കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോന്നി കരിയാട്ടം 2025 സമാപനം കുറിച്ച് എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ നിന്ന്.
സ്മാർട്ട് ആന : കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി നടന്ന ഘോഷയാത്രയിലെ ആനവേഷധാരി മൊബൈൽ ഫോൺ നാേക്കുന്നു.
കോന്നി കരിയാട്ടം 2025 സമാപനം കുറിച്ച് എലിയറക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ മുഖ്യ ആകർഷണമായ അഞ്ഞൂറിൽ പരം ആനവേഷധാരികൾ അണിനിരന്നപ്പോൾ.
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
പുലിപൂക്കളം... തൃശൂർ വടക്കുംനാഥ ക്ഷേത്രം പടിഞ്ഞാറേ  നടത്തിൽ തീർത്ത പുലിക്കളി പൂക്കളം.
കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'മാവേലിക്കസ് 2025'ൽ രാജസ്ഥാനി നാടോടി ബാൻഡായ മങ്കാനിയാർ സെഡക്ഷൻ പരിപാടിയിൽ നിന്ന്....
മാവേലിക്കസ് 2025 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന ആൽമരം ബാൻഡിന്റെ പരിപാടിയിൽ നിന്ന്
ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മാവേലി  കുതിരപുറത്ത് എത്തിയപ്പോൾ. മുൻ നിരയിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സഹപ്രവർത്തകരോടപ്പം .
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പത്തനംതിട്ട സി.ഐ സുനുമോൻ.കെ ഗാനം ആലപിക്കുന്നു.
പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന ഓണാഘോഷത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനെ ഊഞ്ഞാലാട്ടുന്ന ജീവനക്കാർ.തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ടാക്കൂർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന.എസ്.ഹനീഫ്,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി തുടങ്ങിയവർ സമീപം.
പൊലീസിനൊരു പൊട്ട് : പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ മുന്നറിയിപ്പ് അടയാളങ്ങളിൽ പൊട്ടുതൊടീൽ മത്സരത്തിൽ പങ്കെടുത്ത പൊലീസുകാരൻ വഴിമാറി പത്തനംതിട്ട സി.ഐ സുനുമോൻ.കെ ക്ക് നേരേ ചെന്നപ്പോൾ.
കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി.
ഓണം ഓളം... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പാട്ടിന് ചുവടുവെക്കുന്ന വിദ്യാർത്ഥിനികൾ.
വലിയോട് വലി... കോട്ടയം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി മത്സരത്തിൽ നിന്ന്.
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
കോട്ടയം കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടക്കുന്ന പഞ്ചകന്യാ രംഗാവതരണ കൂടിയാട്ട മഹോത്സവത്തിൽ ആതിര ഹരിഹരൻ മണ്ഡോദരി രംഗാവതരണം അവതരിപ്പിക്കുന്നു
  TRENDING THIS WEEK
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടൻ പാട്ട് മേള
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയത്ത് നടക്കുന്ന കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ നടന്ന മാധ്യമ സെമിനാർ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാതല ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നു
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com