Tuesday, January 21, 2025 9:59:27 AM
തേൻ നുകർന്ന് വാനരന്മാർ.... ഇലവ് മരത്തിലെ പൂവിൽ നിന്ന് തേൻ കുടിക്കുന്ന വാനരന്മാർ. പെരിയാർ ടൈഗർ റിസർവിൽ വള്ളക്കടവിൽ നിന്നുള്ള കാഴ്ച
രണ്ടാം വിളയ്ക്കായ് നടിലിനുശേഷം പാഠശേഖരങ്ങളിൽ വളമിടുന്ന കർഷകത്തൊഴിലാളികൾ പാലക്കാട് നല്ലെപ്പുള്ളി ഭാഗത്ത് നിന്നും കൃഷിക്ക് ആവിശ്യമായി മലമ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്ന് കൊടുത്തിട്ടുണ്ട്.
സ്വകാര്യ മദ്യ കമ്പനിക്ക് മലമ്പുഴ കുടിവെള്ളം നൽകാനുള്ള നീക്കം ഉപേക്ഷിക്കുക പാലക്കാട് നഗരസഭാ പരിധിയിൽ കുടിവെള്ള ദൗർലഭ്യം സൃഷ്ടിക്കാതിരിക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. പ്രവർത്തകർ കൽമണ്ഡപം വാട്ടർ അതോറിറ്റിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
കാവൽ... കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211-കോടി രൂപ വെട്ടിപ്പ് നടത്തിയതിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുൻപിലെ കാർ പോർച്ചിൽ പ്രതിഷേധ സമരം നടത്തുമ്പോൾ വരാന്തയിൽ നിലയുറപ്പിച്ച പൊലീസ് സേനാംഗങ്ങൾ
കോട്ടയം നഗരസഭയയിൽ തനത് ഫണ്ടിൽ നിന്ന് 211 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ചുവപ്പണിഞ്ഞു...സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ഹൈക്കോടതിക്ക് സമീപം അലങ്കരിച്ചിരിക്കുന്ന കെട്ടിടം
പണിതീരാത്ത റോഡ്...ഒരു വർഷത്തിലേറെയായി നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്തിട്ടിരിക്കുന്ന കണ്ടയ്യ്നർ റോഡിന്റെ കാഴ്ചയാണിത്. പണികൾ മന്ദഗതിയിൽ നടക്കുന്നതിൽ റോഡിന്റെ ഒരു ഭാഗം ഇപ്പോഴും അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്
അപകടത്തിലേക്ക്...ഒരുകൈയിൽ ഫോണിൽ സംസാരിച്ചുകൊണ്ടു വാഹനമോടിച്ചുപോകുന്ന കാഴ്ചയാണിത്. ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾ സംഭവിക്കാവുന്നതാണ്. ബോൾഗാട്ടിക്കു സമീപത്തു നിന്നുള്ള കഴ്ച
കുമരകത്ത് നടന്ന കേരള ഗവ.മെഡിക്കൽ ഓഫീസേർസ് അസോസിയേഷൻ (കെ ജി എം ഓ എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കെ.ജി.എം.ഓ.എ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോയ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
കനത്ത ചൂടിൽ എറണാകുളം ബോട്ട് ജെട്ടിയിലേക്ക് നടന്ന് നീങ്ങുന്ന വിദേശികൾ
എറണാകുളം തിരുമല ദേവസ്വത്തിൽ ജി.എസ്.ബി.വി.പി സംഘടിപ്പിച്ച പരമ്പരാഗത ഭക്ഷണത്തിന്റെ മേളയിൽ ചായ തയ്യാറാക്കുന്നു
ശബരിമല സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
പന്തളം കൊട്ടാരത്തിന്റെ വകയായി ഇന്നലെ സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തിന് മുന്നോടിയായി പൂജിച്ച കളഭകലശം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എസ്.അരുൺകുമാ‌ർ നമ്പൂതിരി കൈയ്യിലേന്തി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചപ്പോൾ.
ചെയർപേഴ്സൺ തിരക്കിലാണ്... കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ രാജിവെക്കണമെന്നാശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധം നടത്തുമ്പോൾ ഫോണിൽ സംസാരിച്ചിരിക്കുന്ന ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ
പാലക്കാട് .കേരള പ്രദേശ് ഒ ബി. സി ഡിപ്പാർട്ട്മെൻ്റ് സംസ്ഥന കമ്മറ്റി നടത്തിയ ഭരണഘടന സംരക്ഷണ സമ്മേളനം എ .ഐ. സി. സി - ഒ .ബി .സി ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവ് ഉദ്ഘാടനം ചെയുന്നു .
പൊൻകതിര് കൊയ്യാൻ.... വയലുകളെല്ലാം പൊൻ കതിരുകൾ വളർന്നു കൊയ്യാൻ പാകത്തിനായിരിക്കുന്നു. പട്ടിക്കാട് ചുങ്കം പാടം കൊയ്യുന്ന കർഷക തൊഴിലാളി
  TRENDING THIS WEEK
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ശബരിമല പതിനെട്ടാംപടിക്കുതാഴെ താഴെതിരുമുറ്റത്ത് മകരജ്യോതി കാണാനായിയെത്തിയവരുടെ തിരക്ക്.
ശബരിമല സന്നിധാനത്തുനിന്ന് മകരജ്യോതി ദർശനം നടത്തുന്ന അയ്യപ്പഭക്തർ.
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com