കടൽ ക്ഷോഭം രൂക്ഷമാകൻ സാധ്യത ഉള്ളതിനാൽ ബീച്ചകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പ് ഉണ്ടായിട്ടും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ സഞ്ചാരികൾ തിരയിൽ ആർത്തുല്ലസിക്കുകയാണ്. വേളി ടൂറിസ്റ്റ് വില്ലേജിലെ തീരത്ത് നിന്നുള്ള ദൃശ്യം
ട്രിവാൻഡ്രം ഫിലിം ഫ്രട്ടോണിറ്റി വഴുതക്കാട് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച മധു മൊഴിയുടെ കർട്ടൻ റൈസറിൽ സംവിധായകൻ പ്രിയദർശൻ നടൻ ഇന്ദ്രൻസിനെ ഉപഹാരം നൽകി ആദരിച്ചപ്പോൾ
ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റി വഴുതക്കാട് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച മധു മൊഴിയുടെ കർട്ടൻ റൈസറിലെത്തിയ സിനിമാതാരങ്ങളായ മേനക സുരേഷും സീമയും സൗഹൃദം പങ്കിട്ടപ്പോൾ. നടി ജലജ സമീപം
പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയത്ത് ഉരുൾപൊട്ടിലിൽ മല വെള്ളം റോഡിലേക്ക് ഒഴുക്കിയത്തിയപ്പോൾ .
ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് ഓവർറോൾ നേടിയ ഒളിമ്പിക് ക്ലബ് പാലക്കാട് .
ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് നാഗമ്പടം മഹാദേവ ക്ഷേത്രങ്കണത്തിലെ ഗുരുദേവക്ഷേത്രത്തിലേക്ക് ക്ഷേത്രം മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെ കാർമികത്വത്തിൽ നടന്ന കലശമെഴുന്നള്ളിപ്പ്
ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവക്ഷേത്ര പവലിയനിൽ നടത്തിയ വിശ്വശാന്തി സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എൻ.നാഗരേഷ് ഉദ്ഘാടനം ചെയ്യുന്നു.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ,ക്ഷേത്രം മേൽശാന്തി കുമരകം രജീഷ് ശാന്തി,യൂണിയൻ കൗൺസിലർ സതീഷ്‌കുമാർ മണലേൽ,യൂണിയൻ സെക്രട്ടറി ആർ.രാജീവ്,പ്രസിഡന്റ് എം.മധു ,യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ എന്നിവർ സമീപം
96-ാം മത് ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം പാലക്കാട് യൂണിയന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ സംഘടിപിച്ച പ്രർത്ഥന യോഗം
96-ാം മത് ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം പാലക്കാട് വെസ്റ്റ് യൂണിയനിൽ നടന്ന പ്രർത്ഥന യോഗം .
പാലക്കാട് ക്ലബ് 6 കൺവൻഷൻ സെന്ററിൽ കേരള ബ്രാഹ്മണസഭ ബ്രാഹ്മീൻസ് ഗ്ലോബൽ മീറ്റ് ശ്യംഗേരി മഠം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ : വി.ആർ. ഗൗരിശങ്കർ ഉദ്ഘാടനം ചെയുന്നു കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ . കല്യാൺ സിൽക്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ . അമിയ മുഖർജി . ഗൗരി ശകർ . എം. വി. ശിവരാമകൃഷ്ണൻ . കെ.വി. വാസുദേവൻ . സി.എസ്. വൈദ്യനാഥൻ.ജെ. സുബ്രഹ്മണ്യൻ . ഡി. മുർത്തി.ആർ. അനന്ദൻ തുടങ്ങിയവർ സമീപം.
കൊല്ലം കോർപ്പറേഷനിൽ ശമ്പളത്തിനായി സമരം ചെയ്തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്ന മേയർ പ്രസന്ന ഏണസ്റ്റ്
കേന്ദ്ര സാഹിത്യ അക്കാദമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹോത്സവം കവിയും നാടകകൃത്ത് എച്ച്.എസ്. ശിവപ്രകാശ് ഉദ്ഘാടനം ചെയുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
പമ്പയിൽ നിന്നുള്ള രാത്രി ദൃശ്യം
ഭാരതിയ ജനതാ പാർട്ടി പാലക്കാട് ജില്ലാ നേതൃയോഗം ബി.ജെ.പി. സംസ്ഥാന ജന : സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയുന്നു.
ചെറു ധാന്യവർഷം 2023 ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ഒരുക്കിയ ചെറു ധാന്യവിളകയുടെ വിൽപ്പനയും സെമിനാറും ഉദ്‌ഘാടനം ചെയ്ത ജില്ലാ കളക്‌ടർ അഫ്‌സാന പർവീൺ ചാമഅരിയെ കുറിച്ച് കുടുംബശ്രീ പ്രവർത്തകരോട് ചോദിച്ചറിയുന്നു
കൊല്ലം കോർപ്പറേഷനും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പേവിഷ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി വളർത്ത് നായ്ക്കൾക്ക് മേയർ പ്രസന്ന ഏണസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ വാക്സിൻ നൽകുന്നു
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് തിരുവനന്തപുരതേക്കുള്ള യാത്രയിൽ ചൊവ്വ രാത്രി 10.20ന് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോട്ടോയെടുക്കുന്നവർ. 10.32ന് വന്ദേ ഭാരത് മടങ്ങി.
കായൽ കയത്തിൽ...കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കൊച്ചിക്കായലിൽ നടന്ന സ്‌കൂബാ പരിശീലനം
പ്രതിഷേധ വഴി... കരുവന്നൂർ ബാങ്ക് തട്ടിപ്പ് ക്കേസിൽ എ.സി മൊയ്തീൻ എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് കൊടികൾ വലിച്ചെറിയുന്ന പ്രവർത്തകർ.
  TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പി.ആർ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു..
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗിയുമായി പോകുന്ന ആരോഗ്യ പ്രവർത്തകൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com