സൗഹൃദങ്ങളുടെ തുടക്കം സ്കൂൾ കാലഘട്ടത്തിലാണ്. ജീവിതത്തിൽ ഒരിക്കലും മറന്നു പോകാത്തതും സ്കൂൾ പഠനകാലമാണ്. എരൂർ ജി.കെ.എം യു.പി സ്കൂൾ മുറ്റത്തു നിന്നുള്ള മഴക്കാഴ്ച
കോഴിക്കോട് ജില്ല ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ്‌ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ നടന്ന ജില്ലാ ബധിര അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പ് ( 18ന് മുകളിൽ) ഒന്നാം സ്ഥാനം നേടിയ കൊളത്തറ വികലാംഗ വിദ്യാലയത്തിലെ മുഹമ്മദ്‌ ഫിനാൻ.
ലഹരിയുടെ അവശേഷിപ്പുകൾ... കോഴിക്കോട് ബീച്ചാശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്ത് കണ്ടെത്തിയ സിറിഞ്ചുകൾ. ഇന്നലെ ഇതിനു സമീപമായാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടത്.
കാടിറങ്ങിയ ഫാമിലി... വേനലിൽ വെള്ളം വലിഞ്ഞ പാടത്ത് പുല്ല് തിന്നാനെത്തിയ കാട്ടാനക്കൂട്ടം. വയനാട് കർണാടക ബോർഡറിലെ കബിനി പുഴ തീരത്ത് മണ്ണ് ഉണങ്ങിയപ്പോൾ പുല്ല് തിന്നാനായി കൂട്ടമായി എത്തിയതാണിവർ. കാലു കൊണ്ട് തട്ടി ഇളക്കിയ പുല്ല് തുമ്പിക്കൈയിൽ എടുത്ത് മണ്ണ് അടർത്തിയ ശേഷമാണ് കഴിക്കുന്നത്. വൈകുന്നേര സമയങ്ങളിൽ പത്തിൽ കൂടുതൽ ആനകളെ ഇവിടെ കാണാറുണ്ട്. മഴയിൽ മണ്ണ് കുതിർന്ന് തുടങ്ങുന്നതോടെ ആനകൾ കാടിറങ്ങാതെയാവും.
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വയനാട് എം.പി. പ്രിയങ്ക ഗാന്ധിയെയും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോൾ
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയും ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ എത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുട്ടികളുമായി സംസാരിക്കുന്നു
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള ബ്ലഡ് ഡൊണേഴ്‌സ് ഫോറം, എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, കോട്ടപ്പറമ്പ്ബ്ലഡ് ബാങ്ക് എന്നിവർ സംയുക്തമായി കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് മെഴുകുതിരി തെളിയിച്ചപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജു ഉദ്ഘാടനം ചെയ്യുന്നു
ക്ഷേത്രാചാരങ്ങളെ തകർക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ക്ഷേത്രാചാര പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്ര
ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ-സാംസ്കാരിക ഉത്സവം ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റെസിഡൻസി ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ അഗ്നിക്കിരയായ കാറുകൾ
റബർ കർഷകരെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാരിന്റേയും റബർ ബോർഡിന്റേയും നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം സംസ്ഥ കമ്മറ്റിയുടെ നേതൃത്തിയിൽ കോട്ടയം റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ലുങ്കിയും തോർത്തും ധരിച്ച് പങ്കെടുക്കുന്ന ചെയർമാൻ ജോസ് കെ മാണി. അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്,തോമസ് ചാഴികാടൻ,പ്രൊഫ. ലോപ്പസ് മാത്യു,സിറിയക് ചാഴികാടൻ തുടങ്ങിയവർ സമീപം
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലം കളിക്ക് വേണ്ടി മത്സരാർത്ഥികൾക്ക് തൊപ്പിപാളയിൽ പിൻ കുത്തി കൊടുക്കുന്നു
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ അയ്യപ്പമ്മാർ
കോട്ടയം സിഎംഎസ് സ്കൂൾ ഹാളിൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ
കോട്ടയം സിഎംഎസ് സ്കൂൾ ഹാളിൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന ബിവറേജസ് കോർപ്പറേഷനിലെ വനിതാ ജീവനക്കാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന അയ്യപ്പമ്മാർ
മഴയിലും...ശക്തമായി പെയ്യുന്ന മഴയത്ത് ശബരിമല സന്നിധാനത്ത് ദർശനം കാത്ത് നിൽക്കുന്ന അയ്യപ്പമ്മാർ
  TRENDING THIS WEEK
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം
കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ ബാന്റ് മേളം എച്ച്.എസ്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.എൻ.എസ്. എം. എച്ച്.എസ്. എസ്. ഇളംമ്പള്ളൂർ
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com