ജി-20 സമ്മേളന വേദിയായ കുമരകം വാട്ടര്‍ സ്‌കേപ്‌സിലേക്കുള്ള വെച്ചൂര്‍ റോഡില്‍ പണി പൂര്‍ത്തിയാകാതെ കിടക്കുന്ന അഞ്ചുമന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മറച്ച നിലയില്‍
ബ്രഹ്മപുരം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മേയറുടെ രാജി ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള അക്രമത്തിനെതിരെയും യു. ഡി. എഫ് എറണാകുളം ജില്ലാ നേതൃത്വം നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ തുടങ്ങിയവർ സമീപം
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കൊല്ലം ചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ചമയ വിളക്കെടുക്കാൻ നാരീ വേഷം ധരിച്ച് എത്തിയ പുരുഷന്മാർ ശ്രീകോവിലിനു മുന്നിലെ നിലവിളക്കിൽ നിന്നും ചമയ വിളക്കിലേക്ക് ദീപം പകരുന്നു ഫോട്ടോ: ശ്രീധർലാൽ. എം. എസ്

റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅയിൽ പ്രാർഥനയിൽ മുഴുകിയ വിശ്വാസി. കണ്ണൂർ കാമ്പസർ മുഹ്‍യുദ്ധീൻ ജുമാമസ്ജിദിൽ നിന്നുള്ള ദൃശ്യം.
വാട്ടർ വസന്തം...കൊച്ചിക്കായലിൽ പരിശീലന ഓട്ടം നടത്തുന്ന വാട്ടർ മെട്രോ ബോട്ടുകൾ
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
വേമ്പനാട്ടു കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ മടങ്ങുന്ന മത്സ്യതൊഴിലാളികൾ. എറണാകുളം പനങ്ങാടു നിന്നുള്ള കാഴ്ച
ഒഴിയാകുന്നയായി മാലിന്യം...കൊച്ചിയിലെ ഇടനാഴികളിലെ ഒഴിഞ്ഞുമാറാത്ത കാഴ്ചയാണ് ഇപ്പോഴും മാലിന്യം. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന് ശേഷം മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങിയെക്കിലും ഇപ്പോഴും ഇതാണ് അവസ്ഥ. ടി.ഡി റോഡിൽ നിന്നുള്ള കാഴ്ച
ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ചൂലുമായി കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ജീവൻരക്ഷാ യാത്രയിൽ നൃത്തംവയ്ക്കുന്ന വിദ്യാർത്ഥികൾ
കൂടൊരുക്കം...എറണാകുളം മറൈൻഡ്രൈവ് വാക്ക്‌വേയ്ക്ക് സമീപത്തെ ചെറുമരത്തിൽ കൂടൊരുക്കുന്ന അടക്കാക്കുരുവി
എൻറെ കല്യാണി കരയല്ലേ... ആലപ്പുഴ കലക്ടറായി സ്ഥലംമാറ്റമായി പോകുന്ന ഹരിത വി. കുമാറിന്റെ യാത്രയയിപ്പിനിടയിൽ കെട്ടിപ്പിച്ച് കരയുന്ന കല്യാണിക്കുട്ടിയമ്മ. കലക്ടറിന് ഭക്ഷണവും മറ്റും ചെയ്തു പരിചരിച്ചു വരുന്ന (പി.ടി.എസ് ) ആളായിരുന്നു കല്യാണിക്കുട്ടിയമ്മ.
കരുതലായ കരങ്ങൾ...മുൻ അഡ്വ. ജനറൽ കെ. പി. ദണ്ഡപാണിയുടെ മൃതശരീരം എറണാകുളം ഹൈക്കോടതിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മകൻ മില്ലു ദണ്ഡപാണിയെ ആശ്വസിപ്പിക്കുന്നു
ചുവന്ന സായാഹ്നം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള അസ്തമയ കാഴ്ച
ജീവിതം നെയ്യുന്നവർ...എറണാകുളം കുണ്ടന്നൂരിന് സമീപം വർഷങ്ങളായി താമസിച്ച് ഈറ്റ ഉപയോഗിച്ച് കുട്ടയും അനുബന്ധ സാധനങ്ങളും നെയ്ത് വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്നവരാണ് ആന്ധ്രാപ്രദേശ് നെല്ലൂർ തിരുപ്പത്താണ്ടി സ്വദേശികളായ അരവിന്ദും അച്ചൻ പീറ്ററും.
ജാഗരൂകനായി...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാദ്ധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക് സാമ്പിൾ ടെസ്റ്റ്  നടക്കുമ്പോൾ മാലിന്യക്കൂമ്പാരത്തിലൂടെ നടന്ന് നീങ്ങുന്ന കൊച്ചി കോർപ്പറേഷൻ ജീവനക്കാരൻ.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്നു
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
തിരുവനന്തപുരം വെള്ളായണി കായലിൽ നിന്നു രാവിലെ മുതൽ വള്ളത്തിൽപ്പോയി താമരപ്പൂവും ഇലയും ശേഖരിച്ച് ഉപജീവനം നടത്തുന്ന ശാന്തിനിയും ജ്യേഷ്ഠത്തി ശോഭനയും. ബി.എസ്‌സി ഹോം സയൻസ് ബിരുധദാരിയാണ് ശാന്തിനി
പ്രശസ്ത മോഹിനിയാട്ടം നർത്തകി ഡോ : നീന പ്രസാദ്
മുരളീ നാദത്തിൽ ലയിച്ച്...ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗ്രാമജന സമൂഹം ഹാളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രുതി സാഗർ അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയിൽ നിന്ന്
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ഗുളികൻ തെയ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com