Wednesday, March 5, 2025 11:52:31 AM
കൂൾ ഡിയർ...കോട്ടയം ബസേലിയസ് കോളജിൽ സംഘടിപ്പിച്ച 'ലൂമിനോറ' കാർണിവലിൽ ശാസ്ത്രസാങ്കേതിക പ്രദർശനങ്ങൾ കാണുവാൻ കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ചൂടിനെത്തുടർന്ന് കുടിക്കാൻ വെള്ളം നൽകുന്ന വോളന്റിയർ.
തോക്കിൻ മുനയിൽ... കോട്ടയം ബസേലിയസ് കോളജിൽ സംഘടിപ്പിച്ച 'ലൂമിനോറ' കാർണിവൽ കാണാനെത്തിയ വിദ്യാർത്ഥികളെ സ്റ്റാളിൽ പ്രദർശനത്തിന് വെച്ചിരിക്കുന്ന റൈഫിളുകൾ പരിചയപ്പെടുത്തുന്ന കോളേജ് സീനിയർ എൻ.സി.സി കേഡറ്റ് അലൻ.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗോപുര കവാടം മുതൽ റോഡ് വരെ വർണ്ണ ബൾബുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദേവി ആഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. മന്ത്രിമാരായ വി.എൻ വാസവൻ, ജി.ആർ.അനിൽ, ആന്റണി രാജു എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മേധാവി കെ. പദ്‌മകുമാർ, ആറ്റുകാൽ ദേവി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ , പ്രസിഡന്റ് ശോഭാ വി, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, സെക്രട്ടറി കെ. ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ.എസ് അനുമോദ് എന്നിവർ സമീപം
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരത്തിന് ചിത്രകാരന്മാന്മാരുടെ ഐക്യദാർഢ്യ വര ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്‌ഘാടനം ചെയ്യുന്നു. ആർ.പാർത്ഥസാരഥി വർമ്മ സമീപം
കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമത്തിന് ഐക്യദാർഢ്യമർപ്പിച്ച് എത്തിയ സീനിയേഴ്സ് കോൺഗ്രസ് പ്രവർത്തകർ സമരക്കാർക്ക് പഴക്കുലകൾ നൽകുന്നു.
ആശ വർക്കർമാരുടെ സമരത്തിനെതിരെയുള്ള സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തിയ ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആശാ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എസ്. മിനിക്കൊപ്പം. എം. എൽ. എമാരായ ടി. സിദ്ധിക്ക്, എൽദോസ് കുന്നപ്പള്ളി എന്നിവർ സമീപം
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ അനിശ്ചിതകാല രാപ്പകൽ സമരത്തിൽ ആശമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് സഭ വിട്ടിറങ്ങിയ പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലികുട്ടി വാച്ചിൽ സമയം നോക്കുന്നു എം. എൽ. എമാരായ പി. ജെ. ജോസഫ്, മോൻസ് ജോസഫ്, മാണി സി കാപ്പൻ എന്നിവർ സമീപം. മഹിളാ മോർച്ചയുടെ ഐക്യദാർഢ്യ മാർച്ച്‌ ഉദ്ഘാടനം ചെയ്യാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ ശോഭാ സുരേന്ദ്രൻ, പി. കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ എന്നിവരെയും കാണാം. സമയക്രമം തെറ്റി ഒരുമിച്ചു എത്തിയതിനാൽ ഒരേ വേദി പങ്കിട്ടാണ് ഇരു വിഭാഗവും ആശമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചത്
സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ടു എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയ കെ.കെ.രമ എം.എൽ.എയെ കെട്ടിപിടിച്ചു സ്വീകരിക്കുന്ന ആശാ പ്രവർത്തക
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
കൊല്ലം കാവനാട് മുക്കാട് പള്ളിക്ക് സമീപം ഞായറാഴ്ച സന്ധ്യയോടെ ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗല സ്രാവിനെ പോസ്റ്റ്മോർട്ടത്തിനായി ക്രൈയിൻ്റെ സഹായത്തോടെ കരയ്ക്ക് കയറ്റുന്നു.
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ ആർടി ഓഫീസ് മാർച്ച് സിഐടിയു ജില്ലാ ജോ.സെക്രട്ടറി കെ.ആർ.അജയ് ഉദ്ഘാടനം ചെയ്യുന്നു
പരീക്ഷാ ചൂടാ... എസ്എസ്എൽസി പരീക്ഷയെഴുതി കഴിഞ്ഞ് റൈറ്റിംഗ്‌ ബോർഡ് ചൂടി വരുന്ന വിദ്യർത്ഥിനി .കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്നുള്ള കാഴ്ച
കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരൻ അനിൽ കോനാട്ട് രചിച്ച 'ഒരു ഓസ്ട്രേലിയൻ കഥ' എന്ന പുസ്തകത്തിൻറെ പ്രകാശനം സിനിമ സംവിധായകൻ ജോഷി മാത്യു നോവലിസ്റ്റ് തേക്കിൻകാട് ജോസഫിന് നൽകി പ്രകാശനം ചെയ്യുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം സിജിത അനിൽ, അനിൽ കോനാട്ട്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്,സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ എന്നിവർ സമീപം
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യ അതിഥിയായി എത്തിയ ഫിലിം ആർട്ടിസ്റ്റ് ക്രിസ്റ്റി ബിന്നറ്റ് പാട്ടുപാടുന്നു
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയവർ
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകയെ തടയുന്ന വനിതാ പൊലീസുകാർ.
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഭയചകിതരായ ആശമാർ. ആശാ പ്രവർത്തകർക്ക് സുരക്ഷാ കവചം തീർത്ത് നിൽക്കുന്ന ആശമാരെയും കാണാം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com