ചെയർപേഴ്സൺ തിരക്കിലാണ്... കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ രാജിവെക്കണമെന്നാശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധം നടത്തുമ്പോൾ ഫോണിൽ സംസാരിച്ചിരിക്കുന്ന ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ
പാലക്കാട് .കേരള പ്രദേശ് ഒ ബി. സി ഡിപ്പാർട്ട്മെൻ്റ് സംസ്ഥന കമ്മറ്റി നടത്തിയ ഭരണഘടന സംരക്ഷണ സമ്മേളനം എ .ഐ. സി. സി - ഒ .ബി .സി ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവ് ഉദ്ഘാടനം ചെയുന്നു .
പൊൻകതിര് കൊയ്യാൻ.... വയലുകളെല്ലാം പൊൻ കതിരുകൾ വളർന്നു കൊയ്യാൻ പാകത്തിനായിരിക്കുന്നു. പട്ടിക്കാട് ചുങ്കം പാടം കൊയ്യുന്ന കർഷക തൊഴിലാളി
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ അംബേകർ സ്റ്റേഡിയത്തിലെ കടകൾ പൊളിച്ചു നീക്കുമ്പോൾ അവിടെ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു മടങ്ങുന്നയാൾ
എറണാകുളം ചിറ്റൂർ റോഡിലെ നടപ്പാതയിൽ അപകടകരമായ രീതിയിൽ കിടക്കുന്ന കേബിൾ ലൈനുകൾ. ഇത്തരത്തിൽ കിടക്കുന്ന കേബിളുകളിൽ കുരുങ്ങിയുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കൂടിയിട്ടും കൃത്യമായ നടപടി എടുക്കുന്നതിൽ അധികൃതർ വീഴ്ച കാട്ടുകയാണ്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മൽസ്യ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ. ടി. യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മെഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
സന്നിധാനത്തെത്തിയ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പതിനെട്ടാം പടികയറിവരുന്നു.
ശബരിമല താഴെ തിരുമുറ്റത്ത് ഇന്നലെ  അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
ശബരിമല അയ്യപ്പദർശനത്തിനായി താഴെതിരുമുറ്റത്ത് പതിനെട്ടാം പടിക്കൽ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
ശരണംനീയേ അയ്യപ്പാ......ശബരിമല അയ്യദ‌ർശനത്തിനെത്തിയ ഭക്തൻ തിരക്കിൽപ്പെട്ട് അനങ്ങാനാവാതെ ശരണം വിളിക്കുന്നു.
പാലക്കാട് പ്രസന്ന ലക്ഷമി ഓഡിറ്റോറിയത്തിൽ നടന്ന കേരള ടെക്സ്റ്റൈൽസ് ആൻ്റ് അസോസിയേഷൻ ( KTGA ) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയുന്നു.
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന റബർ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും റബർ കർഷക സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വേദിയിലേക്ക് സ്വീകരിക്കുന്നു
ശബരിമലയിൽ മകരവിളക്ക് ദർശനം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും, യാത്രക്കാരുടെയും തിരക്കിനിടയിൽ സുരക്ഷ ഉറപ്പാക്കാൻ റെയിൽവെ പോലീസിന്റെ ബോംബ് സ്‌ക്വാഡ് കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ പരിശോധന നടത്തുന്
പറന്ന് പറന്ന്... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ റൈഡ് ചെയ്യുന്ന വിദ്യാർത്ഥി
ചിങ്ങവനത്തെ റൂറൽ കൂടി വെള്ള പദ്ധതിക്ക് നഗരസഭ പണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ ജോസ് പള്ളിക്കുന്നേൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ കൗൺസിലറുടെ മുന്നിൽ കസേര ഇട്ടിരുന്ന് പ്രതിഷേധിക്കുന്നു.
മലപ്പുറം നഗരസഭ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗം കാവുങ്ങൽ നവജീവൻ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനത്തിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്
എറണാകുളം സൗത്തിലെ ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിൽ സ്വാമി അദ്വൈതാനന്ദ തീർത്ഥ പ്രഭാഷണം നടത്തുന്നു.
  TRENDING THIS WEEK
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com