വയനാട് മുത്തങ്ങ വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ട് പോയ മന്മദമൂല കോളനിയിൽ നിന്ന് ആളുകൾ പുറത്തേയ്ക്ക് വരുന്നു
വെള്ളപ്പുര...കനത്ത മഴയിൽ വെള്ളംപൊങ്ങിയ കോട്ടയം വേളൂർ പ്രദേശത്തെ പുത്തൻവീട്ടിൽ ജീവ് ജോർജിന്റെ വീട്. വേളൂർ പ്രദേശത്തെ ഭൂരിഭാഗം വീടും വെള്ളത്തിൽ മുങ്ങി.
"ഈ പാലം കടന്ന് " ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് ശക്തിയേറിയ തിരമാലകൾ വലിയതുറയിലെ കടൽ പാലത്തിനു മുകളിലൂടെ കരയിലേക്ക് എത്തുന്നു
മഴവെള്ളപ്പാച്ചിലിൽ കരകവിഞ്ഞ താഴത്തങ്ങാടിയാർ
"ഭീതിയൊഴിയാതെ" കടലാക്രമണത്തിൽ വീടുകൾ നിലംപൊത്തി ഇതിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റിയും പ്രദേശവാസികളും താൽക്കാലിക കടൽഭിത്തി നിർമ്മിച്ചിട്ടും ബാക്കിയുള്ള വീടുകൾക്ക് ഭീക്ഷണിയായ് തിരമാലകൾ ശക്തിയായി കരയിലേക്ക് കയറുന്നു
മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം മടങ്ങുന്ന കോർപറേഷൻ ജീവനക്കാരി. എറണാകുളം പുല്ലേപ്പടിയിൽ നിന്നുള്ള കാഴ്ച
"തീരാ ദുരിതം"ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മോശം കാലാവസ്ഥ കാരണം അന്നത്തിനായ് വഴിമുട്ടി തീരാ ദുരിതത്തിലേക്ക് വഴുതിവീണിരിക്കുകയാണ് തീരദേശ മേഖല.കടലിലെ മോശം കാലാവസ്ഥ മാറും എന്ന പ്രതീക്ഷയിൽ തീരത്ത് ഇരിക്കുന്ന മത്സ്യതൊഴിലാളി വലിയതുറയിൽ നിന്നുള്ള ദൃശ്യം
വെള്ളത്തിലൊരുലോഡ്... വെള്ളം കയറിയ കോട്ടയം തിരുവാർപ്പ് ഇല്ലിക്കൽ റോഡിൽ വേളൂരിലൂടെ പോകുന്ന സ്കൂട്ടർ യാത്രികർ
കുട്ടികൾക്കുള്ള പുതിയ സൈക്കിൾ വാങ്ങി ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവെച്ച് പോകുന്ന യാത്രികൻ
ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർയ്ക്ക് വിമാന അവശിഷ്ടങ്ങളെയും , അപകടത്തെക്കുറിച്ചും വിശദമാക്കുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം
കരകയറാ ദുരിതം... കനത്ത മഴയിൽ വെള്ളം പൊങ്ങിയ കോട്ടയം കാരാപ്പുഴ പ്രദേശത്ത് നിന്നും വെള്ളരിക്കുന്ന് വീട്ടിൽ തൊണ്ണൂറ്റിയാറ് വയസുകാരി ചെല്ലമ്മയെ വീട്ടിൽ നിന്ന് രക്ഷിച്ചുകൊണ്ട് വരുന്ന അഗ്നിസുരക്ഷസേനാ ഉദ്യോഗസ്ഥർ.
പെട്ടിയിൽ പേരെഴുതി..., പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മ്യതദേഹങ്ങൾ രാജമല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരത്തിന് കൊണ്ടു പോകുന്നതിന് മുൻപ് പെട്ടിയിൽ പേരെഴുതുന്നു
ഫുൾ എനർജി... ശക്തമായ മഴയിൽ വീട്ടിൽ വെള്ളംകയറിയപ്പോൾ ഗ്യാസ് സിലിണ്ടറുകൾ വെള്ളം പൊങ്ങിയ വഴിയിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് തള്ളിണ്ടുപോകാൻ സഹായിക്കുന്ന കുട്ടി. കോട്ടയം കാരാപ്പുഴയിൽ നിന്നുള്ള കാഴ്ച.
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട് കാണാതായവരെ തിരായാനെത്തിയ സേനാംഗങ്ങൾ
പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ മ്യതദേഹങ്ങൾ രാജമല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നു
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ തെരച്ചിൽ നടക്കുമ്പോൾ സമീപ ലയങ്ങളിൽ താമസിക്കുന്നവർ ദുഃഖത്തോടെ നോക്കി നിൽക്കുന്നു
പെട്ടിമുടി ഉരുൾ പൊട്ടലിലെ മ്യതദേഹങ്ങൾ സംസ്ക്കരിക്കുന്നു
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
  TRENDING THIS WEEK
ആനക്കഥ
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
കൊക്കു
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഇന്നലെ വിതരണം ചെയ്‌ത പാഠപുസ്‌തകങ്ങൾ വാങ്ങാൻ എത്തിയ രക്ഷിതാക്കൾ
കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഗിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സിനെ പൊലീസ്‌ അറസറ്റ്‌ ചെയ്യ്‌ത്‌ മാറ്റുന്നു
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com