ഒന്ന് കടത്തിവിടു...സിനിമ മേഖലയിലുള്ള സ്ത്രികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ എറണാകുളം ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജേന്ദ്രമൈതാൻ ഗാന്ധി പ്രതിമക്ക് സമീപത്തു നടത്തിയ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യാനായി വേദിയിലേക്കെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഗുഡ്മോണിംഗ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സെന്റ് ആന്റണീസ് സ്കൂളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവകുട്ടി കുട്ടികൾക്കൊപ്പം ഭക്ഷണംകഴിക്കുന്നു. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഗുഡ്മോണിംഗ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സെന്റ് ആന്റണീസ് സ്കൂളിൽ മന്ത്രി വി. ശിവകുട്ടി ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം
ഫ്രാൻസിസ് ജോർജിന്റെ എം.പി ഓഫീസ് കോട്ടയം ചുങ്കം - ചാലുകുന്ന് റോഡിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണണൻ,മോൻസ് ജോസഫ്, മാണി സി കാപ്പൻ തുടങ്ങിയവർ സമീപം
കേരള എയ്ഡ്‌സ് കണ്‍ട്രോൾ സൊസൈറ്റിയും നാഷണൽ എയ്ഡ്‌സ് കണ്‍ട്രോൾ ഓർഗനൈസേഷനും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി കോട്ടയം തിരുനക്കര മൈതാനത്ത് നടത്തിയ എച്ച്‌ഐവി ബോധവത്ക്കരണ ഫ്‌ളാഷ് മോബ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ്. ജോസഫ്‌സ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി ടീമിലെ വിദ്യാർത്ഥിനികൾ ആഹ്ലാദ പ്രകടനം നടത്തുന്നു
വയനാട്ടിലെയും വിലങ്ങാടിലെയും ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവ‌ർക്കായി ഗോവ രാജ്ഭവന്റെ ധനസഹായം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ദേശീയ സേവാഭാരതി മുതിർന്ന പ്രചാരക് എസ്. സേതുമാധവന് ന‍ൽകുന്നു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ാമത് ജില്ലാ  പുരുഷ വനിതാ  വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ആട്ടൂർ മുഹമ്മദ് എന്ന മാമിയെയും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ പ്രതികളെയും കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് മാമി തിരോധാന ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ "സമരതെരുവ്".
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ , എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.ഡി.ഡബ്ള്യു.എ കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ലതിക ഉദ്‌ഘാടനം ചെയ്യുന്നു
കസേര മാറ്റം... കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഇന്നലെ എ.ഷാഹുൽ ഹമീദ് ചാർജെടുക്കുമ്പോൾ സ്ഥാനമൊഴിഞ്ഞ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം നെയിംബോർഡ് മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥൻ.
ഓൾ ദി ബെസ്റ്റ്... കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഇന്നലെ ചാർജെടുത്ത എ.ഷാഹുൽ ഹമീദിനെ സ്ഥാനമൊഴിഞ്ഞ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സ്വീകരിക്കുന്നു.
വയനാട് ദുരന്ത ഭൂമിയിൽ യാതന അനുഭവിക്കുന്നവർക്കും കിടപ്പാടം നഷ്ടപ്പെട്ടവർക്കും സാന്ത്വനമേകാൻ ജില്ലാ ഭരണ സംവിധാനവുമായി സഹകരിച്ച്, ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി, ബ്രഷ് റൈറ്റിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി എന്നിവ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് "ചുരം" വിദ്യാനഗർ അസാപ്പ് സ്കിൽ പാർക്കിൽ നടന്നപ്പോൾ സന്തോഷ് പള്ളിക്കര വരച്ച തന്റെ പെയിന്റിംഗുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ. കളക്ടർ കെ. ഇമ്പശേഖർ സമീപം.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ പാർക്കിങ്ങിൽ ഇരുന്ന ബൈക്കിനു മുകളിൽ മരം വീണപ്പോൾ
ഒത്തുപിടിച്ചാൽ... എസ്.എൻ.ഡി.പി ശാഖാ യോഗം 1338 കോട്ടയം ടൗൺ ബി യുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്.
ഒരു ലിഫ്റ്റ് പ്ലീസ്...എസ്.എൻ.ഡി.പി ശാഖാ യോഗം 1338 കോട്ടയം ടൗൺ ബി യുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ നടന്ന കസേരകളി മത്സരത്തിൽ നിന്ന്.
ചിരി വലിയോ വലി...എസ്.എൻ.ഡി.പി ശാഖാ യോഗം 1338 കോട്ടയം ടൗൺ ബി യുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ നടന്ന വനിതകളുടെ വടംവലി മത്സരത്തിൽ നിന്ന്.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌നേഹത്തിന്റെ ചായക്കടയിലെ നാലാം ദിവസത്തെ പരിപാടി സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് കൊല്ലം ആർ.ടി.ഒ എൻ.സി.അജിത്ത് കുമാറിന് ചായ നൽകി ഉദ്ഘാടനം ചെയ്യുന്നു
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ യാത്ര ചിന്നക്കട ബസ്‌ബേയിൽ ആർ.ടി.ഒ എൻ.സി. അജിത്ത് കുമാർ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു
ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച കെ. കരുണാകരൻപിള്ള അനുസ്മരണ സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സൗഹൃദ വേദി സംഘടിപ്പിച്ച ജെ. അലക്സാണ്ടർ ഐ.എ.എസ്. രാഷ്ട്രീയ പ്രതിഭാ പുരസ്കാരം എൻ. കെ.പ്രേമചന്ദ്രൻ എം.പി.കെ. മുരളീധരന് സമ്മാനിക്കുന്നു. ഫാ.ബിനു തോമസ്, പി.രാജേന്ദ്ര പ്രസാദ്, ആർ.രാജശേഖരൻ, ഫാ.ജോളി എബ്രഹാം, സാബു ബെനഡിക്ട്, സജീവ് പരിശവിള എന്നിവർ സമീപം.
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com