TRENDING THIS WEEK
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ് ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
അഴകോടെ... എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.