പാലക്കാട് അകത്തേത്തറ കുടംബാരോഗ്യ കേന്ദ്രങ്ങളിൽ നടന്ന ആർ.ടി.പി.സി.ആർ. പരിശോധന.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
ഉപരോധമല്ല പ്രതിരോധത്തിന് വേണ്ടി... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ വാക്സിനെടുക്കാൻ കാത്തിരിക്കുന്നവർ.
ചെത്തിമിനുക്കി... തൃശൂർ പൂരത്തിനായ് ഒരുങ്ങുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ പൂരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ നഖം ചെത്തിമിനുക്കിയും ഉരച്ച് കഴുകി കുളിപ്പിച്ചും നല്ല ഭക്ഷണങ്ങൾ നൽകിയും പൂരത്തിനായ് ഒരുക്കുകയാണ്.
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
ഉള്ള് തുറന്ന്... റംസാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച താഴത്തങ്ങാടി ജുമാ മസ്‌ജിദിൽ പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികൾ.
കരയല്ലേ കണ്ണേ, കരുതലാണ്... കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന വർദ്ധിപ്പിച്ചതിനെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ സ്രവ സാമ്പിൾ എടുക്കുന്നതിനിടെ അച്ഛൻറെ മടിയിൽ കിടന്ന് കരയുന്ന കുഞ്ഞ്.
തൃശൂർ നടുവിലാലിൽ ആരംഭിച്ച സൗജന്യ ആർടിപിസിആർ പരിശോധന ക്യാമ്പ്.
റംസാൻ വ്രതത്തിലെ ആദ്യ വെള്ളി ആഴ്ച തൃശൂരിലെ എം.ഐ.സി പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിന് ശേഷം വരുന്ന വിശ്വാസികൾ.
കാന്തല്ലൂരിൽ ആപ്പിൾ മരങ്ങളിൽ പഴുത്ത് പാകമായി കിടക്കുന്ന ആപ്പിളുകൾ വ്യത്യസ്ത കാഴ്ച സമ്മാനിക്കുന്നു. ആപ്പിളും ഓറഞ്ചും മാത്രമല്ല, സ്ട്രോബറിയും, പ്ളമ്മും, വെളുത്തുള്ളി, കാബേജുമെല്ലാം കൃഷി ചെയ്യുന്ന കാന്തല്ലൂരിന്റെ വിശേഷങ്ങൾ
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ് വിഭാഗത്തിന്റെ വർണ്ണ കുടകളുടെ നിർമ്മാണം.
റംസാനിലെ ആദ്യ വെള്ളിയിൽ എറണാകുളം മാർക്കറ്റ് റോഡിലെ സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമാ നമസ്കാരം.
ഐ.എസ്.ആർ.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കാണാൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയപ്പോൾ.
മെഡിസിൻ നോ സ്റ്റോക്ക് ഇനി മുൻ കരുതൽ മാത്രം... തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപം വൈ.എം.സി.എ യിൽ കൊവിഡ് വാക്സിൻ തീർന്നതിനെ തുടർന്ന് പുറത്ത് നോ സ്റ്റോക്ക് ബോർഡ് വച്ചപ്പോൾ . സംസ്‌ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന വേളയിൽ വ്യാക്‌സിന്റെ അപര്യാപ്തത അനുഭവപ്പെടുന്നത് സർക്കാരിനും പൊതുജനങ്ങൾക്കും വലിയ ആശങ്കയാണ് നൽകുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാപനം കൂടിയ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് കരുതലോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത്. ബ്രോഡ് വേയിൽ നിന്നുള്ള കാഴ്ച.
വിളിച്ചുവരുത്തുന്ന വിന... കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ സൈക്കിളിൽ പോകുന്ന കുട്ടി. കോട്ടയം നഗരത്തിലെ കാഴ്ച.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ ഹോളി ഫാമിലി കോൺവെൻ്റിൽ പി.പി.ഇ കിറ്റ് ധരിച്ച് എസ്.എസ്.എൽ.എസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനി.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ നടുവിലാൽ ഭാഗത്തെ പന്തലിൻ്റെ കാൽനാട്ട് കർമ്മം.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
  TRENDING THIS WEEK
തൃശൂർ മുൻസിപ്പൽ റോഡിന് സമീപം വിൽപ്പനക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
അനധികൃത ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
തൃശൂർ പൂരംത്തിൽ പാറമേക്കാവ് വിഭാഗത്തിനായ് കുറ്റുമുക്കിൽ ആലവട്ടം ഉണ്ടാക്കുന്ന മുരളീധരൻ ചാത്തനാത്ത്. കഴിഞ്ഞ 50 കൊല്ലമായി പാറമേക്കാവ് വിഭാഗത്ത് മുരളീധരൻ തന്നെയാണ് ആലവട്ടവും വെൺചാമരവും ഉണ്ടാക്കുന്നത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com