തെളിയട്ടെ മണ്ണും മനസും... മഴയ്ക്കായി ഇരുണ്ടുകൂടിയ കാർമേഘം. മലമ്പുഴ ഡാമിന്റെ സമീപഭാഗത്ത് മലമുകളിലേക്ക് കയറുന്ന യുവാക്കൾ.
തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ ബി-ഹബിൽ നടന്ന "വെൻ ഇൻ ട്രിവാൻഡ്രം" മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി മംമ്ത മോഹൻദാസ്.
കണ്ണൂർ ക്രൈം ബ്രാഞ്ച് കേട്ടിടോദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി.ജി.പി ലോക്നാഥ് ബഹറയും മന്ത്രി ഇ.പി. ജയരാജനുമായി സൗഹൃദ സംഭാഷണത്തിൽ.
മോഷണം നടന്ന പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.
ഗവൺമെന്റ് ദന്തൽ കോളേജിലെ ഓറൽ പാത്തോളജി ആൻഡ് മൈക്രോ ബയോളജിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വായിലെ ക്യാൻസർ ബോധവത്കരണ ക്യാമ്പയിൻ ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
തീവ്രവാദഭീഷണിയെ തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പരിശോധന നടത്തുന്നു.
വിധിക്ക് കാത്തിരിക്കാം... കെവിൻ കൊലക്കേസിലെ ശിക്ഷാ വിധിക്ക് മുൻപുള്ള വാദത്തിന് ശേഷം ഒന്നാം പ്രതി ഷാനു ചാക്കോയെ കോട്ടയം ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നു. വിധി ആഗസ്റ്റ് ഇരുപത്തിയേഴിലേക്ക് മാറ്റി.
മറയില്ലാത്ത സുരക്ഷാ... ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ലഷ്കറെ തയ്ബ ഭീകരർ എത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചിയിലെ നാവിക ആസ്ഥാനത്തെ സമീപ പ്രദേശങ്ങളിൽ വാന നിരീക്ഷണം നടത്തുന്ന നേവിയുടെ ഹെലികോപ്ടർ.
സ്നേഹം, ദേഷ്യം, പിന്നെ കടക്ക് പുറത്ത്... പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനങ്ങൾ നടത്തിയവർക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വേദിയിൽ കയറിവന്ന വയോധികയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകാൻ പറയുന്നു.
പാലക്കാട് ചിറ്റൂർ കുന്നംകാട്ടുപ്പതി ഗവ. എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചിയിലെ റോഡുകളുടെ ശോചിനിയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊച്ചി കോർപ്പർറേഷൻ ഓഫിസിനു മുന്നിൽ നടത്തിയ കിടപ്പു സമരം.
കൊച്ചിയിലെ റോഡുകളുടെ ശോചിനിയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊച്ചി കോർപ്പർറേഷൻ ഓഫിസിലേക്ക് നടത്തിയ കിടപ്പു സമരം പൊലീസ് തടഞ്ഞപ്പോൾ.
കാതിൽ ഒരു രഹസ്യം... തൃശൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃത്വ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിക്കുന്ന അനിൽ അക്കര എം.എൽ.എ.
മധുരതരം... ഓണഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ കിഴക്കേ നടയിലെ ഒരു കടയിൽ ശർക്കരവരട്ടി തയ്യാറാക്കുന്നു.
ശംഖുംമുഖത്ത് കടലിൽ കാണാതായ ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ മൃതശരീരം കണ്ണാന്തുറയിലെ പൊട്ടിക്കരയുന്ന ഭാര്യ ശാലിനിയും ബന്ധുക്കളും.
ഓടല്ലേ കണ്ണാ... ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്.
ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടന്ന ശോഭായാത്രയിൽ പങ്കെടുക്കാൻ ഒരുങ്ങിയെത്തിയ കുട്ടി ഫ്ലാഷ് പത്രം നോക്കുന്നു.
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന നോവിൻ പെരുമഴക്കാലം വീഡിയോ സീഡിയുടെ പ്രകാശന ചടങ്ങിനെത്തിയ മുഹമ്മദ് അസിംമിന്റെ ക്യാരിക്കേച്ചർ വരയ്ക്കുന്ന പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റായ നൗഷാദ് വെള്ളലശ്ശേരി.
ശ്രീ കൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന ബാലഗോകുലം മഹാശോഭായാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തിയപ്പോൾ.
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കൊച്ചി മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു
ലൈഫ്...പെട്ടി ഓട്ടോയിൽ കോൺക്രീറ്റ് ടാങ്കുമായി പോകുന്ന തൊഴിലാളികൾ. എറണാകുളം കുണ്ടന്നൂർ നിന്നുള്ള കാഴ്ച
ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ പുതിയ കാശ്മീർ പുതിയ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന ചിന്താ സായാഹ്നം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര വിദേശ്യകാര്യ സഹമന്ത്രി വി. മുരളീധരൻ, മുൻ ലെഫ്റ്റനന്റ് ജനറൽ ശരത്ചന്ദ്, ജോർജ്ജ് ഓണക്കൂർ, ബിജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഡോ. റേച്ചൽ മത്തായി എന്നിവർക്കൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com