വീടിനു ചുറ്റും ശക്തമായ മഴയിലും വേലിയേറ്റത്തിലും വെള്ളം കയറുന്നത് നോക്കിനിൽക്കുന്ന വീട്ടമ്മ. തന്തോണി തുരുത്തിൽ നിന്നുള്ള കഴ്ച
എറണാകുളം ടൗൺ ഹാളിൽ നടന്ന ഇ.എം.എസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എ ബേബി ദിനേശ് മണി, മേയർ അഡ്വ. എം. അനിൽകുമാറുമായി സൗഹൃദ സംഭാഷണത്തിൽ. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള സമീപം
എറണാകുളം ടൗൺ ഹാളിൽ നടന്ന ഇ.എം.എസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എ ബേബി തനിക്ക് ജില്ലാ കമ്മിറ്റി സ്വികരണ പരിപാടി ഏർപ്പെടുത്തിയത് അഹമ്മദാബാദ് വിമനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഒഴുവാക്കണമെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷിനോട് ധരിപ്പിക്കുന്നു. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള, ദിനേശ് മണി, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം
മഴക്കാലമായതോടെ ചെറുനാരങ്ങയ്ക്ക് ചെലവ് കുറഞ്ഞു. ഒന്നരക്കിലോ 150 രൂപയ്‌ക്കാണ് വഴിയോര കച്ചവടക്കാർ വിൽക്കുന്നത്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
പീസ് വാലി ഫൗണ്ടേഷൻ, ജില്ലാ സാമൂഹിക നീതി ഓഫിസ്, പെരുമ്പാവൂർ ജയ്ഭാരത് കോളേജ് സോഷ്യൽ സയൻസ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിക്ഷാടനത്തിനെതിരെ 'സേ നോ ടു ബെഗിങ്ങ്' എന്ന സന്ദേശവുമായി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബിൽ സ്‌മൈൽ പദ്ധതി നോഡൽ ഓഫിസർ കെ. മീര സംസാരിക്കുന്നു
കോട്ടയം സിഎംഎസ് കോളേജ് എച്ച് എസ് എസിൽ നടന്ന രാജ്യാന്തര ബാലവേല വിരുദ്ധ ദിനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ചന്തക്കടവിൽ ഓടയിൽ ചാടി ചരിഞ്ഞ പാഴ്സൽ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു
കോട്ടയം ചന്തക്കടവിൽ പാഴ്സൽ ലോറി ഓടയിൽ ചാടി ചരിഞ്ഞ നിലയിൽ
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ആക്രി ടവർ... ഉന്തുവണ്ടിയിൽ ആക്രിസാധനങ്ങൾ പെറുക്കിയടുക്കി കൊണ്ടുപോകുന്നവർ. കോട്ടയം ചുങ്കം പാലത്തിൽ നിന്നുള്ള കാഴ്ച.
കോട്ടയം മുൻസിപ്പാലിറ്റി മാതൃക അംഗനവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ.
ഇന്നലെ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ നൽകിയ ബിരിയാണി ഇരുകൈ കൊണ്ടും വാരിക്കഴിക്കുന്ന യാസിൻ. കോട്ടയം മുൻസിപ്പാലിറ്റി മാതൃക അങ്കണവാടിയിൽ നിന്നുള്ള ദൃശ്യം
കോട്ടയം തെള്ളകം ബ്രിഡ്ജ് വേ മോട്ടേഴ്സിൽ നടന്ന വിൻ്റേജ് ബെൻസ് കാറുകളുടെ പ്രദർശനം
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 35ആം സംസ്ഥാന ജനറൽ ബോഡി തിരുവനന്തപുരം വെള്ളയമ്പലം പഞ്ചായത്ത് ഭവനിൽ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനുമായി സൗഹൃദം പങ്കിടുന്നു. മന്ത്രി എം.ബി രാജേഷ് സമീപം
എറണാകുളം മേനകയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിന്റെ അറ്റകുറ്റ പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
മഴ ഒഴിഞ്ഞു, അവധി ദിനമെത്തി. വിശ്രമവേളകൾ ഉല്ലാസകരമാക്കാൻ യുവത പുറത്തേക്ക്. എറണാകുളം സുഭാഷ് പാർക്കിൽ നിന്നുള്ള അസ്തമയ കാഴ്ച
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ തീരത്തോട് അടുപ്പിച്ചപ്പോൾ. കൊല്ലം കാവനാട് നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
എന്റെ കൗമുദി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലറും ശ്രീലക്ഷ്മി കാഷ്യൂസ് എം.ഡിയുമായ പി.സുന്ദരൻ നിർവഹിക്കുന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അധ്വ. എസ്. അനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ ദീപ്‌തി ശ്രീനിവാസ്, പി.ടി.എ പ്രസിഡന്റ് ഹുസൈൻ, എച്ച്.എസ്.സീനിയർ അദ്ധ്യാപിക ആർ.ബീന എന്നിവർ സമീപം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ഇടയിലൂടെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അബ്ദുൽ റഹ്മാൻ മുസലിയാർ കൊടക്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ എന്നിവർ സമീപം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സ്വീകരിക്കുന്നു.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമീപം
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
പുന്നത്തുറ പഴയ പള്ളിയുടെ ചതുർശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരിക്കെതിരെയുള്ള മാരത്തൻ ഓട്ടത്തിന്റെ സമാപന പരിപാടി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയപ്പോൾ മന്ത്രി വി.എൻ വാസവൻ സന്ദേശം നൽകുന്നു .തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ഫാദർ മൈക്കിൾ വെട്ടിക്കാട്ട് തുടങ്ങിയവർ സമീപം
പിങ്ക് ലൈവാണ്... കോട്ടയം തിരുക്കരയിൽ പട്രോൾ നടത്തുന്ന പിങ്ക് പൊലീസ്.
കനത്ത മഴയിൽ എം.ജി. റോഡിലൂടെ നടന്ന് നീങ്ങുന്ന വഴിയാത്രികർ.
മാറ്റാത്ത ദുരിതം..... കോട്ടയം ചന്തക്കടവ്-ടിബി റോഡിലേക്കുള്ള റോഡ് തകർന്ന് രൂപപ്പെട്ട കുഴിയും വെള്ളക്കെട്ടും. റോഡിൻ്റെ വളവിലെ കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
കാക്ക കൊത്തി പോയല്ലോ... വിളഞ്ഞ് നിൽക്കുന്ന റംബൂട്ടാൻ കൊത്തിയെടുക്കാൻ ശ്രമിക്കുന്ന കാക്ക. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
പ്രാർത്ഥന ചടങ്ങിൽ നിന്ന്... ബ്രക്രീദിനോടനുബന്ധിച്ച് തൃശൂർ സിറ്റി സെൻ്ററിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ നിന്ന്.
തൃശൂർ ജനറൽ ആശുപത്രിയിൽ ഓ.പിയിൽ നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്ന രോഗി മഴ നന്നയാതെ കയറാൻ വേണ്ടി ഓട്ടോറിക്ഷ പുറകിലേയ്ക്ക് എടുക്കുന്നു ഒ.പിയുടെ മുൻപിൽ ഇട്ടിരിക്കുന്ന തകര ഷീറ്റിൻ്റെ വിടവിൽ നിന്നും മഴയിൽ വെള്ളം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദേഹത്തേയ്ക്ക് പതിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com