കോരിച്ചൊരിയുന്ന മഴയിൽ വിലാപയാത്രയായി എത്തിയ വാഹനത്തിൽ നിന്ന് ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ വി.എസിന്റെ ഭൗതികദേഹം സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് ഉള്ളിലേക്ക് കൊണ്ടുപോകുമ്പോൾ പുറത്ത് കാത്ത് നിന്ന ജനസാഗരം പിന്നാലെ ഇരച്ചുകയറിയത് തടയുവാൻ ശ്രമിക്കുന്ന പോലീസും, റെഡ് വാളണ്ടിയേഴ്‌സും
കൾക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
ദേശീയപാതയിലൂടെ വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ കുറവൻതോട് എത്തിയപ്പോൾ .
കൾക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
കൾക്കിടക വാവ് ബലിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ
വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ എത്തിയപ്പോൾ
എറണാകുളം ചാത്യാത്ത് റോഡിൽക്കൂടി കേടായ ഐസ്ക്രീം വാഹനം തള്ളി നീക്കുന്ന അന്യസംസ്ഥാന സ്വദേശികൾ
എറണാകുളം കണ്ണമാലിയിലുണ്ടായ കടലാക്രമണത്തിൽ റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ
പുഷ്‌പം പോലെ .... കോട്ടയം തിരുനക്കരയിൽ എംസി.റോഡിലെ ട്രാഫിക്ക് തിരക്കിനിടയിൽ കൂടി ക്രോസ് ചെയത് അലങ്കാര പൂക്കൾ വിൽക്കാൻ പോകുന്നയാൾ
വിഎസ്... വിട... തൃശൂർ പുല്ലഴി വടക്കുമുറിയിൽ വിഎസ് അച്ചുതാനന്ദന് വിട നൽകി ബോർഡ് സ്ഥാപ്പിക്കുന്ന തൊഴിലാളികൾ.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.
എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്വകാര്യ പരിപാടിക്കായി നിർമ്മിച്ച പന്തൽ പൊളിക്കുന്നതിനായി ജെ.സി.ബിയുടെ കൈയിൽ കയറുകെട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി
ശക്തമായ വേലിയേറ്റത്തിൽ കടലിൽ നിന്നും വെള്ളം കയറിയ ചതുപ്പിൽ മീൻ പിടിക്കാൻ മത്സ്യത്തൊഴിലാളി. പുതുവൈപ്പ് നിന്നുള്ള കാഴ്ച്ച
ഇലകൾ കരിഞ്ഞുണങ്ങി നിൽക്കുന്ന മരച്ചില്ലയിൽ കുറ്റമായി വന്നിരിക്കുന്ന നാട്ടു മൈനകൾ. പുതുവൈയ്പ്പ് നിന്നുള്ള കാഴ്ച്ച
ശക്തമായ വേലിയേറ്റത്തിൽ കടലിൽ നിന്നും വെള്ളം കയറിയ ചതുപ്പിൽ മീൻ പിടിക്കാൻ വലയുമായി പോകുന്ന മത്സ്യത്തൊഴിലാളികൾ. പുതുവൈപ്പ് നിന്നുള്ള കാഴ്ച്ച
കോട്ടയം ആൻസ് കൺവൻഷൻ സെൻ്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ്റെ ശാഖാ നേതൃത്വ സംഗമത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ മേഖലാ ചെയർമാൻമാർ ചേർന്ന് പുഷ്പഹാരവും പുഷ്പ കിരീടവും അണിയിച്ചപ്പോൾ.
കോട്ടയം ആൻസ് കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ ശാഖാ നേതൃത്വ സംഗമം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുന്നു.
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്‍കാര ജേതാവായ കെ. ദേവതീർഥിനെ മന്ത്രി വീണാ ജോർജ്ജ് അനുമോദിക്കുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ സമീപം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാണക്കാട് ഹാളിൽ നടന്ന ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണച്ചടങ്ങിനെത്തിയ മന്ത്രി വീണാ ജോർജ്ജ് വിജയികളായ കുട്ടികൾക്കൊപ്പം സെല്ഫിയെടുക്കുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ സമീപം.
  TRENDING THIS WEEK
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ച യോഗം ജനറൽ വെള്ളാപ്പള്ളി നടേശനെ യൂണിയൻ ഭാരവാഹികളും മേഖലാ ചെയർമാന്മാരും ചേർന്ന് പുഷ്പ്പ ഹാരവും പുഷ്പ്പ കിരീടവും അണിയിച്ച് സ്വീകരിക്കുന്നു
കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,ജോയിന്റ് കൺവീനർ വി. ശശികുമാർ, കൺവീനർ സുരേഷ് പരമേശ്വരൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം
കോട്ടയം കിടങ്ങൂരിൽ നടന്ന പി.കെ.വാസുദേവൻ നായർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഫോട്ടോ എടുക്കുന്ന കുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറിയാരുന്ന വെളിയം ഭാർഗവൻ,കുമരകം ശങ്കുണ്ണി മേനോൻ എന്നിവർ സമീപം  (ഫയൽ ചിത്രം )
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ അഭിവാദ്യം ചെയ്യുന്നു
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ (പഴയ എ.കെ.ജി സെന്റർ ) പൊതുദർശനത്തിന് വെച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ പാർട്ടി പുതപ്പിച്ച ശേഷം അന്ത്യോപചാരമർപ്പിക്കുന്നു.
പ്രഭാത സന്തോഷം....കോട്ടയം ഈരാറ്റുപേട്ടയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് അച്യുതാനന്ദൻ രാവിലെ ഓശാന മൗണ്ടിൽ പത്രങ്ങൾ വായിച്ചിട്ട് ഇരിക്കുന്നു (ഫയൽ ചിത്രം )
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com