എറണാകുളം പാലാരിവട്ടം ബൈപ്പാസിന് നടുവിലെ മീഡിയനിൽ നട്ടിരിക്കുന്ന ചെടികൾക്ക് വെള്ളം ഒഴിക്കുന്ന തൊഴിലാളി
എറണാകുളം വൈറ്റില ഹബിന് സമീപത്തെ മരത്തിന്റെ ചില്ളകൾ മുറിച്ച് മാറ്റുന്ന മരം വെട്ടുകാരൻ
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് പാലക്കാട് കളക്ട്രറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഡി. സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയുന്നു.
മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആർ. രഘുനാഥിന്റെ മൃതദേഹം പാലക്കാട്‌ റിട്രീറ്റ് വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ .
റാഗിംഗ് കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോട്ടയം ഗവ.നഴ്സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ഗവ.നഴ്സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
കോട്ടയം ഗവ. നഴ്സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ മാണിസം യൂത്ത് കോൺക്ലേവിൽ കെ.എം മാണി യൂത്ത് ബ്രിഗേഡിന്റെ വോളണ്ടിയർ പരേഡിൽ കേരള കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി എം.പി സല്യൂട്ട് സ്വീകരിക്കുന്നു
യൂത്ത് ഫ്രണ്ട് എം സംഘടിപ്പിച്ച മാണിസം യൂത്ത് കോൺക്ലേവ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘടനം ചെയ്യുന്നു
പത്തനംതിട്ട കല്ലറക്കടവ് അങ്കണവാടിയിലേ കുരുന്നുകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ ) കണ്ണങ്കര ബ്രാഞ്ചിലേ പ്രവർത്തനകർക്ക് ഒപ്പം നഗരസഭാ അധ്യക്ഷൻ അഡ്വ:ടി. സക്കീർ ഹുസൈൻ ചിക്കൻ ബിരിയാണി വിളമ്പിക്കൊടുത്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കാസർകോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശരത് ലാൽ - കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പെരിയ കല്ല്യോട്ടിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രിയും പി സി സി പ്രസിഡന്റുമായ ഡി കെ ശിവകുമാർ, ശരത് ലാലിന്റെയും കൃപേഷിന്റെയും പിതാവ് സത്യനാരായണനെയും കൃഷ്ണനെയും ചേർത്ത് പിടിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, കെ സുധാകരൻ തുടങ്ങിയവർ സമീപം. ഫോട്ടോ : ശരത് ചന്ദ്രൻ
കാസർകോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശരത് ലാൽ - കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും പെരിയ കല്ല്യോട്ടിൽ കർണ്ണാടക ഉപമുഖ്യമന്ത്രിയും പി സി സി പ്രസിഡന്റുമായ ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു
റാഗിംഗ് കേസിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഗവ.നഴ്സിംഗ് കോളേജിലേക്ക് എ.ഐ.വൈ.എഫും, എ.ഐ.എസ്.എഫും നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കോട്ടയം ഗവ.നഴ്സിംഗ് കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗിനെത്തുടർന് കെ.ജി.എൻ.എ നടത്തിയ ധർണ്ണ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗിനെത്തുടർന് ബി.ജെ.പി. പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായപ്പോൾ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
ഈഞ്ചക്കൽ ഫ്‌ളൈ ഓവറിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ക്രെയിൻ മറിഞ്ഞപ്പോൾ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ ദ്ധ്യമ പ്രവർത്തക കോൺക്ലേവിന് മുന്നോടിയായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫോട്ടോ എക്സിബിഷൻ മന്ത്രി ആർ.ബിന്ദു കാമറയിൽ ഫോട്ടോയെടുത്തു ഉദ്ഘാടനം ചെയ്യുന്നു. പി.ആർ.ഡി ഡയറക്ടർ ടി. വി.സുഭാഷ് സമീപം
  TRENDING THIS WEEK
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ചിരിയോടെ... കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക പന്തലിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എം.എൽ.എ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആശുപത്രിയിൽ തന്നെ പരിചരിച്ച നഴ്സ്മാർക്കും ജീവനക്കാർക്കുമൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. കൃഷ്ണനുണ്ണി സമീപം.
ചൂടേൽക്കല്ലെ... കത്തുന്ന വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ തൻ്റെ കുഞ്ഞിൻ്റെ തലയിൽ തുണിയിടുന്ന അമ്മ. തൃശൂരിൽ നിന്നൊരു ദൃശ്യം.
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകൾ ആവേശത്തോടെ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വിവിധ ദേശങ്ങളുടെ കുതിരകളെ ആവേശത്തോടെ മുകളിലേക്ക് എറിയുന്ന ദേശക്കാർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
ആദ്യം ലഹരി, പിന്നെ പിടിയിൽ: പത്തനംതിട്ട കോടതി വളപ്പിൽ വനിതാ അഭിഭാഷകരോട് മദ്യലഹരിയിൽ സംസാരിക്കാൻ ശ്രമിക്കുന്നയാൾ 2.കോർട്ട് ഹാളിലേക്ക് എത്തിനോക്കുന്നു, 3. ശല്യം അസഹനീമായതിനെത്തുടന്ന് പൊലീസ് പിടിച്ചുകൊണ്ട് പോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com