നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന്റെ തുടർന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
നിലമ്പൂരിൽ ആര്യനാടൻ ഷൗക്കത്ത് വിജയിച്ചതിന്റെ തുടർന്ന് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുമ്പോൾ യൂ.ഡി.എഫ് വിജയം പ്രഖ്യാപിച്ചപ്പോൾ കെട്ടിപിടിച്ച് ഉമ്മ നൽകുന്ന ഹൈബി ഈഡൻ എം.പി. റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ സമീപം
എറണാകുളം ഡി.സി.സി ഓഫീസിലിരുന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുതിനിടയിൽ നേതാക്കളായ ഹൈബി ഈഡൻ എം.പി. ജോസഫ് വാഴക്കൻ, റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ എന്നിവരുമായി മുഖം മറച്ചു സ്വകാര്യം പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വീക്ഷിക്കുമ്പോൾ റോജി എം. ജോൺ എം.എൽ.എയുമായി സംഭാഷണത്തിൽ. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എറണാകുളം ഡി.സി.സി ഓഫീസിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വാർത്ത വിക്ഷികുമ്പോൾ ഫോണിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നവരോട് സംസാരിക്കുന്നു. റോജി എം. ജോൺ എം.എൽ.എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ തുടങ്ങിയവർ സമീപം
മഴനന്നത്ത് ... ശക്തമായ മഴയിൽ പാടവരമ്പത്ത് വയലിൽ പോത്തുകളെ പൂല്ല് തീറ്റിക്കുന്ന കർഷകൻ പാലക്കാട് അമ്പലപ്പാറ കീഴൂർ ഭാഗത്ത് നിന്ന് .
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു .ഡി .എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയതെ തുടർന്ന് പാലക്കാട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം .
പാലക്കാട് കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് അനുവദിച്ചതിനെ തുടർന്ന് ഒലവക്കോട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് പാലക്കാട് ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വികരണത്തിൽ ഭാരതാംബയുടെ ചായചിത്രം ട്രെയിന് മുന്നിൽ വെയ്ക്കുക്കുന്ന ജില്ലാ പ്രസിഡന്റ പ്രശാന്ത് ശിവൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ നഗരസഭ കൗൺസിലർ വി. നടേശൻ തുടങ്ങിയവർ സമീപം പരിക്ഷണാടിസ്ഥാനത്തിൽ സെപ്റ്റംബർ 15 വരെയാണ് ഓടിത്തുടങ്ങുന്നത്.
പാലക്കാട് കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവ്വീസ് അനുവദിച്ചതിനെ തുടർന്ന് ഒലവക്കോട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് പാലക്കാട് ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വികരണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയുന്നു ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നഗരസഭ കൗൺസിലർ വി. നടശേൻ തുടങ്ങിയവർ സമീപം ഭാരതാംബയുടെ ഛായചിത്രവുമായി ട്രെയിനിന് മുന്നിൽ പ്രവർത്തകർ പരിക്ഷണാടിസ്ഥാനത്തിൽ സെപ്റ്റംബർ 15 വരെയാണ് ഓടിത്തുടങ്ങുന്നത്.
ലോക സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ആത്മ സിംഫണിയിൽ ആത്മാ ഗുരുശ്രേഷ്ഠ പുരസ്ക്കാരം സ്വീകരിച്ച ശേഷം കൈതപ്രം ദാമോദരൻ നമ്പൂതിരി സംസാരിക്കുന്നു
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി എം.ജി യൂണിവേഴ്സിറ്റിയുടെ സഹകരണത്തിൽ സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ച യോഗ അഭ്യാസം.
യോഗ ലഹരിയായി... അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ചേതന യോഗ ആൻഡ് യോഗ അസോസിയേഷൻ ഒഫ് കോട്ടയം സംഘടിപ്പിച്ച മെഗാ യോഗാ പ്രദർശനത്തിൽ നിന്ന്
സർവ്വം യോഗ... അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ചേതന യോഗ ആൻഡ് യോഗ അസോസിയേഷൻ ഓഫ് കോട്ടയം സംഘടിപ്പിച്ച മെഗാ യോഗ പ്രദർശനത്തിൽ യോഗ ചെയ്യുന്ന മന്ത്രി വി.എൻ വാസവൻ
പ്രതി മഴയാണ്...ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിൽ കുടചൂടി പോകുന്ന അഡ്വക്കേറ്റുമാർ. കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നുള്ള കാഴ്ച
പറന്ന് നീന്തി... ഗാന്ധിനഗറിലെ തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് ബി.സി.എം കോളേജ് നടത്തുന്ന 'ഷീ സ്വിമ്മിംഗ്'' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നീന്തൽ പരിശീലനം നൽകുമ്പോൾ സമീപത്ത് പരിശീലനത്തിനായി പൂളിലേക്ക് ചാടുന്ന രണ്ടര വയസുകാരി ഇവ മിറിയ
മുങ്ങി മുങ്ങി...വിദ്യാർഥികളിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് ബി.സി.എം കോളേജ് നടത്തുന്ന 'ഷീ സ്വിമ്മിങ്'' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് നീന്തൽ പരിശീലനം നൽകിയപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
തിരുമലയിൽ നടന്ന പൂവച്ചൽ ഖാദർ അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയപ്പോൾ. റോഡിലെ വണ്ടികൾ തടഞ്ഞു നിറുത്തി മന്ത്രിയുടെ വാഹനവ്യൂഹത്തിന് പൊലീസ് വഴിയൊരുക്കുന്നതും കാണാം. പരിപാടിയിലേക്ക് വരുന്ന വഴിയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
പൂവച്ചൽ ഖാദർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ തിരുമല ബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്ന പൂവച്ചൽ ഖാദർ അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി വി. ശിവൻകുട്ടി കവി വി. മധുസൂദനൻ നായരുമായി സൗഹൃദം പങ്കിടുന്നു. ജി.സ്റ്റീഫൻ എം.എൽ.എ സമീപം
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
പാളയം ഗവ സംസ്‌കൃത കോളേജിന് പിന്നിലെ റോഡിൽ വാഹനങ്ങൾക്ക് മുകളിലൂടെ കടപുഴകി വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com