റബർ വിലസ്ഥിരതാ ഫണ്ട് മൂന്നൂറ് രൂപയാക്കുക തുടങ്ങിയവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയത്തെ റബർ ബോർഡ് ഓഫീസിനു മുൻപിൽ നടത്തിയ കർഷക ധർണ മോൻസ് ജോസഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
കൽപ്പാത്തി രഥോത്സവത്തോടനുമ്പന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ ചടങ്ങിൽ പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിൽ . സി. കൃഷ്ണകുമാർ . ഡോ:പി. സരിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ബി . ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ ധ്വജാവരോഹണ സമയത്ത് കൈ കൂപ്പി നിൽക്കുന്നു.
കൽപ്പാത്തി രഥോത്സവത്തോടനുമ്പന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിൽ . സി. കൃഷ്ണകുമാർ . ഡോ:പി. സരിൻ ബി . മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ മുൻനിരയിൽ.
പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പൊലീസ് റെയ്ഡിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്‌
കോട്ടയം ദര്‍ശനാ സാംസ്‌കാരിക വേദി നടത്തുന്ന മുതിർന്ന പൗരന്മാരുടെ ഒത്ത് ചേരലിൽ പങ്കെടുത്തവർ പേപ്പറുകൊണ്ട് വിവിധ കൗതുക വസ്തുക്കൾ ഉണ്ടാക്കുന്നു
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. പാലക്കാട് ടീം സ്വർണം നേടി
എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനൽ ഖോ ഖോ മത്സരത്തിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരം ജീല്ലാ ടീം സ്വർണം നേടി
ഇന്നലെ വൈകിട്ട് മത്സ്യബന്ധനത്തിന് പോകാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം പോർട്ടിൽ നിന്നുള്ള ദൃശ്യം
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ ബിന്ദു കൃഷ്ണയുടെയും , ഷാനിമോൾ ഉസ്മാന്റെയും മുറികളിൽ അർദ്ധരാത്രി കയറി റെയ്ഡ് നടത്തി സ്ത്രീത്വത്തെ അപമാനിച്ചത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ധർമ്മരാജൻ, നേതാജി.ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, ഇരവിപുരം സജീവൻ, അഡ്വ. എസ്.ഷേണാജി, വനിതാസംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ, ട്രഷറർ രജിത രാജേന്ദ്രൻ, യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ. മേഴ്സി ബാലചന്ദ്രൻ, ജെ.വിമലകുമാരി, ലാലി വിനോദിനി, ഗീത സുകുമാരൻ, ബിന്ദു ശ്രീകുമാർ എന്നിവർ സമീപം
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പെട്ടിയുമായി വാർത്ത സമ്മേളനത്തിൽ.
ഉയർന്ന പ്രതിഷേധം...പാലക്കാട്ട് അ‌ർദ്ധരാത്രിയിൽ വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് നടത്തിയ പാതിരാ റെയ്ഡിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തക
ഉയർന്ന പ്രതിഷേധം...പാലക്കാട്ട് അ‌ർദ്ധരാത്രിയിൽ വനിതാ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് നടത്തിയ പാതിരാ റെയ്ഡിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മകളിൽ കയറിയിരിക്കുന്ന പ്രവർത്തക
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് ആരംഭിക്കുന്ന അത്ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനത്തിൽ
ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ജാർവിസ് റോബോട്ടുമായി ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥികളായ എസ്.ദേവദത്തും ആർ.ഋഷികേശും
സിസ്റ്റേഴ്സ് കിച്ചൺ...മുണ്ടക്കയം പൈങ്ങണയിലെ നാടൻ ഊണ് ഹോട്ടൽ അടുക്കളയിൽ സഹോദരങ്ങളും, നാത്തൂന്മാരുമായ സുമ,കുഞ്ഞുമോൾ,ഉഷ,വിജി,സന്ധ്യ,വിജയമ്മ, സുബി എന്നിവർ.
അണ്ടർ 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്വർണ്ണം നേടിയ തിരുവനതപുരം ടീം
ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ എബ്രഹാം റോയ്, എം.വിഷ്ണുനാഥ്‌, മുഹമ്മദ് നസ്‌മി, അലി സയ്യാൻ സിദ്ദിഖ്, ഹംദാൽ എന്നിവർ
അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ അലി സയ്യാൻ സിദ്ദിഖിന്റ പ്രകടനം ( സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അണ്ടർ 17 വിഭാഗം ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ടീമിലെ അലി സയ്യാൻ സിദ്ദിഖിന്റ പ്രകടനം (സെന്റ് ജോസഫ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട്).
  TRENDING THIS WEEK
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com