കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചതിന് എതിരെ സിപിഎം കൊല്ലം ഏരിയാ കമ്മിറ്റി ചിന്നകടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ടീം തെലങ്കാനയുമായി ഏറ്റുമുട്ടുന്നു. മത്സരത്തിൽ കേരളം (8-0) ന് വിജയിച്ചു ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് സൗത്ത് സോൺ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള(ഓറഞ്ച്) തെലങ്കാന മത്സരത്തിൽ നിന്ന്.മത്സരത്തിൽ കേരളം (8-0) ന് വിജയിച്ചു ഫോട്ടോ :അക്ഷയ് സഞ്ജീവ്
മീഡിയ മാറ്റ്സ്സ് നാചൃറൽ ക്ലബിന്റെ ആഭിമുഖൃത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ തിരുവന്തപുരത്തെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് " ജല സമാധി " എന്ന പേരിൽ നടത്തിയ ഫോട്ടോ പ്രദർശനം. 20 ഓളം ഫോട്ടോഗ്രഫർമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടാനായി അടച്ച് കെട്ടിയ കമ്പിവേലിക്കിടയിലൂടെ അപകടകരമാംവിധം കടന്ന് പോകുന്നവർ
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിപ്പെടാനായി അടച്ച് കെട്ടിയ കമ്പിവേലിക്കിടയിലൂടെ അപകടകരമാംവിധം കടന്ന് പോകുന്നവർ
ദീപ പ്രഭയിൽ നടന കാന്തി... രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം നീതു പ്രകാശും കലാമണ്ഡലം ലക്ഷ്മി വിനോദും അവതരിപ്പിച്ച നൃത്തം
വിളിക്കാതെ വിരുന്നെത്തി...എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് എം. മധുവിൻറെ നാഗമ്പടത്തെ വീടിൻറെ പരിസരത്ത് ഇന്നലെ രാവിലെ വിരുന്നെത്തിയ മയിൽ.
കാരാപ്പുഴ ഗവൺമെൻ്റ് സ്‌കൂൾ കെട്ടിടത്തിൽ കൂടുകൂട്ടിയ തേനീച്ചകളെ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എത്തി പരിശോധിക്കുന്നു
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെയും ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേദിയിൽ കൈകൊടുത്ത് സ്വീകരിക്കുന്ന ഡി.സി.സി പ്രസിഡന്റ് പാലോട് രവി.യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സമീപം .
.നിപ വൈറസ് പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയ ഐ സി എം ആറിൻ്റെ മൊബൈൽ ലാബിലേക്ക് സാമ്പിൾ കൊണ്ടുവരുന്നു.
താമരക്കുഴി കടലുണ്ടിപ്പുഴയിൽ അലക്കികുളിക്കാനെത്തിയ സഹോദരി ഉല്ലാസത്തിൽ അനിയനുനേരെ വെള്ളമൊഴിച്ചപ്പോൾ
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ,മുൻ മന്ത്രി കെ.സി ജോസഫ്, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ എന്നിവർ സമീപം
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനുമായി സംഭാഷണത്തിൽ.മുൻ മന്ത്രി കെ.സി ജോസഫ് സമീപം
ജനശ്രീ സുസ്‌ഥിര വികസന മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അദ്ധ്യാപകഭവനിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണവും ഉമ്മൻ ചാണ്ടി സ്‌മൃതി കേന്ദ്രത്തിന്റെ ഉദ്‌ഘാടനത്തിനുമെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടൂർ ഗോപാലകൃഷ്ണൻ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ എന്നിവരുമായി സംഭാഷണത്തിൽ
എറണാകുളം മേനകയിൽ വസ്ത്രവ്യാപാര ശാലയ്ക്ക് സമീപം വസ്ത്രങ്ങൾ വെയ്ക്കുന്ന ഡമ്മി ഉപേക്ഷിച്ച നിലയിൽ
പശ്ചിമകൊച്ചിയെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ബി.ഒ.ട്ടി പാലവും ഹാർബർ പാലവും കഴിഞ്ഞ് വരുന്ന വാത്തുരുത്തി റെയിൽവേ ട്രാക്ക് പുല്ല് പിടിച്ച നിലയിൽ
നീളുന്ന ദുരിതം...വർ‌ഷങ്ങളായി പശ്ചിമകൊച്ചിക്കാർ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ഇന്നും അധികൃതർ പരിഹാരം കണ്ടെത്തിയില്ല. കൊച്ചി എത്ര പുരോഗമിച്ചാലും യഥാർത്ഥ കൊച്ചിക്കാരായ ( പശ്ചിമകൊച്ചിയുടെ) അവസ്ഥ വളരെ പരിതാപകരമാണ്. പശ്ചിമകൊച്ചിയുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങൾ കഴിഞ്ഞ് വരുന്ന റെയിൽവേ ഗേറ്റിന് സമീപത്തെ കുഴികൾ മൂലം ആയിരക്കണക്കിന് വരുന്ന ഇരുചക്രവാഹനങ്ങളടക്കം ഒരു മണിക്കൂറിലേറെ സമയം താണ്ടിയാണ് നഗരത്തിലേക്ക് കടക്കുന്നത്
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com