കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തെ വകവയ്ക്കാതെ തീരത്ത് സഞ്ചാരികളിൽ നിന്ന് നഷ്ട്ടപ്പെടുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനിടെ തീരദേശവാസി ശക്തമായ തിരമാലയിൽ അകപ്പെട്ടപ്പോൾ. ശംഖുംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
കനത്ത മഴയെ തുടർന്നുണ്ടായ കടലാക്രമണത്തിൽ ശക്തമായ തിരമാലകൾ തീരത്തെ റോഡിലേക്ക് അടിച്ചുകയറിയപ്പോൾ. ശംഖുംമുഖം തീരത്ത് നിന്നുള്ള ദൃശ്യം
എറണാകുളം പബ്ലിക് ലൈബ്രറിയുടെ വിശിഷ്ടാംഗത്വം ഡോ. എം. ലീലാവതിയ്ക്ക് പ്രസിഡന്റ് അഡ്വ. അശോക് എം. ചെറിയാൻ വസതിയിലെത്തി സമ്മാനിക്കുന്നു. ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സമീപം
കൊല്ലം ബീച്ച് പരിസരത്ത് കൈവണ്ടിയിൽ ഉപ്പിലിട്ടതുമായി കനത്ത മഴയിൽ വാങ്ങിക്കുവാൻ ആളെ കാത്തിരിക്കുന്ന കച്ചവടക്കാർ
ഐ.എൻ.ടി.യു.സി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
കൈക്കുളങ്ങര ആൽത്തറമൂട്ടിൽ വീട് തകർന്ന് പരിക്കേറ്റ കുഞ്ഞുമോൻ, ഭാര്യ ഗ്രേസി, കൊച്ചുമക്കളായ ഡിയോൺ, നോഹ
കൈക്കുളങ്ങര ആൽത്തറമൂട്ടിൽ മഴയത്ത് തകർന്നുവീണ വീട്
കൊല്ലം തോട് നവീകരണത്തിനിടെ കല്ലുപാലത്തിനു സമീപത്തെ കട തോട്ടിലേക്ക് ഇടിഞ്ഞുവീണ നിലയിൽ
അന്ത‌ർസംസ്ഥാന വാഹന മോഷ്ടാക്കളായ അനസ്, റാഷിദ്, ഷഹൽ, കുമാർ, നൗഷാദ്, സലീം, കതിരേശൻ എന്നിവർ കൊല്ലം ഈസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം
മഴയ്ക്ക് ഇടവേള നൽകി മാനം വെളുത്തപ്പോൾ. എറണാകുളം കെ.എസ്.ആ‌ർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
മഴത്തോണിയിൽ മത്സ്യബന്ധനം... ശക്തമായ മഴയ്ക്ക് ശേഷം കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. പരവൂരിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കഴിഞ്ഞ ദിവസങ്ങളിൽ തലസ്‌ഥാനത്ത് പെയ്‌ത മഴയെ തുടർന്ന് വെള്ളായണി കാക്കാമൂല റോഡിൽ കായലിൽ നിന്നുള്ള വെള്ളം കരകവിഞ്ഞപ്പോൾ
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പാലക്കാട് റീജിയണൽ ട്രാൻസ് പോർട്ട് ഓഫിസിൻ്റെ പരിധിയിൽ വരുന്ന സ്ക്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ്സ് പരിശോധിക്കുന്ന ഉദ്യാഗസ്ഥൻ .
മഴ ആസ്വദിച്ച്...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷമുള്ള ചാറ്റൽ മഴയിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്ന കുടുംബം. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
റെയ്ൻ റൈഡ്...ഇന്നലെ രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരം ചാറ്റൽ മഴയിലൂ‌ടെയാണ് കടന്ന് പോയത്. മഴ നനയാതിരിക്കാനായി മഴക്കോട്ട് ധരിച്ച് പോകുന്ന ഇരുചക്ര യാത്രിക‌‌ർക്ക് സമീപത്തായി അപകടകരമായി കുടചൂടി പോകുന്ന ബൈക്ക് യാത്രികൻ
പതിയിരിക്കുന്ന അപകടം... ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ ബൈക്കിൽ കുടയും ചൂടി പോകുന്ന ബൈക്ക് യാത്രക്കാർ.കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് മുന്നിൽ നിന്നുള്ള ദൃശ്യം
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ഓടിക്കോ ചങ്ങാതി... രണ്ട് ദിവസമായി തകർത്തു പെയ്യുകയാണ് മഴ. തക‍ർന്ന് തരിപ്പണമായ വൈറ്റില ഹബ്ബിലേക്കുള്ള റോഡ് മഴവെള്ളത്തിൽ കുളമായി. ഹബ്ബിലേക്ക് വരുന്ന ബസ് ദേഹത്ത് വെള്ളം തെറിപ്പിക്കുമെന്ന ആശങ്കയിൽ ഓടിമാറുന്ന പെൺകുട്ടികൾ.
ബെല്ലടിക്കും മുൻപേ... പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി കോട്ടയം എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂളിൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ.
തിളങ്ങട്ടെ ക്ലാസുകൾ... പുതിയ അദ്ധ്യായന വർഷത്തിനു മുന്നോടിയായി ക്ലാസ് മുറികൾ ശുചിയാക്കുന്ന എൻ.എസ്.എസ് വോളണ്ടിയർമാർ. കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിൾ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
എസ്.എഫ്. ഐ. പാലക്കാട് ജില്ലാ കമ്മിറ്റി അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാർഢ്യ റാലി സി..പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയുന്നു.
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് ആസ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രൽ അവസാനമായി അന്ത്യകൂദാശ നൽകുന്ന മകൻ ബിഷപ്പ് ഡാനിയേൽ മോർ തിമഥേയോസ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com