കോടതിയിലെ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് കോടതി നടപടികൾ ബഹിഷ്‌ക്കരിച്ച അഭിഭാഷകർ കൊല്ലത്ത് നടത്തിയ യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് എൻ.അനിൽകുമാർ സംസാരിക്കുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി സംസാരിക്കുന്നു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തങ്കണത്തിലാരംഭിച്ച വിഷു വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയ്ക്ക് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്യുന്നു
ഗാർഹിക പാചക വാതകത്തിന് വില കൂട്ടിയതിൽ പ്രതിഷേധിച്ച് കോട്ടയം ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവാൻ കവലയിൽ പ്രസിഡൻ്റ് സിബി ജോണിൻ്റെ നേതൃത്വത്തിൽ കാലി ഗ്യാസ് സിലണ്ടർ ചുമന്ന് നടത്തിയ പ്രകടനം
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-)ം ജന്മദിന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്‌ഘാടനം ചെയ്യുന്നു.എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ.സി.റ്റി.അരവിന്ദ് കുമാർ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,ഗവർണറുടെ ഭാര്യ അനഘ അർലേക്കർ,ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർതോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ,ട്രസ്റ്റ് സെക്രട്ടറി വി.ശശിധര ശർമ,മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു,അഡ്വ.കെ സുരേഷ് കുറുപ്പ് എന്നിവർ സമീപം
കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപന സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ
എറണാകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പങ്കുനി ഉത്ര മഹോത്സവത്തോടനുബന്ധിച്ച് മയിൽവാഹന എഴുന്നള്ളത്തിനായി ദേവനെ ഒരുക്കുന്നു
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ റോഡ് ഉപരോധിച്ച് സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാനിൽ കയറ്റുന്നതിനിടയിൽ തൊപ്പി തെറിച്ച് പോകാതെ പിടിക്കുന്ന പൊലീസുകാരൻ
കനത്ത ചൂടിൽ എറണാകുളം മറൈൻഡ്രൈവിലൂടെ ഐസ്ക്രീം കഴിച്ച് നടന്ന് നീങ്ങുന്ന പെൺകുട്ടികൾ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ഹോക്കി ഗ്രൗണ്ട്
കായലിന്റെ നടുഭാഗത്ത് മണ്ണടിഞ്ഞ് കൂടിയ സ്ഥലത്ത് വെള്ളം ഇറങ്ങിയപ്പോൾ എരണ്ടകൾ കൂട്ടത്തോടെ തീറ്റകൊത്താനിറങ്ങിയപ്പോൾ. ഇടക്കൊച്ചി പാലത്തിൽ നിന്നുള്ള കാഴ്ച
വിഷു ആഘോഷങ്ങൾക്ക് കണിയൊരുക്കുന്നതിനു വേണ്ടി കൃഷ്ണന്റെ വിഗ്രഹം വാങ്ങുന്നവർ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച
ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെൺകുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സ്മാരും സമീപം
കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച കെ.എം. മാണി സ്മൃതി സംഗമത്തിൽ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി കെ.എം മാണിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച കെ.എം. മാണി സ്മൃതി സംഗമം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ അധിഷേപിച്ച മുസ്ലിം ലീഗിനെതിരെ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻറെ നേതൃത്വത്തിൽ നഗമ്പടത്ത് നിന്ന് തിരുനക്കരയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
കല്ലറ കൊടുതുരുത്ത് പാടശേഖരത്ത് അടുത്ത കൃഷിക്കായി വരമ്പ് പിടിക്കുന്ന തൊഴിലാളികള്‍.
സ്വപ്നം കരകയറി... കോട്ടയം ചുങ്കത്ത് മുപ്പത് ഇരവുകേരി പാടത്ത് ദിവസങ്ങളോളം സംഭരിക്കാതെ കിടന്ന നെല്ല് സംഭരിക്കാൻ ആളെത്തിയതോടെ കൊടൂരാറ്റിലൂടെ വള്ളത്തിൽ കൊണ്ടുവന്ന് കയറ്റി അയക്കുന്ന തൊഴിലാളികൾ
  TRENDING THIS WEEK
ഭൈരവിക്കോലം... ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ ഭൈരവിക്കോലങ്ങൾ കാപ്പൊലിക്കുന്നു.
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ ഭൈരവിക്കോലാം തുള്ളിയപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കോലം എതിരേൽപ്പ്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
മണിമല ആലപ്ര തച്ചരിക്കൽ ഭദ്രകാളീ ക്ഷേത്രത്തിലെ വലിയ പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന കാലൻ കോലം തുള്ളുന്നു
കലവൂർ ശ്രീ മാരൻ കുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന സത്ര സംരംഭസഭയുടെ ഉദ്‌ഘാടനത്തിന് ശേഷം വേദിയിൽ നിന്നു മടങ്ങുവാൻ ഒരുങ്ങുന്ന ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് വേദിയിലെ പടിക്കെട്ടുകൾ ചൂണ്ടി ശ്രദ്ധയോടെ ഇറങ്ങുവാൻ പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സത്രം ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്തൻ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com