എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ സി-ഹെഡിന്റെ എകോപനത്തിൽ ചാത്യാത്ത് നടപ്പാതയിൽ നടത്തിയ 'കനോപ്പി ആർട്ട്ഹോളിക്ക്' ചിത്രകലാ ക്യാമ്പിലെ കലാസൃഷ്ടി ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന കഥാകൃത്ത് ശ്രീ. പി.എഫ്. മാത്യൂസ്, മേയർ എം. അനിൽകുമാർ, തുടങ്ങിയവർ.
കൂരയ്ക്ക് മീതെ... ബഹുനില കെട്ടിടത്തിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
94 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ പൂജ നടത്തുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചപ്പോൾ. പുതിയതുറ കിഴക്കേക്കരത്താൻവിള സ്വദേശി ജോയിയുടെ ഫോർഡ് ഐക്കൺ കാറാണ് കത്തിയത്. കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ജോയിയും സുഹൃത്ത് യൂജിനും കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സെത്തി തീയണച്ചു. ദേശീയപാതയിൽ സ്വദേശാഭിമാനി ഹാളിന് മുന്നിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം.
ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന ജഗ്രത സദസ്സിന്റെ ഉദ്‌ഘാടനം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കുന്നു. വസന്തകുമാരി ടീച്ചർ, ഉഷാ ശിശുപാലൻ, ഇടവക്കോട് രാജേഷ്, ശിശുപാലൻ,വേണു കാരണവർ,ആലുവിള അജിത്,കല്ലംപള്ളി സുജാത,നെടുമങ്ങാട് രാജേഷ്,മലയിൻകീഴ് രാജേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ,ഉപേന്ദ്രൻ കോൺട്രാക്റ്റർ,പേട്ട രാധാകൃഷ്‌ണൻ എന്നിവർ സമീപം
എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിന്റെ രാത്രികാഴ്ച. തോപ്പുംപടി ബി.ഒ.ടി പാലത്തിൽ നിന്ന് പകർത്തിയ ദൃശ്യം
മഹാസമാധി നിനോത്തടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എം.ആർ. ഉഷേന്ദ്രൻ തന്ത്രിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി ഭാരവാഹികളും നാല് ശാഖായോഗാംഗങ്ങളും ചേർന്ന് നടന്ന സമൂഹ പ്രാർത്ഥന.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവവർ ക്ഷേത്രാങ്കണത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായി ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നു
എസ്.എൻ.ഡി.പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ദിനാചരണത്തിൽ യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ ഭദ്രദീപം തെളിയിക്കുന്നു
ശ്രീനാരായണ ഗുരു ദേവന്റെ 94 - ാമത് മഹാ സമാധി ദിനത്തിൽ ശങ്കരാനന്ദ സ്വാമികളുടെ കാർമികത്വത്തിൽ ശ്രീ നാരായണ ഗുരു വിശ്വസംസ്‌കാര ഭവനിൽ നടന്ന മഹാസമാധി പൂജ. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി മനോഹരൻ. ജി, ഭാസികുമാരൻ നായർ, വിശ്വംഭരൻ, തങ്കപ്പൻ തുടങ്ങിയവർ സമീപം
ഡാൻസല്ലേ...കൊവിഡ് പ്രോട്ടോക്കോളിൽ ഇളവുകൾ വന്നതോടെ ഹോട്ട്‌വീൽ റോളർ സ്കേറ്റിംഗിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന റയാനും ഇഷയും വീഴാതെ ബാലൻ സ് ചെയ്യുന്നു
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
തിരുവനന്തപുരം ശഖുംമുഖം കടൽത്തീരത്ത് അടിഞ്ഞുകൂടിയ കടൽച്ചൊറി (ജെല്ലി ഫിഷ് )
കേരളകൗമുദി സ്ഥാപക പത്രാധിപർ പത്മഭൂഷൺ കെ. സുകുമാരൻ അനുസ്മരണം എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
നിറമുള്ള ജീവിതത്തിനായ്...ഫുട്പാത്തിൽ വിവിധ വർണങ്ങളിലുള്ള പാവകളെ വില്പനയ്ക്കായി നിരത്തി ആവശ്യക്കാരെ കാത്തിരിക്കുന്ന കച്ചവടക്കാരൻ. എറണാകുളം ഗോശ്രീ റോഡിൽ നിന്നുള്ള കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി മേനക ജംഗ്ഷനിൽ നടന്ന ദുഅ സമ്മേളനം ചടങ്ങിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് സെൽഫിയെടുക്കുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ സമീപം
കേരള സംസ്ഥാന തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ്, നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, കൗൺസിലർമാരായ പാളയം രാജൻ, ജോൺസൺ ജോസഫ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
കോട്ടയം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിൽ താഴത്തങ്ങാടി മുസ്ലിം പള്ളി ഇമാം ഷംസുദ്ദീൻ മന്നാനി ഏലവും പാലവും,ബിഷപ്പ് ഡോ. മലയിൽ സബു കോശി ചെറിയാനും സൗഹൃദം പങ്കുവെക്കുന്നു.
അടുപ്പിൽ തീപുകക്കാൻ... സ്റ്റേജ് ഷോകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളീ മജീഷ്യൻ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ തീപടർത്തി ചായ തിളപ്പിച്ചുകൊണ്ട് മാജിക് കാണിച്ച് പ്രതിഷേധിക്കുന്നു.
ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന് വന്ന ഗണേശോത്സവ പൂജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ച് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നും ശംഖുംമുഖം ആറാട്ട് കടവിലേക്ക് നിമഞ്ജനത്തിനായ് കൊണ്ട് പോകുന്ന ഗണേശ വിഗ്രഹങ്ങൾ
ഇനി ചിരിക്കാം ...തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയം വിതരണ മേളയിൽ നിന്നും പട്ടയം ലഭിച്ച പുത്തൂർ സ്വദേശി അമ്മിണിയും പീച്ചി സ്വദേശി റോസിയും പരസ്പരം സന്തോഷം പങ്കിടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com