പി.എസ്.സി കോഴ വിവാദത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പഴമയുടെ പുതുമ.... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് കുട്ടയും മുറവും വാങ്ങുന്നവർ
മഴക്കൂട്ട് .... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് തഴപ്പായ വാങ്ങി പോകുന്ന വീട്ടമ്മ
ഹൃദയത്തിൽ എം.ടി...കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന എം.ടി വാസുദേവൻ നായർ രചിച്ച മനോരഥങ്ങൾ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ നടന്ന എം.ടിയുടെ പിറന്നാളാഘോചടങ്ങിൽ മധുരം നൽകിയ നടൻ മമ്മൂട്ടിയോട് സ്നേഹം പങ്കിടുന്ന എം.ടി വാസുദേവൻ നായർ. നടൻ സിദ്ധിഖ്, മന്ത്രി പി. രാജീവ്, സംവിധായകന്മാരായ പ്രിയദർശൻ, ശ്യാമപ്രസാദ് എന്നിവർ സമീപം
മധുരമുള്ള എം.ടി...കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന എം.ടി വാസുദേവൻ നായർ രചിച്ച മനോരഥങ്ങൾ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ നടന്ന എം.ടിയുടെ പിറന്നാളാഘോചടങ്ങിൽ മധുരം നൽകുന്ന നടൻ മമ്മൂട്ടി. പി.കെ കൃഷ്ണദാസ്, നടൻ സിദ്ധിഖ്, മന്ത്രി പി. രാജീവ്, നടൻ ഇന്ദ്രജിത്ത്, മകൾ അശ്വതി സംവിധായകന്മാരായ പ്രിയദർശൻ, എന്നിവർ സമീപം
ഇന്നലെ തലസ്‌ഥാനത്ത് പെയ്ത് മഴയിൽ ഇരുചക്രവാഹനത്തിൽ കുടയും പിടിച്ച് യാത്ര ചെയ്യുന്നവർ. മഴയത്ത് തിരക്കേറിയ വീഥികളിൽ ഇരുചക്ര വാഹനത്തിൽ കുട പിടിച്ച് യാത്ര ചെയ്യുന്നത് അപകടം ഉണ്ടാക്കുന്നതിന്സാദ്ധ്യത
കടയ്ക്കൽ ഗവ.എച്ച്.എസ്.എസ് ആൻറ് വി.എച്ച്.എസ്.എസിൽ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന മെഹന്തി ഫെസ്റ്റിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ശക്തമായ കാറ്റിലും മഴയിലും കൊല്ലം ശാരദാമഠത്തിന് സമീപം മിനിബസിന് മുകളിലേക്ക് ഒടിഞ്ഞുവീണ മരം
ശക്തമായ കാറ്റിലും മഴയിലും കൊല്ലം മങ്ങാട് സ്കൂളിന് മുന്നിൽ ബസിന് മുകളിലേക്ക് കടപുഴകിയ മരം
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
രാമായണ ആരംഭം...കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ രാമായണം വായനയ്ക്ക് തുടക്കം കുറിക്കുന്ന മുത്തശ്ശി
മാലിന്യക്കൂമ്പാരത്തിലിറങ്ങി തിരച്ചിൽ നടത്താൻ ഉപയോഗിച്ച റോബോട്ട് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും എൻ.ഡി.ആർ.എഫ് സേനാംഗങ്ങളും തിരികെ കരയിലേക്ക് കയറ്റുന്നു
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി മാലിന്യകൂമ്പാരത്തിലിറങ്ങി തിരച്ചിൽ നടത്തി തിരികെ വന്ന സ്കൂബാ ടീം അംഗത്തിന്റെ മുഖം ശുദ്ധജലമൊഴിച്ച് വൃത്തിയാക്കുന്ന സഹപ്രവർത്തകർ
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി അപകടം നടന്ന് രണ്ടാം ദിനമായ ഇന്നലെ തോട്ടിലിറങ്ങി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും എൻ.ഡി.ആർ.എഫ് സേനങ്ങങ്ങളും സംയുക്തമായി ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ തെരച്ചിൽ നടത്തുന്നു
പഴമയുടെ പുതുമ.... കോട്ടയം സംക്രാന്തിയിൽ നടന്ന സംക്രമ വാണിഭത്തിൽ നിന്ന് മൺചട്ടികൾ വാങ്ങുന്നവർ
കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അഴിമതിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.സി.ഡി.എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
പി.ടി. തോമസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉമ തോമസ് എം.എൽ.എ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയിലെ വീടുകളുടെ കൈമാറൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു. ഫഹദ് ഫാസിൽ, രമേശ് പിഷാരടി, ഉമ തോമസ് എം.എൽ.എ എന്നിവർ സമീപം
ബലാബലം...പി.എസ്‌.സി നിയമനത്തിൽ അഴുമതി ആരോപിച്ച് യുവമോർച്ച കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
ബലാബലം...പി.എസ്‌.സി നിയമനത്തിൽ അഴുമതി ആരോപിച്ച് യുവമോർച്ച കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
കുരുക്കോട് കുരുക്ക്...നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് അരൂരിൽ നിന്ന് വാഹനങ്ങൾ തിരിച്ച് വിടുന്നതിനെതുടർന്ന് അരൂക്കൂറ്റിപാലം മുതലുള്ള ഗതാഗത കുരുക്ക്. എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങളുൾപ്പടെ മണിക്കൂറുകളാണ് കുരുക്കിൽപ്പെടുന്നത്
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com