പൊങ്ങുന്ന വെള്ളത്തിൽ...തോരാതെ പെയ്ത മഴ ഇടയ്ക്കൊന്നു ശമിച്ചെങ്കിലും വീണ്ടും ശക്തമായി മഴ പെയ്തു തുടങ്ങിയതോടെ പുഴയിൽ വലവീശി മീൻ പിടിക്കുന്നവർ. എലിപ്പുലിക്കാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച.
ലഹരിക്കെതിരെ ജില്ലാ റസിഡൻസ് അസോസിയേഷൻ,ബി.സി.എം കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ഇന്നലെ ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ഓട്ടൻതുള്ളൽ അവതരിപ്പിക്കാനെത്തിയ എറണാകുളം എക്സൈസ് അസി.ഇൻസ്പെക്ടർ ജയരാജ് വിദ്യാർത്ഥികൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം
.പി.ഐ എറണാകുളം മണ്ഡലം സമ്മേളനത്തിലെത്തിയ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനുമായി സംസാരിക്കുന്നു. എക്സിക്യുട്ടീവ് അംഗം കമലാ സദാനന്ദൻ സമീപം
എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലെ ചവറുകൾ അടിച്ച് നീക്കുന്ന കോർപറേഷൻ ജീവനക്കാരൻ
ദേവികുളം എക്സൈസ് റേഞ്ച് ഓഫിസിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ ജി.വി.എച്ച്.എസ്.ഇ സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫിസർ എസ്.ആർ. സുജിൻ ക്ലാസ് നയിക്കുന്നു
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുന്ന ആന്റോ ആന്റണി എം പി.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി അമ്മ തുളസിഗോപനെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണാ ജോർജ്ജ്.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ്ജ് ഇളയമകൾ ഇധികയെ ആശ്വസിപ്പിക്കുന്നു, അമ്മ തുളസിഗോപൻ,മകൻ ഇന്ദുചൂഡൻ എന്നിവർ സമീപം.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി ഇളയമകൾ ഇധികയെ ആശ്വസിപ്പിക്കുന്ന മന്ത്രി വീണാ ജോർജ്ജ്.
വിമാനാപകടത്തിൽ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിതയുടെ വീട്ടിലെത്തി ഇധികയെയും അമ്മ തുളസിഗോപനെയും ആശ്വസിപ്പിക്കുന്ന കെ.യു.ജനീഷ് കുമാർ എം.എൽ.എ.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ ബന്ധുക്കളെ മലങ്കര കാതോലിക്ക മെത്രാപ്പോലീത്താ മോർ ബസ്സേലിയോസ് ജോസഫ് ബാവസന്ദർശിക്കുന്നു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ തുടങ്ങിയവർ സമീപം
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ അമ്മ തുളസി ഗോപനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചപ്പോൾ.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ പുല്ലാട് സ്വദേശിനി രഞ്‌ജിത ജി. നായരുടെ അമ്മ തുളസി ഗോപനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖകർ സന്ദർശിച്ചപ്പോൾ. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപാ ജി.നായർ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ ഇൻ ചാർജ് രാധാകൃഷ്ണ മേനോൻ എന്നിവർ സമീപം.
ഒന്ന് തെന്നിയാൽ...എറണാകുളം തന്തോണി തുരുത്തിലെ താമസക്കർ ബോട്ടിൽ ദിപിലെത്തിയപ്പോൾ വീട്ടിലേക്കുള്ള കായലിനോട് ചേർന്ന നടവഴി ശക്തമായ മഴയിലും വേലിയേറ്റത്തിലും വെള്ളം കയറിയപ്പോൾ കരുതലോടെ നടന്നു നീങ്ങുന്നു കാഴ്ച
വീടിനു ചുറ്റും ശക്തമായ മഴയിലും വേലിയേറ്റത്തിലും വെള്ളം കയറുന്നത് നോക്കിനിൽക്കുന്ന വീട്ടമ്മ. തന്തോണി തുരുത്തിൽ നിന്നുള്ള കഴ്ച.
എറണാകുളം ടൗൺ ഹാളിൽ നടന്ന ഇ.എം.എസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എ ബേബി ദിനേശ് മണി, മേയർ അഡ്വ. എം. അനിൽകുമാറുമായി സൗഹൃദ സംഭാഷണത്തിൽ. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള സമീപം
എറണാകുളം ടൗൺ ഹാളിൽ നടന്ന ഇ.എം.എസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എ ബേബി തനിക്ക് ജില്ലാ കമ്മിറ്റി സ്വികരണ പരിപാടി ഏർപ്പെടുത്തിയത് അഹമ്മദാബാദ് വിമനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഒഴുവാക്കണമെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷിനോട് ധരിപ്പിക്കുന്നു. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള, ദിനേശ് മണി, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം
മഴക്കാലമായതോടെ ചെറുനാരങ്ങയ്ക്ക് ചെലവ് കുറഞ്ഞു. ഒന്നരക്കിലോ 150 രൂപയ്‌ക്കാണ് വഴിയോര കച്ചവടക്കാർ വിൽക്കുന്നത്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
പീസ് വാലി ഫൗണ്ടേഷൻ, ജില്ലാ സാമൂഹിക നീതി ഓഫിസ്, പെരുമ്പാവൂർ ജയ്ഭാരത് കോളേജ് സോഷ്യൽ സയൻസ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിക്ഷാടനത്തിനെതിരെ 'സേ നോ ടു ബെഗിങ്ങ്' എന്ന സന്ദേശവുമായി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ സ്‌മൈൽ പദ്ധതി നോഡൽ ഓഫിസർ കെ. മീര സംസാരിക്കുന്നു
കോട്ടയം സിഎംഎസ് കോളേജ് എച്ച് എസ് എസിൽ നടന്ന രാജ്യാന്തര ബാലവേല വിരുദ്ധ ദിനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com