പാലക്കാട് നല്ലേപ്പിള്ളി ഗവ: യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്. ഐ ചിറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ ക്രിസ്മസ് കരോൾ.
പാലക്കാട് നല്ലേപ്പിള്ളി ഗവ: യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഡ്യ കരോൾ .
പാലക്കാട്‌ ടൗണിൽ നിന്ന് ഗവ:മെഡിക്കൽ കോളേജിലേക്ക് പുതിയതായി ആരംഭിച്ച കെ. എസ്. ആർ. ടി. സി ബസ് സർവീസ് ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി കെ. ബി ഗണേഷ് കുമാറുമായി, എം. എൽ. എ രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിൽ സംസാരിക്കുന്നു ഡ്രൈവർ രവിചന്ദ്രൻ സമീപം .
ആലപ്പുഴ മുല്ലക്കൽ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പുലികളി
ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച മന്ത്രി വി.എൻ.വാസവൻ വിപണിയിലെ സാധനങ്ങളുടെ കവറിൽ രേഖപ്പെടുത്തിയിട്ടുള്ള വില പരിശോധിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന കുടുംബശ്രീയുടെ ക്രിസ്മസ് വിപണന മേള കേക്ക് മുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് ബീച്ചില്‍ കുട്ടികള്‍ നടത്തിയ സ്‌കേറ്റിംഗ്.ട്ടികള്‍ നടത്തിയ സ്‌കേറ്റിംഗ്
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് പ്രചാരണർത്ഥം കോഴിക്കോട് ബീച്ചിൽ നടന്ന മിനി മരത്തോണിൽ പങ്കെടുക്കുന്ന മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്
ഡോക്ടർ എം തോമസ് മാത്യു എഴുതിയ ആത്മകഥ ' എന്റെ ജീവിതം നിറയെ' ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എം ഡി ഡോക്ടർ കെ ജി അലക്‌സാണ്ടറിന് നൽകി പ്രകാശനം ചെയ്യുന്നു.
മാനാഞ്ചിറ സ്‌ക്വയർ - ന്യൂ ഇയർ ലൈറ്റ് ഷോ
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്ര ബ്രദറൺ സഭാ ഹാളിനു സമീപത്തുണ്ടായ അപകടത്തിൽ തകർന്ന കാർ
പത്തനംതിട്ട സപ്ലൈകോയുടെ ക്രിസ്മസ് മേള നഗരസഭക്ക് സമീപം റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
ശബരിമല സന്നിധാനം ഫ്ലൈ ഓവറിലൂടെയുള്ള ക്യൂ സോപാനത്തിന് സമീപമെത്തിയപ്പോൾ ദർശനത്തിനായി ഇറങ്ങുന്നതിനിടയിൽ ബാലൻസ് തെറ്റി താഴെവീണ അയ്യപ്പനെ പിടിച്ചെഴുന്നേൽപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന അയ്യപ്പൻമാർ.ശരം കുത്തിയിൽ നിന്നുള്ള കാഴ്ച
ശബരിമല ദർശനം കഴിഞ്ഞു മടങ്ങുന്ന കുരുന്ന് രക്ഷകർത്താവിന്റെ ചുമലിലിരുന്ന് തളർന്നുറങ്ങിയപ്പോൾ. ശരംകുത്തിയിൽ നിന്നുള്ള കാഴ്ച.
ശബരിമല ദർശനത്തിനായി മല ചവിട്ടിയെത്തുന്ന അയ്യപ്പൻമാർക്കുകിലേക്ക് സമീപത്തെ മരത്തിൽ നിന്ന് ഭക്ഷണത്തിനായി ചാടി വീഴുന്ന സിംഹവാലൻ കുരങ്ങ്. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനായി രക്ഷകർത്താക്കൾക്കൊപ്പം ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ.
ദർശനത്തിനായി ശബരിമലയിൽ എത്തിയ മുൻ എം.പി കെ. മുരളീധരനും രാജ് മേൻമോഹൻ ഉണ്ണിത്താൻ എം.പി യും യാദ്യശ്ചികമായി സോപാനത്തിനു മുന്നിൽ കണ്ടുമുട്ടിയപ്പോൾ.
തിക്കിലും തിരക്കിലും ശാരീരിക വിഷമതകളിൽ നടക്കുവാൻ കഴിയാത്ത പെരിയ സ്വാമിയെയും കൊണ്ട് ദർശനത്തിനെ നെത്തിയ അയ്യപ്പൻമാരെ കടത്തിവിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ
ചുട്ടുപൊള്ളുന്ന വെയിലിൽ പതിനെട്ടാം പടിക്ക് മുന്നിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ദേവസ്വം വോളന്റിയർ.
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബടി മത്സരം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com