കേന്ദ്ര സാഹിത്യ അക്കാദമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹോത്സവം കവിയും നാടകകൃത്ത് എച്ച്.എസ്. ശിവപ്രകാശ് ഉദ്ഘാടനം ചെയുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
പമ്പയിൽ നിന്നുള്ള രാത്രി ദൃശ്യം
ഭാരതിയ ജനതാ പാർട്ടി പാലക്കാട് ജില്ലാ നേതൃയോഗം ബി.ജെ.പി. സംസ്ഥാന ജന : സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയുന്നു.
ചെറു ധാന്യവർഷം 2023 ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ഒരുക്കിയ ചെറു ധാന്യവിളകയുടെ വിൽപ്പനയും സെമിനാറും ഉദ്‌ഘാടനം ചെയ്ത ജില്ലാ കളക്‌ടർ അഫ്‌സാന പർവീൺ ചാമഅരിയെ കുറിച്ച് കുടുംബശ്രീ പ്രവർത്തകരോട് ചോദിച്ചറിയുന്നു
കൊല്ലം കോർപ്പറേഷനും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പേവിഷ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി വളർത്ത് നായ്ക്കൾക്ക് മേയർ പ്രസന്ന ഏണസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ വാക്സിൻ നൽകുന്നു
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് തിരുവനന്തപുരതേക്കുള്ള യാത്രയിൽ ചൊവ്വ രാത്രി 10.20ന് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോട്ടോയെടുക്കുന്നവർ. 10.32ന് വന്ദേ ഭാരത് മടങ്ങി.
കായൽ കയത്തിൽ...കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കൊച്ചിക്കായലിൽ നടന്ന സ്‌കൂബാ പരിശീലനം
പ്രതിഷേധ വഴി... കരുവന്നൂർ ബാങ്ക് തട്ടിപ്പ് ക്കേസിൽ എ.സി മൊയ്തീൻ എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് കൊടികൾ വലിച്ചെറിയുന്ന പ്രവർത്തകർ.
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
കൈവിടാത്ത കരങ്ങൾ...സ്കൂൾ വിട്ടശേഷം വീട്ടിലേക്ക് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്ന വിദ്യർത്ഥികൾ. ട്രെയിനുകൾ ഇടവിട്ടാണ് വരുന്നതെക്കിലും ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. എറണാകുളം സൗത്ത് സ്റ്റേഷനു സമീപത്തു നിന്നുള്ള കാഴ്ച
വാട്ടർ മെട്രോയുടെ സാദ്ധ്യത പഠിക്കാനായി കൊച്ചിവാട്ടർ മെട്രോ, നാറ്റ്പാക് ഉന്നതതല സംഘം മേയർ പ്രസന്ന ഏണസ്റ്റിനോടൊപ്പം അഷ്ടമുടിക്കായലിൽ നടത്തിയ യാത്ര
ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ,ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ തുടങ്ങിയവർ സമീപം
കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള നോളഡ്ജ് ഫെസ്റ്റ് കോട്ടയം തിരുനക്കര മൈതാനിയിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.എക്‌സിബിഷൻ കമ്മിറ്റി കൺവീനർ പി.എൻ പ്രദീപ്,സ്വാഗത സംഘം ചെയർമാൻ എ.വി റസൽ,കമ്മിറ്റി ചെയർമാൻ ബി.ആനന്ദക്കുട്ടൻ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽകുമാർ തുടങ്ങിയവർ സമീപം
തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂളിലെ നടരാജഗുരു ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഫുട്ബാൾ തട്ടി നിർവഹിക്കുന്നു. പ്രൊഫ. എം.കെ. സാനു, കെ. ബാബു എം.എൽ.എ തുടങ്ങിയവർ സമീപം
നിവർത്തിയില്ല...എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിന് സമീപം മഴയിൽ ചാക്ക് മൂടികിടന്നുറങ്ങുന്നയാൾ
സഞ്ചരിക്കുന്ന ചായക്കട...ആളുകൾ ചായകുടിക്കാൻ കടകൾ തേടി നടക്കുമ്പോൾ ചായയും കടിയുമായി ആളുകൾക്ക് അടുക്കലേക്കെത്തുകയാണ് ഇയാൾ ബൈക്കിൽ ചായയും ചെറുകടികളുമായി പോകുന്നയാൾ. ഹൈക്കോടതി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ്പ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യപ്രവർത്തക.
തലകുത്തി നിൽപ്പ... കേരളത്തിൽ വീണ്ടും നിപ വയറസ് രോഗം റീപ്പോർട്ട് ചെയുകയും രോഗം ബാധിച്ചു രണ്ടുപേർ മരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്ന നിർദേശമുണ്ട്. ഹൈക്കോടതിക്ക് പിന്നിലെ മരത്തിൽ തൂങ്ങികിടക്കുന്ന വവ്വാൽ.
കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന വെളിയം ഭാർഗവൻ സ്മാരക പ്രഭാഷണം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.ജില്ലാസെക്രട്ടറി അഡ്വ.വിബി.ബിനു ,സി.കെ.ശശിധരൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പി.ആർ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു..
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗിയുമായി പോകുന്ന ആരോഗ്യ പ്രവർത്തകൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com