ന ആര്യദേവിയമ്മ
ശ്രീരാമ, രാമ, രാമ... ഇന്ന് കർക്കടകം ഒന്ന്. രാമായണ മാസാരംഭം, മനസിലും, നാവിലും ഇനി രാമായണ ശീലുകൾ മുഴങ്ങും. കോട്ടയം തിരുവാറ്റയിൽ മുത്തശ്ശി ആര്യദേവിയുടെ രാമായണ പാരായണം കേട്ടിരിക്കുന്ന കൊച്ചുമകൾ ആര്യദത്ത.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയിൽ പങ്കെടുക്കാൻ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് എത്തിയപ്പോൾ.
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ നടന്ന കഥകളിയിൽ നിന്ന്.
  TRENDING THIS WEEK
അവകാശ നിക്ഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ചിരിതുള്ളി മാർച്ച്... കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ അദ്ധ്യാപക മാർച്ചിൽ മഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ.
ആക്രിക്കെടുക്കുമോ... വർഷങ്ങളായി പണി മുടങ്ങിക്കിടന്ന് തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയ കോട്ടയം നഗരത്തിലെ ആകാശപാതയ്ക്ക് കീഴിലൂടെ ബൈക്ക് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ മിനി ലോറിയിൽ കൊണ്ടുപോകുന്ന കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
രക്ഷാകരങ്ങൾ... തൃശൂർ മിഷൻ കോട്ടേഴ്സിന് റോഡിന് സമീപം പറമ്പിൽ ഇരുപത്തിയഞ്ച് അടി താഴച്ചയുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെക്കെടുക്കുന്നു.
ചേംബേഴ്സ് ഷോപ്പേഴ്സ് കാരവനിൻ്റെ ഭാഗമായി തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച വിളംബര ജാഥയിൽ അണിനിരന്ന പുലികൾ മേളത്തിനൊത്ത് ചുവട് വയ്ക്കുന്നു
കടവന്ത്ര കവലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡിനു നടുവിലൂടെ കടന്നു പോകുന്ന കാണയുടെ സ്ളാബ് തകർന്നിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ മരച്ചില്ല നാട്ടിയിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com