ചത്തീസ്ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പാലക്കാട് സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി.
രാജസ്‌ഥാനിൽ നിന്നുള്ള നാടോടികുടുംബം വഴിയരികിൽ കളിപ്പാട്ടങ്ങൾ വില്പനക്കായി നിരത്തിവച്ചിരിക്കുമ്പോൾ പ്രതീക്ഷയോടെ ആളുകളെ കാത്തിരിക്കുന്ന അച്ഛനും മൊബൈലിൽ കളിക്കുന്ന കുഞ്ഞും. രാജേന്ദ്ര മൈതാനത്തിനു മുന്നിൽ നിന്നുള്ള കാഴ്ച
ഗോശ്രീ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം പാലം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വൈകുന്നേരങ്ങളിലും രാവിലെയും വലിയ ഗതാഗത കുരുക്കാണിവിടെ. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും ഗോശ്രീ പാലത്തിലേക്കുള്ള റോഡിൽ നിന്നുള്ള കാഴ്ച്ച
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ തേവര കോളേജിലെ വിദ്യർത്ഥി മരിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ എം.ജി. റോഡിൽ സ്വകര്യ ബസ് തടഞ്ഞപ്പോൾ
ഇന്ന് അർദ്ധരാത്രി ട്രോളിംഗ് നിരോധനം അവസാനിക്കുമ്പോൾ കടലിലേക്ക് പോകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വലകൾ തയ്യാറാക്കിവക്കുന്ന മത്സ്യതൊഴിലാളികൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച്ച
മഴക്ക് ഇടവേളയിട്ട് വെയിൽ തെളിഞ്ഞിട്ടും വെള്ളക്കെട്ടൊഴിയാതെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങളുമായി വെള്ളക്കെട്ടിലായ പ്രദേശത്തെ റോഡിലൂടെ നടന്നു നീങ്ങുന്ന ആൾ. സ്വന്തമായി വള്ളമുള്ള കുടുംബങ്ങൾ റോഡിലൂടെ സഞ്ചരിക്കുവാനായി സമീപത്തെ വൈദ്യുതി പോസ്റ്റിൽ വള്ളങ്ങൾ കെട്ടിയിട്ടിരിക്കുന്നതും കാണാം. ആലപ്പുഴ മങ്കൊമ്പ് നിന്നുള്ള കാഴ്ച.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിലേക്ക്പ്രതിഷേധ നടത്തിയ മാർച്ച്.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ മേഖലാ മാർച്ചിൽ നിന്ന്
അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്.
സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അനുസ്മരണത്തത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിക്കുന്നു.
അവകാശ പത്രിക അംഗീകരിക്കണ മെന്നാവശ്യപ്പട്ട് എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റയുടെ നേതൃത്തത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച്... ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിക്ഷേധിച്ച് തൃശൂർ അതിരൂപയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷന് മുൻപിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്.
എൻസിപി -എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.അഡ്വ.വി.ബി ബിനു,അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,വി.എൻ.വാസവൻ,ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജോണി ലൂക്കോസ്,ലതികാ സുഭാഷ്, കെ.ആർ.രാജൻ തുടങ്ങിയവർ സമീപം
വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ... വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ നടത്തുന്നു.
വൈക്കം കാട്ടികുന്ന് മുറിഞ്ഞപ്പുഴയിൽ  വള്ളം മുങ്ങിയപ്പോൾ രക്ഷപ്പെടുത്തിയവരെ ബോട്ടിൽ പാണാവള്ളിയിലേക്ക് കൊണ്ടുപോകുന്നു
വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ നടത്തുന്നു
വൈക്കം വേമ്പനാട്ട് കായൽ ചേരുന്ന ഭാഗത്ത് വള്ളം മറിഞ്ഞ സ്ഥലം കാണിക്കുന്നു
  TRENDING THIS WEEK
ഒന്നിരുന്ന് ചിന്തിക്കാം... പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.
പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഡോ. ശശി തരൂർ എം.പി കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫുമായി സംഭാഷണത്തിൽ.മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി എം.പി,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ മത്സരിക്കുന്ന തിരുവനന്തപുരത്തിന്റെ മിഖൈല ഗ്ലാഡ്‌സൺ ഗോമസും അനഘയും.
കന്യാസ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയും മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്തും മനുഷ്യ കടത്ത് ആരോപിച്ചും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഓടി രക്ഷപ്പെടുന്ന പ്രവർത്തകൻ.
യാചനാസമരം... ഒന്നര വർഷമായി പെൻഷനും ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ യാചനാസമരം.
കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വിലവരുന്ന വീടും വസ്തുവും തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ ഡി.സി.സി അംഗം അനന്തപുരി മണികണ്ഠനെ ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം നടത്തുന്നതിനിടെ തിരുമാലയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മധ്യവയസ്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
ചത്തീസ്ഗഢിൽ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പാലക്കാട് സുൽത്താൻപേട്ട രൂപതയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ റാലി.
മഴ തുടങ്ങിയത് മുതൽ നഗരത്തിലെ വിവിധയിടങ്ങളിലെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കലൂ‌ർ സ്റ്റേഡിയത്തിന്റെ പിറകിലെ സ്റ്റേഡിയം ലിങ്ക് റോഡ് തകർന്ന നിലയിലാണ്. തകർന്ന റോഡിലെ കുഴിയിൽ അപകട മുന്നറിയിപ്പിനായി പരിസരവാസികൾ ബക്കറ്റിൽ ചെടി നട്ട് വച്ചിരിക്കുന്നതും കാണാം
എറണാകുളം തോപ്പുംപ്പടി കൊച്ചുപള്ളി റോഡിൽ വഴിയാത്രികർക്ക് ശല്യമായി രാത്രിയിൽ തടസം സൃഷ്ടിക്കുന്ന നായ്ക്കൂട്ടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com