സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി .പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സ്വാഗത സംഘം ഓഫീസിൽ സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്. ജില്ലാ സെക്രട്ടറി എസ്.സുദേവൻ സമീപം
കൊല്ലത്ത് ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വി - പാർക്ക് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പാർക്കിലെ വലിയ ചെസ് ബോർഡിലെ കരുക്കൾ നീക്കുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഥ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ മുൻ കെ. പി. സി. സി പ്രസിഡന്റ്‌ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
കഞ്ചിക്കോട് ചുള്ളിമട വി .വി. കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയുന്നു.
എസ്.എസ്.എൽ.സിയുടെ ആദ്യദിനം മലയാളം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ ആഹ്ലാദത്തിൽ.കൊല്ലം വിമല ഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ ആർടി ഓഫീസ് മാർച്ച്
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചപ്പോൾ .
മധുരം ... എസ്.എസ്.എൽ.സി. പരീഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് തേൻ നൽകി സ്വീകരിക്കുന്നു അധ്യാപകരും പൂർവ്വവിദ്യാർത്ഥി കൂട്ടയ്മയും പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽലായിരുന്നു സ്വീകരിച്ചത് പാലക്കാട് ഗവ:. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്.
സെന്റ് തെരേസാസ് കോളേജ് 100 വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ശശി തരൂർ എം.പി വിദ്യർത്ഥികളുമായി സെൽഫിയെടുക്കുന്നു
കുറച്ചു കാറ്റു കൊള്ളാം...കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ ഇൻസന്റീവ് കുടിശിക അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എറണാകുളം ബോട്ട് ജെട്ടി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ജില്ലാ ആശ വർക്കേഴ്സ് യൂണിയൻ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ അമ്മുമ്മ റെജിമോൾക്കൊപ്പം എത്തിയ ഏയ്‌വാ എന്ന ബാലിക കനത്ത ചൂട് അനുഭവപ്പെട്ടപ്പോൾ മൊബൈൽ ഫാനിൽ ഘടിപിച്ച ചെറിയ ഫാനിൽ നിന്നും കാറ്റു കൊള്ളിക്കുന്നയാൾ
കുരുന്നു പിന്തുണ...കേന്ദ്ര സർക്കാർ ആശ വർക്കർമാരുടെ ഇൻസന്റീവ് കുടിശിക അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എറണാകുളം ബോട്ട് ജെട്ടി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ജില്ലാ ആശ വർക്കേഴ്സ് യൂണിയൻ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ അമ്മുമ്മ റെജിമോൾക്കൊപ്പം എത്തിയ ഏയ്‌വാ ബാലിക
സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്
വെള്ളം കുടിപ്പിച്ചു.... സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ കനത്ത ചൂടിനെ തുടർന്ന് വേള്ളം കുടിക്കുന്ന പ്രവർത്തകർ
കോട്ടയം ബിസിഎം കോളേജിൽ നടന്ന മഹാത്മ ഗാന്ധി കോട്ടയം അതിരൂപത അരമന സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി യെ ആർച്ച് ബിഷപ് മാർ മാത്യു മൂലേക്കാട് സ്വീകരിക്കുന്നു. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി തുടയവർ സമീപം
മലയാളംമിന്നിച്ചു...ഇന്നാരംഭിച്ച എസ്എസ്എൽസി മലയാളം പരീക്ഷയെഴുതി കഴിഞ്ഞ് സന്തോഷത്തോടെ ഹാളിൽ നിന്ന് ഇറങ്ങി വരുന്ന വിദ്യാർത്ഥിനികൾ.കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്നുള്ള കാഴ്ച
ഇന്നാരംഭിച്ച എസ് എസ്എൽസി മലയാളം പരീക്ഷയെഴുതി കഴിഞ്ഞ് ചോദ്യപേപ്പർ വിലയിരുത്തുന്ന വിദ്യാർത്ഥിനികൾ.കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്നുള്ള കാഴ്ച
.ഇന്നാരംഭിച്ച എസ്എസ്എൽസി മലയാളം പരീക്ഷയെഴുതി കഴിഞ്ഞ് സന്തോഷത്തോടെ ഹാളിൽ നിന്ന് ഇറങ്ങി വരുന്ന വിദ്യാർത്ഥിനികൾ.കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്നുള്ള കാഴ്ച
ഹാപ്പി മലയാളം...എസ്.എസ്.എൽ.സിയുടെ ആദ്യദിവസത്തെ മലയാളം പരീക്ഷകഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
ഹാപ്പി മലയാളം...എസ്.എസ്.എൽ.സിയുടെ ആദ്യദിവസത്തെ മലയാളം പരീക്ഷകഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com