കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കുന്നു.
കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് മുറവും കുട്ടയും വാങ്ങുന്നവർ
കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ മഴയെ തുടർന്ന് പ്ലാസ്റ്റിക്ക് പടുത പുതച്ച് ചട്ടിയും കാലവും വിൽക്കാനിരിക്കുന്ന വൈക്കപ്രയാർ സ്വദേശിനി ഓമന
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിപ്പടിക്കൽ എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനം
കോട്ടയം ജവാഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തശേഷം പുഷ്പാർച്ചന നടത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി
സ്റ്റാർ സെൽഫി... കോട്ടയം ജവാഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമ അനാച്ഛാദനവും രവീന്ദ്ര ഉത്സവത്തിന്റെ ഉദ്‌ഘാടനവും ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കുന്ന ആരാധിക
സസൂക്ഷ്മം...കോട്ടയം ജവാഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമ അനാച്ഛാദനവും രവീന്ദ്ര ഉത്സവത്തിന്റെ ഉദ്‌ഘാടനവും ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വേദിയിൽ കുടിക്കാൻ നൽകിയ നാരങ്ങാവെള്ളം ദേഹത്ത് വീഴാതെ സൂക്ഷിച്ച് കുടിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി,സ്കൂൾ പ്രിൻസിപ്പൽ ജോളി വിൻസെന്റ് എന്നിവർ സമീപം
ഒരുനുള്ള് സ്നേഹം... കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ പൂർണകായ പ്രതിമ അനാച്ഛാദനവും രവീന്ദ്ര ഉത്സവത്തിന്റെ ഉദ്‌ഘാടനവും ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിദ്യാർത്ഥിനി പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ
മഴകൊണ്ട് ഭയ്യാ...കനത്ത മഴയിൽ നഗരത്തിൽ ബലൂൺ കച്ചവടം നടത്തുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
പച്ചപ്പ് വിരിച്ച്... പ്രകൃതിഭംഗിയാൽ സമൃദ്ധമായ കുമരകം മുത്തേരിമടയിൽ വള്ളത്തിൽ നിന്ന് വലവീശി മീൻപിടിക്കുന്നവർ. നെഹ്റു ട്രോഫി വള്ളംകളിക്കുള്ള മിക്ക ചുണ്ടൻ വള്ളങ്ങളും പരിശീലനത്തുഴച്ചിൽ നടത്തുന്നത് ഇവിടെയാണ്.
ഉഴുതുമറിച്ച്... വർഷകാല കൃഷിയിറക്കുന്നതിനായി ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്ന തൊഴിലാളികൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ മീൻ കൊത്തിയെടുക്കുന്ന കൊക്ക്. എറണാകുളം കണ്ടക്കടവിൽ നിന്നുള്ള കാഴ്ച
ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ടൗൺ ഹാളിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉൽഘാടനം ചെയുന്നു.
വ്യോമയാന മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിന്റെ ഉദ്ഘാടനം കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ സർവീസ് ഫ്ലാഗ് ഓഫ് മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.
കെ.എസ്.ആർ.ടി.സിയുടെ ബോട്ട് ജെട്ടി സ്റ്റാൻഡിൽ ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ സർവീസ് ഫ്ലാഗ് ഒഫ് നിർവ്വഹിച്ച ശേഷം സെൽഫിയെടുക്കുന്ന മന്ത്രി പി. രാജീവ്. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
കെ.എസ്.ആർ.ടി.സിയുടെ ബോട്ട് ജെട്ടി സ്റ്റാൻഡിൽ ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ സർവീസ് ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ബസിൽ യാത്രചെയ്യുന്ന മന്ത്രി പി. രാജീവ്. ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
കൊച്ചി നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളിലെ സ്ഥിരം കാഴ്ചയാണിത്. കുട്ടികളും മുതിർന്നവരുമടക്കം സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിൽ അനുവാദമില്ലാതെ വാഹനത്തിന്റെ ഗ്ലാസ് കഴുകുക ഭിക്ഷയാചിച്ച് വാഹനത്തിന്റെ ഗ്ലാസിൽ ഉറക്കെ മുട്ടുക കാശുകൊടുത്തില്ലക്കിൽ വാഹനം കേടുവരുത്തുക സ്ഥിരം സംഭവമാണ്. കെ.പി.സി.സി ജംഗ്‌ഷനിൽ സിഗ്നൽ കാത്തു കിടക്കുമ്പോൾ ഭിക്ഷയാചിക്കുന്ന ബാലൻ
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് വിവിധ കരകളിൽ നിന്ന് എത്തിയവർ ക്ഷേത്രത്തിനുമുന്നിൽ വള്ളപ്പാട്ട് പാടുന്നു.
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കം കുറിച്ച് വിവിധ കരകളിൽ നിന്ന് എത്തിയ കരക്കാരെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നു.
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ആനയൂട്ടിൻ്റെ തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെത്തിയ കൊമ്പന് പനമ്പട്ട നൽക്കുന്ന പാപ്പാൻ
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
വ്യോമയാന മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിന്റെ ഉദ്ഘാടനം കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com