പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പാലക്കാട് റീജിയണൽ ട്രാൻസ് പോർട്ട് ഓഫിസിൻ്റെ പരിധിയിൽ വരുന്ന സ്ക്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ്സ് പരിശോധിക്കുന്ന ഉദ്യാഗസ്ഥൻ .
മഴ ആസ്വദിച്ച്...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷമുള്ള ചാറ്റൽ മഴയിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്ന കുടുംബം. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
റെയ്ൻ റൈഡ്...ഇന്നലെ രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരം ചാറ്റൽ മഴയിലൂ‌ടെയാണ് കടന്ന് പോയത്. മഴ നനയാതിരിക്കാനായി മഴക്കോട്ട് ധരിച്ച് പോകുന്ന ഇരുചക്ര യാത്രിക‌‌ർക്ക് സമീപത്തായി അപകടകരമായി കുടചൂടി പോകുന്ന ബൈക്ക് യാത്രികൻ
പതിയിരിക്കുന്ന അപകടം... ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ ബൈക്കിൽ കുടയും ചൂടി പോകുന്ന ബൈക്ക് യാത്രക്കാർ.കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് മുന്നിൽ നിന്നുള്ള ദൃശ്യം
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ഓടിക്കോ ചങ്ങാതി...രണ്ട് ദിവസമായി തകർത്തു പെയ്യുകയാണ് മഴ. തക‍ർന്ന് തരിപ്പണമായ വൈറ്റില ഹബ്ബിലേക്കുള്ള റോഡ് മഴവെള്ളത്തിൽ കുളമായി. ഇത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഹബ്ബിലേക്ക് വരുന്ന ബസ് ദേഹത്ത് വെള്ളം തെറിപ്പിക്കുമെന്ന ആശങ്കയിൽ ഓടിമാറുന്ന പെൺകുട്ടികൾ.
ഡ‌ർബാർ ആർട്ട് ഗാലറിയിൽ ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന അശാന്തം 2023 സംസ്ഥാനതല ചിത്ര പ്രദർശനം കാണുന്നവർ
ബെല്ലടിക്കും മുൻപേ... പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി കോട്ടയം എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ.
തിളങ്ങട്ടെ ക്ലാസുകൾ... പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി ക്ലാസ് മുറികൾ ശുചിയാക്കുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ. കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിൾ നിന്നുള്ള കാഴ്ച.
ആലപ്പുഴ ആശ്രമം വാർഡ് വാരിശേരിയിൽ അനിൽകുമാറിന്റെ വീടിനു ചുറ്റും വെള്ളക്കെട്ടായപ്പോൾ
ആലപ്പുഴ ആശ്രമം വാരിശേരിയിൽ സന്ധ്യാറാണിയുടെ വീടിനു ചുറ്റും കെട്ടിക്കിടന്ന വെള്ളം മോട്ടോർ പമ്പ് ഉപയോഗിച്ച് വറ്റിക്കുന്നു
കനത്ത മഴയിൽ പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ മങ്കൊമ്പ് - ചമ്പക്കുളം റോഡിലൂടെ സാധങ്ങൾ വാങ്ങി വരുന്ന സ്ത്രീ
ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിന് സമീപം ശക്തമായ മഴയെത്തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ട്
മഴയെത്തിയത്തോടെ ആലപ്പുഴ നഗരത്തിലെ വാടക്കനാലിൽ ഊത്തപിടുത്തത്തിനായി നിരവധിപ്പേരാണ് എത്തുന്നത്. വൈ.എം.സി.എ പാലത്തിന് സമീപത്തുനിന്നുളള ദൃശ്യം
ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ.ഡി.ദയാൽ, മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജോയ് വർഗീസ് എന്നിവരുടെ അനുസ്‌മരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ.അനിൽകുമാർ, പ്രസ് ക്ലബ്ബ് ട്രഷറർ സുരേഷ് തോട്ടപ്പള്ളി, കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ.എസ്.സന്ദീപ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗങ്ങളായ , കെ. എ. ബാബു , ജലീൽ അരൂക്കുറ്റി, തുടങ്ങിയവർ സമീപം
എറണാകുളം നഗരത്തിൽ പെയ്ത ചാറ്റൽ മഴയിൽ മഴക്കോട്ട് ധരിച്ച് നീങ്ങുന്നയാൾ
കനത്ത മഴയിൽ പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ ചമ്പക്കുളം പനയ്ക്കൽ വീട്ടിൽ കുഞ്ഞുമോൻ തന്റെ വീടിന് മുന്നിൽ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ
ആലപ്പുഴ പൂന്തോപ്പ് പുതുവൽ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാനായി ആറാട്ടുവഴി പാലം നിർമ്മാണത്തിനായി നിർമ്മിച്ച ബണ്ട് പൊളിച്ചു മാറ്റിയപ്പോൾ
വെള്ളത്തിൽ വള്ളമല്ല വണ്ടി... തങ്കശേരി കാവൽ ജംഗ്ഷനിൽ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ സ്കൂട്ടറിലും സൈക്കിളും യാത്ര ചെയ്യുന്നവർ
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
എസ്.എഫ്. ഐ. പാലക്കാട് ജില്ലാ കമ്മിറ്റി അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാർഢ്യ റാലി സി..പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് ആസ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രൽ അവസാനമായി അന്ത്യകൂദാശ നൽകുന്ന മകൻ ബിഷപ്പ് ഡാനിയേൽ മോർ തിമഥേയോസ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com