ദേശിയ പണിമുടക്കിനെ തുടർന്ന് ടാക്ക്സി വാഹനങ്ങൾ ഓടാതിരുന്നതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽത്സകഴിഞ്ഞു കൈക്കുഞ്ഞുമായി നടന്നു പോകുന്നയാൾ
പണി മുടക്കാതെ...ദേശിയ പണിമുടക്കിനെ തുടർന്ന് നാടും നഗരവും നിശ്ചലയമായപ്പോൾ അന്നം മുട്ടാതിരിക്കാൻ ഇരുളില കെട്ടിടത്തിന് മുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച
ദേശിയ പണിമുടക്കിനെ തുടർന്ന് നിശ്ചലയമായ എറണാകുളം മാർക്കറ്റ്
കൊച്ചി കാണാനായി വിദേശ രാജ്യമായ ബെൽജിയത്ത് നിന്നുമെത്തിയ തിയോ എന്ന സഞ്ചാരി ബോട്ട് ജെട്ടിക്ക് സമീപത്തെ കടയിൽ നിന്നും ചായകുടിക്കുന്നതിനിടയിലാണ് ദേശിയ പണിമുടക്കിന്റെ കാര്യമറിഞ്ഞത്. താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ സമയം ചെയ്യൂക എന്ന എഴുത്ത് ഫോട്ടോ എടുക്കാവാനായി കാണിച്ചപ്പോൾ. ഫോർട്ട് കൊച്ചിയിൽ നിന്നും സുഹൃത്ത് വരുന്നതും കാത്തു നിൽക്കുന്ന കാഴ്ച
കൊച്ചി കാണാനായി വിദേശ രാജ്യമായ ബെൽജിയത്ത് നിന്നുമെത്തിയ തിയോ എന്ന സഞ്ചാരി ബോട്ട് ജെട്ടിക്ക് സമീപത്തെ കടയിൽ നിന്നും ചായകുടിക്കുന്നു. ദേശിയ പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാത്തതിനാൽ ഫോർട്ട് കൊച്ചിയിൽ നിന്നും സുഹൃത്ത് വരുന്നതും കാത്തു നിൽക്കുകയാണ്
ദേശീയ പണിമുടക്കിനെ തുടർന്ന്‌ പൂർണ്ണമായും ഒഴിഞ്ഞ കൊല്ലം പായ്ക്കട റോഡ്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ വിജനമായ റോഡിലുടെ നടക്കുന്ന വയോധിക പശ്ചാതലത്തിൽ സൈക്കൾ ചവിട്ടി പോവുന്ന വയോധിക്കനും പാലക്കാട് മാർക്കറ്റ് റോഡിൽ നിന്നുള്ള കാഴച .
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ വിജനമായ റോഡിലൂടെ കാള വണ്ടിയുമായി പോകുന്ന യുവാവ്. പാലക്കാട് കുളപ്പുള്ളി ദേശീയപാതയിൽ കല്ലേക്കാട് ഭാഗത്ത് നിന്നുള്ള കാഴ്ച .
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തിയ പൊതുപണിമുടക്കിനെ തുടർന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രകടം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുക്കാതെ എറണാകുളം സ്റ്റാൻഡിൽ നിന്ന് പുറപ്പെടാൻപോയ കെ.എസ്.ആർ.ടി.സി ബസ് സമരാനുകൂലികൾ ബെഞ്ചിട്ട് തടഞ്ഞപ്പോൾ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തിയ പൊതുപണിമുടക്കിനെ തുടർന്ന് വാഹനത്തിരക്കില്ലാത്ത വൈറ്റില ഫ്ളൈഓവറും സർവീസ് നടത്തുന്നു കൊച്ചി മെട്രോയും
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്നലെ സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്കിനെത്തുടർന്ന് വൈറ്റില ഹബ്ബിൽ പാർക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസുകളും സമീപത്ത് കൂടി പോകുന്ന കെ.എസ്.ആർ.ടി.സി ബസും
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടി പാലത്തിൽ നിന്നുള്ള കാഴ്ച
മഴയ്ക്ക് ശേഷം മാനം തെളിഞ്ഞപ്പോൾ. എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
സ്വകാര്യ ബസ് സമരത്തെ തുടർന്ന് ചിന്നക്കട ബസ് സ്റ്റാൻഡിൽ മിനിബസും കെ.എസ്.ആർ.ടി.സിയും യാത്രക്കാരെ കയറ്റാനായി എത്തിയപ്പോൾ.
കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണ സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.
ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമിതി കൊല്ലത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനം.
തെരുവ് നായ ശല്യം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യാതൊരുവിധ നടപടികളും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളിയിൽ തെരുവുനായകൾ തമ്മിൽ കടിപിടി കൂടുന്ന കാഴ്ച .തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം കഴിഞ്ഞ വർഷം ആയിരത്തിനാന്നൂറോളം പേർക്ക് കടിയേറ്റത് തെരുവു നായ്ക്കളിൽ നിന്നാണെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണങ്ങൾ നടക്കുന്നത് തലസ്ഥാനത്ത് ആളാണെന്നുമുള്ള വിവരാവകാശ രേഖ വാർത്തയായിരുന്നു.
മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പൊലീസുകാരുടെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തക
മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പരിക്കേറ്റ പ്രവർത്തകയുമായി സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി
  TRENDING THIS WEEK
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ച് വീഴുന്ന പ്രവർത്തകൻ
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഭാര്യ ഡോ.സുധേഷ് എന്നിവരെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സിറ്റി പൊലിസ് കമ്മീഷണർ ആർ. ഇളങ്കോ സമീപം
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
പാലിയേക്കര ടോൾ പ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾ പ്ലാസ മാർച്ചിൽ ടോൾ പ്ലാസ ഉപരോധിക്കുന്ന  പ്രവർത്തകർ
കാക്കനാട് പടമുകളിൽ ചാറ്റൽ മഴയിൽ ഇരുചക്ര വാഹനത്തിൽ കുട ചൂടി അപകടകരമായി യാത്ര ചെയ്യുന്ന അന്യസംസ്ഥാന സ്വദേശികൾ
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ ചരിഞ്ഞ ആന ഓമല്ലൂർ മണികണ്ഠനെ സംസ്കാര ചടങ്ങുകൾക്കായി കല്ലേലിയിലേക്ക് കൊണ്ടുപോകുന്നു.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലാ ജയിലിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
വിട്ടുതരില്ല, കട്ടായം.... മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിനിടെ, പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ വിട്ടുകൊടുക്കാതെ തിരകെ പിടിച്ചു വലിക്കുന്ന സഹപ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com