കോഴിക്കോട് പാളയത്തെ പച്ചക്കറി ഫ്രൂട്സ് മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തല രാഘവനെ ഷാൾ അണിയിച്ചു ആശംസിച്ചപ്പോൾ.
മന്ത്രി റിയാസ് കോഴിക്കോട് ജില്ല കോടതിയിൽ തന്റെ കേസിന് ശേഷം പുറത്തേക്കെത്തിയപ്പോൾ.
പത്തനംതിട്ട ഇലന്തൂർ സ്വദേശി മരിച്ച സൈനികൻ തോമസ് ചെറിയാനെക്കുറിച്ചുള്ല വിവരങ്ങൾ ഫോണിൽ കിട്ടിയത് കാണുന്ന സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസും .
ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചീനിയറിങ്ങിലെ പൂർവ്വ സൈനികർ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസുമായി സംസാരിക്കുന്നു.
ഹിമാചൽ പ്രദേശി ലെ റോഹ്താംഗ് ചുരത്തിൽ 56 വർഷങ്ങൾക്ക് മുൻവ്യോമസേനാ വിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട മലയാളി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒ‌ടാലിൽ തോമസ് ചെറിയാന്റെ വീട്ടിലെത്തിയ ജനപ്രതിനിധികളും വില്ലേജ് ഓഫീസറു‌‌‌‌ർ പി.വിജയകുമാർ സഹോദരൻ മാരായ തോമസ് തോമസും, തോമസ് വർഗീസിനും ഒപ്പം.
ഓമല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന പരേതനായ താന്നിക്കൽ ശ്രീ .ടി.എൻ. ഗോപാലകൃഷ്ണൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിൻറെ കുടുംബം പുതുതായി നിർമ്മിച്ച ഓപ്പണർ ഓഡിറ്റോറിയം പഞ്ചായത്ത് മെമ്പർ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.
വർണശോഭയിൽ...മഴമേഘങ്ങൾ ഉരുണ്ട്കൂടി മഴവില്ല് തെളിഞ്ഞപ്പോൾ. എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയുടെ പശ്ചാത്തലത്തിലുള്ള കാഴ്ച. ഇന്ന് ഗാന്ധി ജയന്തി ഫോട്ടോ : എൻ.ആർ.സുധർമ്മദാസ്
സരസ്വതി സമ്മാൻ സമർപ്പണത്തിനോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച പ്രഭാവർമ്മക്ക് ആദരം പരിപാടിയിൽ സ്വരലയയുടെയും സംഘടകസമിതിയുടെയും സ്നേഹോപഹാരം മുൻ മന്ത്രി എം.എ.ബേബി കവി പ്രഭാവർമ്മക്ക് സമ്മാനിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, സ്വരലയ സംഘടകസമിതി വർക്കിംഗ് ചെയർമാൻ ഡോ.ജി.രാജ്‌മോഹൻ, കെ.കെ.ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ.സുരേഷ് ഋതുപർണ, ഭാര്യ മധുലിഗ ഋതുപർണ, സ്വരലയ സംഘടക സമിതി ട്രഷറർ ഇ.എം.നജീബ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സമീപം
വിദേശത്ത് തൊഴിൽ വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിൽ പിടിയിലായ രോഹിത് സജു, അമ്മ ഡോൾ സി ജോസഫൈൻ സജു എന്നിവരെ മ്യൂസിയം സ്റ്റേഷനിൽ നിന്നും കോടതിയിൽ ഹാജരാക്കനായി കൊണ്ടുപോയപ്പോൾ
ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയതിനെ തുടർന്ന് അവധി പ്രഖ്യാപിച്ചിട്ടും ഇന്നലെ മൃഗശാലക്ക് മുന്നിൽ സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെട്ടത്
"ഇനിയും താണ്ടുവാൻ ഏറെയുണ്ട്"....മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചെറുകിട കച്ചവടത്തിനായി പച്ചക്കറികൾ ശേഖരിച്ച ശേഷം കടുത്ത വേനലും വകവയ്ക്കാതെ ഉന്തുവണ്ടിയും തള്ളി മുന്നോട്ടുപോകുന്ന കച്ചവടക്കാരൻ. തമിഴ്‌നാട് നാഗർകോവിലിൽ നിന്നുള്ള ദൃശ്യം
എറണാകുളത്ത് അഡ്വ. രാമൻപിള്ളയെ കണ്ട ശേഷം ഓഫീസിൽ നിന്ന് മടങ്ങുന്ന നടൻ സിദിഖ്
എസ്.എ.ടി ആശുപത്രിയിലുണ്ടായ വൈദ്യുതി തടസം സമയോചിതമായി പരിഹരിക്കാൻ പരാജയപ്പെട്ട മന്ത്രിയും സൂപ്രണ്ടും രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ യു.ഡി.എഫ് നഗരസഭാ കൗൺസിലർമാർ നടത്തിയ ധർണയുടെ ഉദ്ഘാടനം മുൻ മന്ത്രി വി.എസ്.ശിവകുമാർ നിർവഹിക്കുന്നു
തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര കാണുവാനെത്തിയ ഭക്തജനങ്ങൾ
തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര കാണുവാനെത്തിയ ഭക്തജനങ്ങൾ
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കേശദാനം... കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ മുടി നൽകാൻ എത്തിയവർ.
കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പ് ആഷിമ അഭിലാഷിന്റെ മുടി മുറിച്ച് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
നവരാത്രി ഒരുക്കം...നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കാനുള്ള ബൊമ്മക്കൊലു തിരുനക്കരയിലെ കടയിൽ വില്പനയ്ക്കായി നിരത്തിയപ്പോൾ
പാലക്കാട്‌ ജില്ലാ യു ഡി എഫ് നേതൃ യോഗം ഡി.സി.സി .പ്രസിഡന്റ്‌ എ. തങ്കപ്പൻ ഉത്ഘാടനം ചെയുന്നു.
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com