ബസുകളുടെ സമയക്രമത്തെ ചൊല്ലി തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടയിൽ ഇരുമ്പ് വടികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്ന ബസ് ഡ്രൈവർ
കേരളത്തിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളുടെ സംഗമ സ്ഥലലമായ എറണാകുളം വൈറ്റില ഹബ്ബിന്റെ നിലവിലെ അവസ്ഥയാണീ കാണുന്നത്. ദിവസേന ആയിരക്കണക്കിന് ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരും വന്ന് പോകുന്ന ഇടമായിട്ടും കുണ്ടും കുഴിയും നികത്താൻ അധിക‌ൃതർ തയ്യാറാവുന്നില്ല.ചെളിവെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവ് കാഴ്ചയാണ്
വൈറ്റില ഹബിലെ നിർമ്മാണ അറ്റകുറ്റ പണികൾ നടക്കുന്നതിനോടനുബന്ധിച്ച് വാഹനങ്ങൾ കടന്ന് പോകുമ്പോളുണ്ടാകുന്ന പൊടിശല്യം മൂലം മൂക്ക് പൊത്തി പോകുന്ന യാത്രികർ
എറണാകുളം വൈറ്റില ഹബ്ബിലേക്ക് അമിത വേഗത്തിൽ വന്ന ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിന്റെ മുൻവശം തകർന്ന നിലയിൽ സമീപത്ത് വാക്ക് തർക്കത്തിലേർപ്പെട്ടിരിക്കുന്ന ബസ് ഡ്രൈവറും വഴിയാത്രികനും
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽനടത്തിയ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തുന്നു,ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ഭാര്യ മറിയാമ്മ ഉമ്മൻ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എംപി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,അൻവർ സാദത്ത് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,പി.സി.തോമസ് തുടങ്ങിയവർ സമീപം
കോട്ടയം പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പങ്കെടുക്കാനായി ഇന്നെലെ രാത്രി കുമരകം താജ് ഹോട്ടലിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പങ്കെടുക്കാനായി ഇന്നലെ രാത്രി കുമരകം താജ് ഹോട്ടലിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ സ്വീകരിക്കുന്നു.കെ.സി ജോസഫ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്‌ഘാടനം ചെയ്യാനെത്തിയ എം.എം. ഹസ്സൻ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ സമീപം
തീറ്റതേടി...പച്ചപ്പായി നിൽക്കുന്ന ഞാറുകൾക്കിടയിൽ നിന്ന് മഴ കുറഞ്ഞപ്പോൾ തീറ്റകൊത്താനെത്തിയ എരണ്ട. ഏലൂർ വടക്കും ഭാഗത്ത് നിന്നുള്ള കാഴ്ച
g സി.വി.പത്മരാജന്റെ ഭൗതികദേഹം ഡി.സി.സിയിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ തിരക്ക്
g സി.വി.പത്മരാജന്റെ ഭൗതികദേഹം ഡി.സി.സിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ മുൻമന്ത്രിയും സി.പി.എം മുതിർന്ന നേതാവുമായ പി.കെ.ഗുരുദാസൻ അന്തിമോപചാരം അർപ്പിക്കുന്നു
g കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക നിലയത്തിൽ ജനറൽ സെക്രട്ടറി പി.ജയപ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു
പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു. ക്ഷേത്രം പ്രസിഡന്റ് സിദ്ധി വിനായക്, സെക്രട്ടറി തൊളിയറ പ്രസന്നൻ, ട്രഷറർ പി.ആർ. ബാവൻ, ജോ. സെക്രട്ടറി എസ്.എം. പിള്ള, ട്രസ്റ്റ് മെമ്പർമാരായ ജി.ആർ. കൃഷ്ണകുമാർ, രാജൻ, മേൽശാന്തി സനീഷ് പോറ്റി എന്നിവർ സമീപം
ഓണറേറിയം വർദ്ധനവുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ 158ആം ദിനത്തിൽ സമരക്കാർ തയ്യൽ പരിശീലനം ആരംഭിച്ചപ്പോൾ.
വൈസ് ചാൻസിലറുടെ ഉത്തരവ് വകവക്കാതെ ഇന്നലെയും സർവ്വകലാശാല ആസ്ഥാനത്ത് ഔദ്യോഗിക വാഹനത്തിൽ എത്തിയ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് മഴയത്ത് കുട ചൂടി കൊടുന്നുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. ഔദ്യോഗിക വാഹനം തിരിച്ചെടുക്കാൻ ഉത്തരവിട്ടത് കൂടാതെ രജിസ്ട്രാറെ യോഗങ്ങളിൽ നിന്നും വി.സി വിലക്കിയിരുന്നു.
അന്തരിച്ച മുൻ മന്ത്രി സി.വി. പത്മരാജന്റെ ഭൗതികദേഹം പരവൂരിലെ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊലീസ് ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഹോണർ നൽകുന്നു.
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വാതിൽ തുറന്ന് സർ‌വീസ് നടത്തുന്ന സ്വകാര്യ ബസ്
കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കുന്നു.
കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് മുറവും കുട്ടയും വാങ്ങുന്നവർ
കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ മഴയെ തുടർന്ന് പ്ലാസ്റ്റിക്ക് പടുത പുതച്ച് ചട്ടിയും കാലവും വിൽക്കാനിരിക്കുന്ന വൈക്കപ്രയാർ സ്വദേശിനി ഓമന
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
ആനയൂട്ടിൻ്റെ തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെത്തിയ കൊമ്പന് പനമ്പട്ട നൽക്കുന്ന പാപ്പാൻ
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വ്യോമയാന മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിന്റെ ഉദ്ഘാടനം കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com