ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
കഥയ്ക്ക് ശേഷം.... നളചരിതം ഒന്നാം ദിവസം ആട്ടകഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചശേഷം നളനായി വേഷമിട്ട പാർവതി മേനോൻ ചുട്ടി അഴിക്കുന്നു
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അടച്ചതിനാൽ കനാൽ വെള്ളം കുറഞ്ഞതോടെ ആളുകൾ മീൻ പിടിക്കാനായി ഇറങ്ങിയപ്പോൾ .
തൊഴിലാനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കുക എന്ന ആവിശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എംപ്ലോയീസ് സംഘ് ബി.എം.എസ് പാലക്കാട് കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയുന്നു.
വാളയാർ തൃശ്ശൂർ ദേശീയപാതയിൽ കഞ്ചിക്കോട് മയിലംപളം ഭാഗത്ത് റോഡിൽ നിലയുറപ്പിച്ച തെരുവ്നായ തിരക്കേറിയ റോഡിൽ ഇരുചക്ര വാഹനയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും അപകട സാധ്യത പതിഞ്ഞ് ഇരിക്കുന്നു. ദിനംപ്രതി തെരുവുനായകളുടെ കടിയേറ്റ് ചിക്കിത്സക്കായ് ആശുപത്രികളിൽ ഏറെയാണ്.
പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ കണ്ണനൂരിൽ നിയന്ത്രണം വിട്ട ജീപ്പ് ( ഥാർ ) വീടിന്റെ മുൻവശത്ത് ഇടിച്ച് കയറിയ നിലയിൽ അത്ഭുതകരമായി വിടുകളിൽഉണ്ടായിരുന്നവരും വാഹനത്തിൽ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു.
ചിരി കടുപ്പിച്ച്... കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിൽ ആരംഭിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ചെയ്യുവാൻ എത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചാണ്ടി ഉമ്മൻ എം.എൽ.എ സംഭാഷണത്തിൽ
കൊത്തിയാൽ അത്താഴത്തിന്...വീടിന് മുന്നിലെ പാടത്ത് വൈകുന്നേരം സമയത്ത് ചൂണ്ടയിട്ട് മീൻപിടിക്കുന്ന വീട്ടമ്മ. കുമരകം പരിപ്പ് തൊള്ളായിരം പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ
കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ,കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ,സംസ്ഥാന ട്രഷറർ വി.സജീവ്,നഗരസഭ കൗൺസിലർ എം.പി സന്തോഷ്കുമാർ,കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,ജില്ലാ പ്രസിഡൻ്റ് രാജേന്ദ്ര ബാബു,ജില്ലാ സെക്രട്ടറി അനീഷ് എ,അയ്മനം പഞ്ചായത്ത് പ്രസിഡൻറ് വിജി രാജേഷ്,സംസ്ഥാന പ്രസിഡൻ്റ് രതീഷ് ജെ.ബാബു തുടങ്ങിയവർ സമീപം.
മുറുക്കെ പിടിച്ചേക്കാം... കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപിക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ ഹസ്തദാനം നൽകുന്നു.കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സമീപം.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച ദർശന കൾച്ചറൽ സെന്ററിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണനുമായി മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള സംഭാഷണത്തിൽ. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം.
ഇന്ത്യക്ക്മേൽ ഉയർന്ന തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ ട്രംപിന്റെ കോലം കത്തിച്ചപ്പോൾ.
ചേർത്തലയിൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ക സ്റ്റഡിയിലുള്ള സി.എം സെബാസ്റ്റ്യനെ വൈദ്യ പരിശോധനയ്ക്കായി കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും കൊണ്ടുപോകുന്നു
ഇന്ത്യൻനാഷണൽ വ്യാപാരിവ്യവസായി കോൺഗ്രസ് പ്രത്രിഷേധ സമരസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപ്രസിഡന്റ് അബ്ദുൽഷുക്കൂർ നിർവഹിക്കുന്നു. ,പ്രമോദ് താന്നിമൂട്ടിൽ ,ഷാജികുളനട ,സജീവ് മാത്യുജോസഫ് ,കെ അഷറഫ്,ഫാത്തിമ്മ.എസ് എന്നിവർ സമീപം.
സ്വാതന്ത്ര്യ ദിനാഘോഷണങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ ദേശീയപതാക വിൽക്കുന്നയാൾ
കുളിർ കാഴ്ച്ച...വീടിന്റെ പടിവാതിലിലിരുന്നു കുഞ്ഞനുജന്റെ കൈയിൽ മൈലാഞ്ചി ഇട്ടു കൊടുക്കുന്ന സഹോദരി. മുളവുകാട് നിന്നുള്ള കാഴ്ച്ച
കെ.ജി.എൻ.എ കോട്ടയം ജില്ലാ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
ചങ്ങനാശേരി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചശേഷം മന്ത്രി വി.എൻ വാസവൻ ഫലകം അനാശ്ചാദനം ചെയ്യുന്നു.ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ,അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ,എറണാകുളം റേഞ്ച് ഡി.ഐ.ജി. എസ്.സതീഷ് ബിനോ,ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സംസ്ഥാനത്ത് കരിക്കിന്റെ വില കൂടിയെങ്കിലും ആളുകളുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മണ്ട പോയ തെങ്ങിൽ കിളിർത്ത് വന്ന ആൽമരം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
ശക്തമായ കാറ്റിലും മഴയിലും കുട നിവർത്താൻ പരിശ്രമിക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com